మరియు అతడు మీయెడల జాలిపడి మీ స్వదేశమునకు మిమ్మును పంపునట్లు మీయెడల నేనతనికి జాలి పుట్టించెదను.
നെഹെമ്യാവു 1:11
കര്‍ത്താവേ, നിന്റെ ചെവി അടിയന്റെ പ്രാര്‍ത്ഥനെക്കും നിന്റെ നാമത്തെ ഭയപ്പെടുവാന്‍ താല്പര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാര്‍ത്ഥനെക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്നു അടിയന്നു കാര്യം സാധിപ്പിച്ചു ഈ മനുഷ്യന്റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാന്‍ രാജാവിന്നു പാനപാത്രവാഹകനായിരുന്നു.
സങ്കീർത്തനങ്ങൾ 106:45
അവന്‍ അവര്‍ക്കായി തന്റെ നിയമത്തെ ഔര്‍ത്തു; തന്റെ മഹാദയപ്രകാരം അനുതപിച്ചു.
സങ്കീർത്തനങ്ങൾ 106:46
അവരെ ബദ്ധരാക്കി കൊണ്ടുപോയവര്‍ക്കെല്ലാം അവരോടു കനിവു തോന്നുമാറാക്കി.
സദൃശ്യവാക്യങ്ങൾ 16:7
ഒരുത്തന്റെ വഴികള്‍ യഹോവേക്കു ഇഷ്ടമായിരിക്കുമ്പോള്‍ അവന്‍ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.