അവര്‍ യിരെമ്യാവെ കുഴിയില്‍ ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തില്‍ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്--മേലെക്‍ എന്ന ഷണ്ഡന്‍ കേട്ടു; അന്നു രാജാവു ബെന്യാമീന്‍ വാതില്‍ക്കല്‍ ഇരിക്കയായിരുന്നു.
യെഹോയാഖീന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു പതിനെട്ടു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ മൂന്നുമാസം വാണു. അവന്റെ അമ്മെക്കു നെഹുഷ്ഠാ എന്നു പേര്‍; അവള്‍ യെരൂശലേമ്യനായ എല്‍നാഥാന്റെ മകള്‍ ആയിരുന്നു.
എങ്കിലും അവനോടു മത്സരിച്ചു ഇവന്‍ തനിക്കു കുതിരകളെയും വളരെ പടജ്ജനത്തെയും അയച്ചുതരേണമെന്നു പറവാന്‍ ദൂതന്മാരെ മിസ്രയീമിലേക്കു അയച്ചുഅവന്‍ കൃതാര്‍ത്ഥനാകുമോ? ഇങ്ങനെ ചെയ്യുന്നവന്‍ തെറ്റി ഒഴിയുമോ? അല്ല, അവന്‍ ഉടമ്പടി ലംഘിച്ചിട്ടു വഴുതിപ്പോകുമോ?
അങ്ങനെ ഏബെദ്--മേലെക്‍ ആയാളുകളെ കൂട്ടിക്കൊണ്ടു രാജഗൃഹത്തില്‍ ഭണ്ഡാരമുറിക്കു കീഴെ ചെന്നു അവിടെ നിന്നു പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും എടുത്തു കുഴിയില്‍ യിരെമ്യാവിന്നു കയറുവഴി ഇറക്കിക്കൊടുത്തു.