But afterward they turned, and caused the servants and the handmaids, whom they had let go free, to return, and brought them into subjection for servants and for handmaids.
യിരെമ്യാവു 34:21
യിരെമ്യാവു 37:5
സിദെക്കീയാരാജാവുഇതാ, അവന്‍ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്നു; നിങ്ങള്‍ക്കു വിരോധമായി ഒന്നും ചെയ്‍വാന്‍ രാജാവിന്നു കഴിവില്ലല്ലോ എന്നു പറഞ്ഞു.
പുറപ്പാട് 8:8
എന്നാറെ ഫറവോന്‍ മോശെയെയും അഹരോനെയും വിളിപ്പിച്ചുതവള എന്നെയും എന്റെ ജനത്തെയും വിട്ടു നീങ്ങുമാറാകേണ്ടതിന്നു യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ . എന്നാല്‍ യഹോവേക്കു യാഗം കഴിപ്പാന്‍ ഞാന്‍ ജനത്തെ വിട്ടയക്കാം എന്നു പറഞ്ഞു.
പുറപ്പാട് 8:15
എന്നാല്‍ സ്വൈരം വന്നു എന്നു ഫറവോന്‍ കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവന്‍ തന്റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല.
പുറപ്പാട് 9:28
യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതി. ഞാന്‍ നിങ്ങളെ വിട്ടയക്കാം; ഇനി താമസിപ്പിക്കയില്ല എന്നു പറഞ്ഞു.
പുറപ്പാട് 9:34
എന്നാല്‍ മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്നു ഫറവോന്‍ കണ്ടപ്പോള്‍ അവന്‍ പിന്നെയും പാപം ചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി.
പുറപ്പാട് 9:35
യഹോവ മോശെമുഖാന്തരം അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അവന്‍ യിസ്രായേല്‍മക്കളെ വിട്ടയച്ചതുമില്ല.
പുറപ്പാട് 10:17-20
17
അതുകൊണ്ടു ഈ പ്രാവശ്യം മാത്രം നീ എന്റെ പാപം ക്ഷമിച്ചു ഈ ഒരു മരണം എന്നെ വിട്ടു നീങ്ങുവാന്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു.
18
അവന്‍ ഫറവോന്റെ അടുക്കല്‍ നിന്നു പറപ്പെടു യഹോവയോടു പ്രാര്‍ത്ഥിച്ചു.
19
യഹോവ മഹാശക്തിയുള്ളോരു പടിഞ്ഞാറന്‍ കാറ്റു അടിപ്പിച്ചു; അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലില്‍ ഇട്ടുകളഞ്ഞു. മിസ്രയീംരാജ്യത്തെങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.
20
എന്നാല്‍ യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവന്‍ യിസ്രായേല്‍മക്കളെ വിട്ടയച്ചതുമില്ല.
പുറപ്പാട് 14:3-9
3
എന്നാല്‍ അവര്‍ ദേശത്തു ഉഴലുന്നു; മരുഭൂമിയില്‍ കുടുങ്ങിയിരിക്കുന്നു എന്നു ഫറവോന്‍ യിസ്രായേല്‍മക്കളെക്കുറിച്ചു പറയും.
4
ഫറവോന്‍ അവരെ പിന്തുടരുവാന്‍ തക്കവണ്ണം ഞാന്‍ അവന്റെഹൃദയം കഠിനമാക്കും. ഞാന്‍ യഹോവ ആകുന്നു എന്നു മിസ്രയീമ്യര്‍ അറിയേണ്ടതിന്നു ഫറവോനിലും അവന്റെ സകലസൈന്യങ്ങളിലും ഞാന്‍ എന്നെ തന്നേ മഹത്വപ്പെടുത്തും.
5
അവര്‍ അങ്ങനെ ചെയ്തു. ജനം ഔടിപ്പോയി എന്നു മിസ്രയീംരാജാവിന്നു അറിവു കിട്ടിയപ്പോള്‍ ജനത്തെ സംബന്ധിച്ചു ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മനസ്സുമാറിയിസ്രായേല്യരെ നമ്മുടെ അടിമവേലയില്‍നിന്നു വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തതു എന്തു എന്നു അവര്‍ പറഞ്ഞു.
6
പിന്നെ അവന്‍ രഥം കെട്ടിച്ചു പടജ്ജനത്തെയും
7
വിശേഷപ്പെട്ട അറുനൂറു രഥങ്ങളെയും മിസ്രയീമിലെ സകലരഥങ്ങളെയും അവേക്കു വേണ്ടുന്ന തേരാളികളെയും കൂട്ടി.
8
യഹോവ മിസ്രയീംരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതിനാല്‍ അവന്‍ യിസ്രായേല്‍മക്കളെ പിന്‍ തുടര്‍ന്നു. എന്നാല്‍ യിസ്രായേല്‍മക്കള്‍ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു.
9
ഫറവോന്റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി മിസ്രയീമ്യര്‍ അവരെ പിന്തുടര്‍ന്നു; കടല്‍ക്കരയില്‍ ബാല്‍സെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നു അരികെ അവര്‍ പാളയമിറങ്ങിയിരിക്കുമ്പോള്‍ അവരോടു അടുത്തു.
1 ശമൂവേൽ 19:6-11
6
യോനാഥാന്റെ വാക്കു കേട്ടുയഹോവയാണ അവനെ കൊല്ലുകയില്ല എന്നു ശൌല്‍ സത്യം ചെയ്തു.
