ബെന്യാമീന്‍ മക്കളേ, യെരൂശലേമിന്റെ നടുവില്‍നിന്നു ഔടിപ്പോകുവിന്‍ ; തെക്കോവയില്‍ കാഹളം ഊതുവിന്‍ ; ബേത്ത്--ഹക്കേരെമില്‍ ഒരു തീക്കുറി ഉയര്‍ത്തുവിന്‍ വടക്കു നിന്നു അനര്‍ഥവും മഹാ നാശവും കാണായ്‍വരുന്നു.
മനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പ്രവചിച്ചു പറയേണ്ടതുഞാന്‍ ഒരു ദേശത്തിന്റെ നേരെ വാള്‍ വരുത്തുമ്പോള്‍, ആ ദേശത്തിലെ ജനം തങ്ങളുടെ കൂട്ടത്തില്‍നിന്നു ഒരു പുരുഷനെ തിരഞ്ഞെടുത്തു കാവല്‍ക്കാരനായി വെച്ചാല്‍,
3
ദേശത്തിന്റെ നേരെ വാള്‍ വരുന്നതു കണ്ടിട്ടു അവന്‍ കാഹളം ഊതി ജനത്തെ ഔര്‍മ്മപ്പെടുത്തുമ്പോള്‍
4
ആരെങ്കിലും കാഹളനാദം കേട്ടു കരുതിക്കൊള്ളാതെ ഇരുന്നാല്‍ വാള്‍ വന്നു അവനെ ഛേദിച്ചുകളയുന്നു എങ്കില്‍ അവന്റെ രക്തം അവന്റെ തലമേല്‍ തന്നേ ഇരിക്കും.
5
അവന്‍ കാഹളനാദം കേട്ടിട്ടു കരുതിക്കൊണ്ടില്ല; അവന്റെ രക്തം അവന്റെമേല്‍ ഇരിക്കും; കരുതിക്കൊണ്ടിരുന്നുവെങ്കില്‍ അവന്‍ തന്റെ പ്രാണനെ രക്ഷിക്കുമായിരുന്നു.
6
എന്നാല്‍ കാവല്‍ക്കാരന്‍ വാള്‍ വരുന്നതു കണ്ടു കാഹളം ഊതാതെയും ജനം കരുതിക്കൊള്ളാതെയും ഇരുന്നിട്ടു വാള്‍ വന്നു അവരുടെ ഇടയില്‍നിന്നു ഒരുത്തനെ ഛേദിച്ചുകളയുന്നു എങ്കില്‍, ഇവന്‍ തന്റെ അകൃത്യംനിമിത്തം ഛേദിക്കപ്പെട്ടുപോയി എങ്കിലും അവന്റെ രക്തം ഞാന്‍ കാവല്‍ക്കാരനോടു ചോദിക്കും.
അങ്ങനെ അവര്‍ ഒടുങ്ങുംവരെ യോശുവയും യിസ്രായേല്‍മക്കളും അവരില്‍ ഒരു മഹാസംഹാരം നടത്തിക്കഴിഞ്ഞപ്പോള്‍ ശേഷിച്ചവര്‍ ഉറപ്പുള്ള പട്ടണങ്ങളില്‍ ശരണം പ്രാപിച്ചു.