Who
ഉത്തമഗീതം 3:6
മൂറും കുന്തുരുക്കവും കൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധചൂര്‍ണ്ണങ്ങള്‍കൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂണ്‍പോലെ മരുഭൂമിയില്‍നിന്നു കയറിവരുന്നോരിവന്‍ ആര്‍?
ഉത്തമഗീതം 8:5
മരുഭൂമിയില്‍നിന്നു തന്റെ പ്രിയന്റെ മേല്‍ ചാരിക്കൊണ്ടു വരുന്നോരിവള്‍ ആര്‍? നാരകത്തിന്‍ ചുവട്ടില്‍വെച്ചു ഞാന്‍ നിന്നെ ഉണര്‍ത്തി; അവിടെ വെച്ചല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചതു; അവിടെവെച്ചല്ലോ നിന്നെ പെറ്റവള്‍ക്കു ഈറ്റുനോവു കിട്ടിയതു.
യെശയ്യാവ് 63:1
എദോമില്‍ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു ബൊസ്രയില്‍ നിന്നു വരുന്നോരിവന്‍ ആര്‍‍? വസ്ത്രാലംകൃതനായി തന്റെ ശക്തിയുടെ മാഹാത്മ്യത്തില്‍ നടകൊള്ളുന്നോരിവന്‍ ആര്‍‍? നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിപ്പാന്‍ വല്ലഭനുമായ ഞാന്‍ തന്നേ
as a flood
യിരെമ്യാവു 47:2
മോവാബിന്റെ വമ്പു ഒടുങ്ങിപ്പോയി; ഹെശ്ബോനില്‍ അവര്‍ അതിന്റെ നേരെ അനര്‍ത്ഥം നിരൂപിക്കുന്നു; വരുവിന്‍ , അതു ഒരു ജാതി ആയിരിക്കാതവണ്ണം നാം അതിനെ നശിപ്പിച്ചുകളക; മദ്മേനേ, നീയും നശിച്ചുപോകും; വാള്‍ നിന്നെ പിന്തുടരും.
യെശയ്യാവ് 8:7
അതുകാരണത്താല്‍ തന്നേ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂര്‍രാജാവിനെയും അവന്റെ സകലമഹത്വത്തെയും തന്നേ, അവരുടെമേല്‍ വരുത്തും; അതു അതിന്റെ എല്ലാ തോടുകളിലും പൊങ്ങി അതിന്റെ എല്ലാ കരകളെയും കവിഞ്ഞൊഴുകും.
യെശയ്യാവ് 8:8
അതു യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടര്‍ന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും.
ദാനീയേൽ 9:26
അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തന്‍ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു.
ദാനീയേൽ 11:22
പ്രാളയതുല്യമായ സൈന്യങ്ങളും നിയമത്തിന്റെ പ്രഭുവും കൂടെ അവന്റെ മുമ്പില്‍ പ്രവഹിക്കപ്പെട്ടു തകര്‍ന്നുപോകും.
ആമോസ് 8:8
അതു നിമിത്തം ഭൂമി നടുങ്ങുകയും അതില്‍ പാര്‍ക്കുംന്ന ഏവനും ഭ്രമിച്ചുപോകയും ചെയ്കയില്ലയോ? അതു മുഴുവനും നീലനദിപോലെ പൊങ്ങും; മിസ്രയീമിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും.
വെളിപ്പാട് 12:15
സര്‍പ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന്നു അവളുടെ പിന്നാലെ തന്റെ വായില്‍ നിന്നു നദിപോലെ വെള്ളം ചാടിച്ചു.