And when
യിരെമ്യാവു 5:31
പ്രവാചകന്മാര്‍ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കയ്യായി നിന്നു അധികാരം നടത്തുന്നു; എന്റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു; എന്നാല്‍ ഒടുക്കം നിങ്ങള്‍ എന്തു ചെയ്യും.
യിരെമ്യാവു 13:21
നിന്റെ നാമംനിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ; നിന്റെ മഹത്വമുള്ള സിംഹാസനത്തിന്നു ഹീനത വരുത്തരുതേ; ഔര്‍ക്കേണമേ, ഞങ്ങളോടുള്ള നിന്റെ നിയമത്തിന്നു ഭംഗം വരുത്തരുതേ.
യെശയ്യാവ് 10:3
സന്ദര്‍ശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങള്‍ എന്തു ചെയ്യും? സഹായത്തിന്നായിട്ടു നിങ്ങള്‍ ആരുടെ അടുക്കല്‍ ഔടിപ്പോകും? നിങ്ങളുടെ മഹത്വം നിങ്ങള്‍ എവിടെ വെച്ചുകൊള്ളും?
യെശയ്യാവ് 20:6
ഈ കടല്‍ക്കരയിലെ നിവാസികള്‍ അന്നുഅശ്ശൂര്‍രാജാവിന്റെ കയ്യില്‍ നിന്നു വിടുവിക്കപ്പെടുവാന്‍ സഹായത്തിന്നായി നാം ഔടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപ്പെടും എന്നു പറയും.
യെശയ്യാവ് 33:14
സീയോനിലെ പാപികള്‍ പേടിക്കുന്നു; വഷളന്മാരായവര്‍ക്കും നടുക്കം പിടിച്ചിരിക്കുന്നു; നമ്മില്‍ ആര്‍ ദഹിപ്പിക്കുന്ന തീയുടെ അടുക്കല്‍ പാര്‍ക്കും? നമ്മില്‍ ആര്‍ നിത്യദഹനങ്ങളുടെ അടുക്കല്‍ പാര്‍ക്കും?
എബ്രായർ 2:3
കര്‍ത്താവു താന്‍ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്‍യ്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവര്‍
Though
യെഹെസ്കേൽ 23:40
ഇതുകൂടാതെ ദൂരത്തുനിന്നു വന്ന പുരുഷന്മാര്‍ക്കും അവര്‍ ആളയച്ചു; ഒരു ദൂതന്‍ അവരുടെ അടുക്കല്‍ ചെന്ന ഉടനെ അവര്‍ വന്നു; അവര്‍ക്കും വേണ്ടി നീ കുളിച്ചു, കണ്ണില്‍ മഷി എഴുതി, ആഭരണം അണിഞ്ഞു,
യെഹെസ്കേൽ 23:41
ഭംഗിയുള്ളോരു കട്ടിലിന്മേല്‍ ഇരുന്നു, അതിന്റെ മുമ്പില്‍ ഒരു മേശ ഒരുക്കി, അതിന്മേല്‍ എന്റെ കുന്തുരുക്കവും എണ്ണയും വെച്ചു;
യെഹെസ്കേൽ 28:9
നിന്നെ കുത്തിക്കൊല്ലുന്നവന്റെ കയ്യില്‍ നീ ദൈവമല്ല, മനുഷ്യന്‍ മാത്രം ആയിരിക്കെ, നിന്നെ കൊല്ലുന്നവന്റെ മുമ്പില്‍ഞാന്‍ ദൈവം എന്നു നീ പറയുമോ?
യെഹെസ്കേൽ 28:13
നീ ദൈവത്തിന്റെ തോട്ടമായ ഏദെനില്‍ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീര്‍ത്തനാളില്‍ നിന്നില്‍ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.
വെളിപ്പാട് 17:4
ആ സ്ത്രീ ധൂമ്രവര്‍ണ്ണവും കടുഞ്ചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്റെ വേശ്യവൃത്തിയുടെ മ്ളേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വര്‍ണ്ണപാനപാത്രം കയ്യില്‍ പിടിച്ചിരുന്നു.
face
2 രാജാക്കന്മാർ 9:30
യേഹൂ യിസ്രായേലില്‍ വന്നതു ഈസേബെല്‍ കേട്ടിട്ടു തന്റെ കണ്ണില്‍ മഷിയെഴുതി തലചീകി മിനുക്കിക്കൊണ്ടു കിളിവാതില്‍ക്കല്‍കൂടി നോക്കി.
