യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ എദോമിന്നു ഏല്പിക്കേണ്ടതിന്നും ബദ്ധന്മാരെ ആസകലം കൊണ്ടുപോയിരിക്കയാല്‍, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.
7
ഞാന്‍ ഗസ്സയുടെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
8
ഞാന്‍ അസ്തോദില്‍നിന്നു നിവാസിയെയും അസ്കെലോനില്‍നിന്നു ചെങ്കോല്‍ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്റെ കൈ എക്രോന്റെ നേരെ തിരിക്കും; ഫെലിസ്ത്യരില്‍ ശേഷിപ്പുള്ളവര്‍ നശിച്ചുപോകും എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു.
സമുദ്രതീരം ഇടയന്മാര്‍ക്കും കുടിലുകളും ആട്ടിന്‍ കൂട്ടങ്ങള്‍ക്കു തൊഴുത്തുകളും ഉള്ള പുല്പുറങ്ങളായ്തീരും.
7
തീരപ്രദേശം യെഹൂദാഗൃഹത്തിന്റെ ശേഷിപ്പിന്നു ആകും; അവര്‍ അവിടെ മേയക്കും; അസ്കലോന്‍ വീടുകളില്‍ അവര്‍ വൈകുന്നേരത്തു കിടന്നുറങ്ങും; അവരുടെ ദൈവമായ യഹോവ അവരെ സന്ദര്‍ശിച്ചു അവരുടെ സ്ഥിതി മാറ്റുമല്ലോ.
അസ്കലോന്‍ അതു കണ്ടു ഭയപ്പെടും; ഗസ്സയും എക്രോനും കണ്ടു ഏറ്റവും വിറെക്കും; അവളുടെ പ്രത്യാശെക്കു ഭംഗം വരുമല്ലോ; ഗസ്സയില്‍നിന്നു രാജാവു നശിച്ചുപോകും; അസ്കലോന്നു നിവാസികള്‍ ഇല്ലാതെയാകും.
6
അസ്തോദില്‍ ഒരു കൌലടേയജാതി പാര്‍ക്കും; ഫെലിസ്ത്യരുടെ ഗര്‍വ്വം ഞാന്‍ ഛേദിച്ചുകളയും.
7
ഞാന്‍ അവന്റെ രക്തം അവന്റെ വായില്‍നിന്നും അവന്റെ വെറുപ്പുകള്‍ അവന്റെ പല്ലിന്നിടയില്‍നിന്നും നീക്കിക്കളയും; എന്നാല്‍ അവനും നമ്മുടെ ദൈവത്തിന്നു ഒരു ശേഷിപ്പായ്തീരും; അവന്‍ യെഹൂദയില്‍ ഒരു മേധാവിയെപ്പോലെയും എക്രോന്‍ ഒരു യെബൂസ്യനെപ്പോലെയും ആകും.
അങ്ങനെ തന്നേ കിര്‍യ്യത്ത്--യെയാരീമില്‍നിന്നുള്ള ശെമയ്യാവിന്റെ മകനായ ഊരീയാവു എന്നൊരുത്തന്‍ യഹോവയുടെ നാമത്തില്‍ പ്രവചിച്ചു; അവന്‍ യിരെമ്യാവിന്റെ സകലവാക്കുകളെയുംപോലെ ഈ നഗരത്തിന്നും ഈ ദേശത്തിന്നും വിരോധമായി പ്രവചിച്ചു.
നദിക്കു ഇക്കരെ തിഫ്സഹ് മുതല്‍ ഗസ്സാവരെയുള്ള സകലദേശത്തെയും നദിക്കു ഇക്കരെയുള്ള സകലരാജാക്കന്മാരെയും അവന്‍ വാണു. ചുറ്റുമുള്ള ദിക്കില്‍ ഒക്കെയും അവന്നു സമാധാനം ഉണ്ടായിരുന്നു.