അവരെ കൂടാരങ്ങളില്‍ പാര്‍പ്പിച്ചു എന്നു നിങ്ങളുടെ സന്തതികള്‍ അറിവാന്‍ നിങ്ങള്‍ ഏഴു ദിവസം കൂടാരങ്ങളില്‍ പാര്‍ക്കേണം; യിസ്രായേലിലെ സ്വദേശികള്‍ ഒക്കെയും കൂടാരങ്ങളില്‍ പാര്‍ക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
യഹോവ മോശെമുഖാന്തരം കല്പിച്ച ന്യായപ്രമാണത്തില്‍യിസ്രായേല്‍മക്കള്‍ ഏഴാം മാസത്തിലെ ഉത്സവത്തില്‍ കൂടാരങ്ങളില്‍ പാര്‍ക്കേണം എന്നും എഴുതിയിരിക്കുന്നതുപോലെ
15
കൂടാരങ്ങള്‍ ഉണ്ടാക്കേണ്ടതിന്നു നിങ്ങള്‍ മലയില്‍ ചെന്നു ഒലിവുകൊമ്പു, കാട്ടൊലിവുകൊമ്പു, കൊഴുന്തുകൊമ്പു, ഈന്തമടല്‍, തഴെച്ച വൃക്ഷങ്ങളുടെ കൊമ്പു എന്നിവ കൊണ്ടുവരുവിന്‍ എന്നു തങ്ങളുടെ എല്ലാ പട്ടണങ്ങളിലും യെരൂശലേമിലും അറിയിച്ചു പ്രസിദ്ധപ്പെടുത്തേണമെന്നും എഴുതിയിരിക്കുന്നതായി അവര്‍ കണ്ടു.
16
അങ്ങനെ ജനം ചെന്നു ഒരോരുത്തന്‍ താന്താന്റെ വീട്ടിന്റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്റെ പ്രാകാരങ്ങളിലും നീര്‍വ്വാതില്‍ക്കലെ വിശാലസ്ഥലത്തും എഫ്രയീംവാതില്‍ക്കലെ വിശാലസ്ഥലത്തും കൂടാരങ്ങളുണ്ടാക്കി.
വിശ്വാസത്താല്‍ അവന്‍ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളില്‍ പാര്‍ത്തുകൊണ്ടു
10
ദൈവം ശില്പിയായി നിര്‍മ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.
11
വിശ്വാസത്താല്‍ സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തന്‍ എന്നു എണ്ണുകയാല്‍ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു.
12
അതുകൊണ്ടു ഒരുവന്നു, മൃതപ്രായനായവന്നു തന്നേ, പെരുപ്പത്തില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണല്‍പോലെയും സന്തതി ജനിച്ചു.
13
ഇവര്‍ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയില്‍ തങ്ങള്‍ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തില്‍ മരിച്ചു.