వ్యర్థమే
യിരെമ്യാവു 22:20-22
20
തന്റെ ഹൃദയത്തിലെ ഉദ്ദേശങ്ങളെ നടത്തിത്തീരുവോളം യഹോവയുടെ കോപം മാറുകയില്ല; ഭാവികാലത്തു നിങ്ങള്‍ അതിനെ പൂര്‍ണ്ണമായി ഗ്രഹിക്കും.
21
ഞാന്‍ ഈ പ്രവാചകന്മാരെ അയക്കാതിരുന്നിട്ടും അവര്‍ ഔടി; ഞാന്‍ അവരോടു അരുളിച്ചെയ്യാതിരുന്നിട്ടും അവര്‍ പ്രവചിച്ചു.
22
അവര്‍ എന്റെ ആലോചനസഭയില്‍ നിന്നിരുന്നുവെങ്കില്‍, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേള്‍പ്പിച്ചു അവരെ അവരുടെ ആകാത്തവഴിയില്‍നിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തില്‍നിന്നും തിരിപ്പിക്കുമായിരുന്നു.
വിലാപങ്ങൾ 1:2
രാത്രിയില്‍ അവള്‍ കരഞ്ഞുകൊണ്ടിരിക്കുന്നു. അവളുടെ കവിള്‍ത്തടങ്ങളില്‍ കണ്ണുനീര്‍ കാണുന്നു; അവളുടെ സകലപ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാന്‍ ആരുമില്ല; അവളുടെ സ്നേഹിതന്മാരൊക്കെയും അവള്‍ക്കു ശത്രുക്കളായി ദ്രോഹം ചെയ്തിരിക്കുന്നു.
വിലാപങ്ങൾ 1:19
ഞാന്‍ എന്റെ പ്രിയന്മാരെ വിളിച്ചു; അവരോ എന്നെ ചതിച്ചു; എന്റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന്നു ആഹാരം തിരഞ്ഞുനടക്കുമ്പോള്‍ നഗരത്തില്‍ വെച്ചു പ്രാണനെ വിട്ടു.
വിലാപങ്ങൾ 4:17
വ്യര്‍ത്ഥസഹായത്തിന്നായി നോക്കി ഞങ്ങളുടെ കണ്ണു ഇപ്പോഴും മങ്ങുന്നു; രക്ഷിപ്പാന്‍ കഴിയാത്ത ജാതിക്കായി ഞങ്ങള്‍ ഞങ്ങളുടെ കാവല്‍മാളികയില്‍ കാത്തിരിക്കുന്നു.
യെഹെസ്കേൽ 16:36-41
36
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുജാരന്മാരുമായുള്ള നിന്റെ പരസംഗങ്ങളാല്‍ നിന്റെ പണം ചെലവഴിക്കയും നിന്റെ നഗന്ത അനാവൃതമാകയും ചെയ്കകൊണ്ടു നിന്റെ സകലമ്ളേച്ഛ വിഗ്രഹങ്ങളും നിമിത്തവും നീ അവേക്കു കൊടുത്ത നിന്റെ മക്കളുടെ രക്തംനിമിത്തവും
37
നീ രമിച്ച നിന്റെ സകലജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകെച്ച ഏവരെയും ഞാന്‍ കൂട്ടിവരുത്തും; ഞാന്‍ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവര്‍ നിന്റെ നഗ്നത ഒക്കെയും കാണത്തക്കവണ്ണം നിന്റെ നഗ്നത അവരുടെ മുമ്പില്‍ അനാവൃതമാക്കും.
38
വ്യഭിചരിക്കയും രക്തം ചിന്നുകയും ചെയ്യുന്ന സ്ത്രീകളെ വിധിക്കുന്നതുപോലെ ഞാന്‍ നിന്നെ ന്യായം വിധിച്ചു ക്രോധത്തിന്റെയും ജാരശങ്കയുടെയും രക്തം നിന്റെ മേല്‍ ചൊരിയും
39
ഞാന്‍ നിന്നെ അവരുടെ കയ്യില്‍ ഏല്പിക്കും; അവര്‍ നിന്റെ കമാനം പൊളിച്ചു, നിന്റെ പൂജാഗിരികളെ ഇടിച്ചുകളയും അവര്‍ നിന്റെ വസ്ത്രം അഴിച്ചു ആഭരണങ്ങളെ എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും.
