The Lord be
യിരെമ്യാവു 5:2
യഹോവയാണ എന്നു പറഞ്ഞാലും അവര്‍ കപടമായിട്ടത്രേ സത്യം ചെയ്യുന്നതു.
ആദിപുസ്തകം 31:50
നീ എന്റെ പുത്രിമാരെ ഉപദ്രവിക്കയോ എന്റെ പുത്രിമാരെയല്ലാതെ വേറെ സ്ത്രീകളെ പരിഗ്രഹിക്കയോ ചെയ്യുമെങ്കില്‍ നമ്മോടുകൂടെ ആരും ഇല്ല; നോക്കുക, ദൈവം തന്നേ എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു അവന്‍ പറഞ്ഞു.
പുറപ്പാട് 20:7
നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
ന്യായാധിപന്മാർ 11:10
ഗിലെയാദിലെ മൂപ്പന്മാര്‍ യിഫ്താഹിനോടുയഹോവ നമ്മുടെ മദ്ധ്യേ സാക്ഷി; നീ പറഞ്ഞതുപോലെ ഞങ്ങള്‍ ചെയ്യും എന്നു പറഞ്ഞു.
1 ശമൂവേൽ 12:5
അവന്‍ പിന്നെയും അവരോടുനിങ്ങള്‍ എന്റെ പേരില്‍ ഒന്നും കണ്ടില്ല എന്നുള്ളതിന്നു യഹോവ സാക്ഷി; അവന്റെ അഭിഷിക്തനും ഇന്നു സാക്ഷി എന്നു പറഞ്ഞു.
1 ശമൂവേൽ 20:42
യോനാഥാന്‍ ദാവീദിനോടുയഹോവ എനിക്കും നിനക്കും എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തില്‍ സത്യം ചെയ്തിരിക്കകൊണ്ടു സമാധാനത്തോടെ പോക എന്നു പറഞ്ഞു. അങ്ങനെ അവന്‍ എഴുന്നേറ്റു പോയി; യോനാഥാനോ പട്ടണത്തിലേക്കു പോന്നു.
മീഖാ 1:2
സകലജാതികളുമായുള്ളോരേ, കേള്‍പ്പിന്‍ ; ഭൂമിയും അതിലുള്ള സകലവുമായുള്ളോവേ, ചെവിക്കൊള്‍വിന്‍ ; യഹോവയായ കര്‍ത്താവു, തന്റെ വിശുദ്ധമന്ദിരത്തില്‍നിന്നു കര്‍ത്താവു തന്നേ, നിങ്ങള്‍ക്കു വിരോധമായി സാക്ഷിയായിരിക്കട്ടെ.
മലാഖി 2:14
എന്നാല്‍ നിങ്ങള്‍ അതു എന്തുകൊണ്ടു എന്നു ചോദിക്കുന്നു. യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്റെ യൌവനത്തിലെ ഭാര്യെക്കും മദ്ധ്യേ സാക്ഷിയായിരുന്നതുകൊണ്ടു തന്നേ; അവള്‍ നിന്റെ കൂട്ടാളിയും നിന്റെ ധര്‍മ്മപത്നിയുമല്ലോ.
മലാഖി 3:5
ഞാന്‍ ന്യായവിധിക്കായി നിങ്ങളോടു അടുത്തുവരും; ഞാന്‍ ക്ഷുദ്രക്കാര്‍ക്കും വ്യഭിചാരികള്‍ക്കും കള്ളസ്സത്യം ചെയ്യുന്നവര്‍ക്കും കൂലിയുടെ കാര്യത്തില്‍ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവര്‍ക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
റോമർ 1:9
ഞാന്‍ ഇടവിടാതെ നിങ്ങളെ ഔര്‍ത്തുകൊണ്ടു ദൈവേഷ്ടത്താല്‍ എപ്പോള്‍ എങ്കിലും നിങ്ങളുടെ അടുക്കല്‍ വരുവാന്‍ സാധിക്കേണ്ടതിന്നു എന്റെ പ്രാര്‍ത്ഥനയില്‍ എപ്പോഴും യാചിക്കുന്നു
വെളിപ്പാട് 1:5
വിശ്വസ്തസാക്ഷിയും മരിച്ചവരില്‍ ആദ്യജാതനും ഭൂരാജാക്കന്മാര്‍ക്കും അധിപതിയും ആയ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
വെളിപ്പാട് 3:14
ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുകവിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേന്‍ എന്നുള്ളവന്‍ അരുളിച്ചെയുന്നതു
if we
പുറപ്പാട് 20:19
അവര്‍ മോശെയോടുനീ ഞങ്ങളോടു സംസാരിക്ക; ഞങ്ങള്‍ കേട്ടുകൊള്ളാം; ഞങ്ങള്‍ മരിക്കാതിരിക്കേണ്ടതിന്നു ദൈവം ഞങ്ങളോടു സംസാരിക്കരുതേ എന്നു പറഞ്ഞു.
ആവർത്തനം 5:27-29
27
നീ അടുത്തുചെന്നു നമ്മുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നതു ഒക്കെയും കേള്‍ക്ക; നമ്മുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്യുന്നതു ഒക്കെയും ഞങ്ങളോടു പറകഞങ്ങള്‍ കേട്ടു അനുസരിച്ചുകൊള്ളാം.
28
നിങ്ങള്‍ എന്നോടു സംസാരിച്ച വാക്കുകള്‍ യഹോവ കേട്ടു എന്നോടു കല്പിച്ചതുഈ ജനം നിന്നോടു പറഞ്ഞവാക്കു ഞാന്‍ കേട്ടു; അവര്‍ പറഞ്ഞതു ഒക്കെയും നല്ലതു.
29
അവര്‍ക്കും അവരുടെ മക്കള്‍ക്കും എന്നേക്കും നന്നായിരിപ്പാന്‍ അവര്‍ എന്നെ ഭയപ്പെടേണ്ടതിന്നും എന്റെ കല്പനകളൊക്കെയും പ്രമാണിക്കേണ്ടതിന്നും ഇങ്ങനെയുള്ള ഹൃദയം അവര്‍ക്കും എപ്പോഴും ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നു.