40
അവര്‍ നിനക്കു വിരോധമായി ഒരു സഭയെ കൂട്ടിവരുത്തി നിന്നെ കല്ലെറിഞ്ഞു വാള്‍കൊണ്ടു വെട്ടിക്കളയും.
41
അവര്‍ നിന്റെ വീടുകളെ തീവെച്ചു ചുട്ടുകളയും; അനേകം സ്ത്രീകള്‍ കാണ്‍കെ നിന്റെമേല്‍ ന്യായവിധി നടത്തും; നിന്റെ പരസംഗം ഞാന്‍ നിര്‍ത്തലാക്കും; നീ ഇനി ആര്‍ക്കും കൂലി കൊടുക്കയില്ല.
യെഹെസ്കേൽ 23:9
അതുകൊണ്ടു ഞാന്‍ അവളെ അവളുടെ ജാരന്മാരുടെ കയ്യില്‍, അവള്‍ മോഹിച്ചിരുന്ന അശ്ശൂര്‍യ്യരുടെ കയ്യില്‍തന്നേ, ഏല്പിച്ചു.
യെഹെസ്കേൽ 23:10
അവര്‍ അവളുടെ നഗ്നത അനാവൃതമാക്കി, അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിക്കയും അവളെ വാള്‍കൊണ്ടു കൊല്ലുകയും ചെയ്തു; അവര്‍ അവളുടെമേല്‍ വിധി നടത്തിയതുകൊണ്ടു അവള്‍ സ്ത്രീകളുടെ ഇടയില്‍ ഒരു നിന്ദാപാത്രമായിത്തീര്‍ന്നു.
യെഹെസ്കേൽ 23:22-24
22
അതുകൊണ്ടു ഒഹൊലീബയേ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുബാബേല്‍ക്കാര്‍, കല്ദയര്‍ ഒക്കെയും, പെക്കോദ്യര്‍, ശോവ്യര്‍,
23
കോവ്യര്‍, അശ്ശൂര്‍യ്യര്‍ ഒക്കെയും എന്നിങ്ങനെ മനോഹരയുവാക്കളും ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ പ്രഭുക്കന്മാരും വിശ്രുതന്മാരും കുതിരപ്പുറത്തു കയറി ഔടിക്കുന്നവരുമായി, നിനക്കു വെറുപ്പു തോന്നിയിരിക്കുന്ന നിന്റെ ജാരന്മാരെ ഞാന്‍ നിനക്കു വിരോധമായി ഉണര്‍ത്തി ചുറ്റും നിന്റെ നേരെ വരുത്തും.
24
അവര്‍ അനവധി രഥങ്ങളും വണ്ടികളും ഒരു ജനസമൂഹവുമായി നിന്റെ നേരെ വരും; അവര്‍ പരിചയും പലകയും പിടിച്ചു തലക്കോരിക ഇട്ടുംകൊണ്ടു നിന്നെ വന്നു വളയും; ഞാന്‍ ന്യായവിധി അവര്‍ക്കും ഭരമേല്പിക്കും; അവര്‍ തങ്ങളുടെ ന്യായങ്ങള്‍ക്കു അനുസാരമായി നിന്നെ ന്യായം വിധിക്കും.
യെഹെസ്കേൽ 23:28-24
യെഹെസ്കേൽ 23:29-24
വെളിപ്പാട് 17:2
ഭൂവാസികളെ മത്തരാക്കിയവളായി പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാന്‍ കാണിച്ചുതരാം എന്നു പറഞ്ഞു.
വെളിപ്പാട് 17:13
ഇവര്‍ ഒരേ അഭിപ്രായമുള്ളവര്‍; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന്നു ഏല്പിച്ചുകൊടുക്കുന്നു.
വെളിപ്പാട് 17:16-18
16
നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും.
17
ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്‍വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങടെ രാജത്വം മൃഗത്തിന്നു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു.
18
നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേല്‍ രാജത്വമുള്ള മഹാനഗരം തന്നേ.