7
പിന്നെ യോനാഥാന്‍ ദാവീദിനെ വിളിച്ചു കാര്യമെല്ലാം അറിയിച്ചു. യോനാഥാന്‍ ദാവീദിനെ ശൌലിന്റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ മുമ്പിലത്തെപ്പോലെ അവന്റെ സന്നിധിയില്‍നില്‍ക്കയും ചെയ്തു.
8
പിന്നെയും യുദ്ധം ഉണ്ടായാറെ ദാവീദ് പുറപ്പെട്ടു ഫെലിസ്ത്യരോടു പടവെട്ടി അവരെ കഠിനമായി തോല്പിച്ചു. അവര്‍ അവന്റെ മുമ്പില്‍നിന്നു ഔടി.
9
യഹോവയുടെ പക്കല്‍നിന്നു ദുരാത്മാവു പിന്നെയും ശൌലിന്റെമേല്‍ വന്നു; അവന്‍ കയ്യില്‍ കുന്തവും പിടിച്ചു തന്റെ അരമനയില്‍ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.
10
അപ്പോള്‍ ശൌല്‍ ദാവീദിനെ കുന്തംകൊണ്ടു ചുവരോടുചേര്‍ത്തു കുത്തുവാന്‍ നോക്കി; അവനോ ശൌലിന്റെ മുമ്പില്‍നിന്നു മാറിക്കളഞ്ഞു. കുന്തം ചുവരില്‍ തറെച്ചു; ദാവീദ് ആ രാത്രിയില്‍തന്നേ ഔടിപ്പോയി രക്ഷപ്പെട്ടു.
11
ദാവീദിനെ കാത്തുനിന്നു രാവിലെ കൊന്നുകളയേണ്ടതിന്നു ശൌല്‍ അവന്റെ വീട്ടിലേക്കു ദൂതന്മാരെ അയച്ചു; ദാവീദിന്റെ ഭാര്യയായ മീഖള്‍ അവനോടുഈ രാത്രിയില്‍ നിന്റെ ജീവനെ രക്ഷിച്ചുകൊണ്ടില്ലെങ്കില്‍ നാളെ നിന്നെ കൊന്നുപോകും എന്നു പറഞ്ഞു.
1 ശമൂവേൽ 24:19
ശത്രുവിനെ കണ്ടുകിട്ടിയാല്‍ ആരെങ്കിലും അവനെ വെറുതെ വിട്ടയക്കുമോ? നീ ഇന്നു എനിക്കു ചെയ്തതിന്നു യഹോവ നിനക്കു നന്മ പകരം ചെയ്യട്ടെ.
1 ശമൂവേൽ 26:21
അതിന്നു ശൌല്‍ഞാന്‍ പാപം ചെയ്തിരിക്കുന്നു; എന്റെ മകനേ, ദാവീദേ, മടങ്ങിവരിക; എന്റെ ജീവന്‍ ഇന്നു നിനക്കു വിലയേറിയതായി തോന്നിയതുകൊണ്ടു ഞാന്‍ ഇനി നിനക്കു ദോഷം ചെയ്കയില്ല; ഞാന്‍ ഭോഷത്വം പ്രവര്‍ത്തിച്ചു അത്യന്തം തെറ്റിപ്പോയിരിക്കുന്നു എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 36:3
അവന്റെ വായിലെ വാക്കുകള്‍ അകൃത്യവും വഞ്ചനയും ആകുന്നു; ബുദ്ധിമാനായിരിക്കുന്നതും നന്മചെയ്യുന്നതും അവന്‍ വിട്ടുകളഞ്ഞിരിക്കുന്നു.
സങ്കീർത്തനങ്ങൾ 78:34-36
34
അവന്‍ അവരെ കൊല്ലുമ്പോള്‍ അവര്‍ അവനെ അന്വേഷിക്കും; അവര്‍ തിരിഞ്ഞു ജാഗ്രതയോടെ ദൈവത്തെ തിരയും.
35
ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരന്‍ എന്നും അവര്‍ ഔര്‍ക്കും.
36
എങ്കിലും അവര്‍ വായ്കൊണ്ടു അവനോടു കപടം സംസാരിക്കും നാവുകൊണ്ടു അവനോടു ഭോഷകു പറയും.
സങ്കീർത്തനങ്ങൾ 125:5
യഹോവേ, ഗുണവാന്മാര്‍ക്കും ഹൃദയപരമാര്‍ത്ഥികള്‍ക്കും നന്മ ചെയ്യേണമേ.
സദൃശ്യവാക്യങ്ങൾ 26:11
നായി ഛര്‍ദ്ദിച്ചതിലേക്കു വീണ്ടും തിരിയുന്നതും മൂഢന്‍ തന്റെ ഭോഷത്വം ആവര്‍ത്തിക്കുന്നതും ഒരുപോലെ.
സഭാപ്രസംഗി 8:11
ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തല്‍ക്ഷണം നടക്കായ്കകൊണ്ടു മനുഷ്യര്‍ ദോഷം ചെയ്‍വാന്‍ ധൈര്യപ്പെടുന്നു.
ഹോശേയ 6:4
എഫ്രയീമേ, ഞാന്‍ നിനക്കു എന്തു ചെയ്യേണ്ടു? യെഹൂദയേ, ഞാന്‍ നിനക്കു എന്തു ചെയ്യേണ്ടു? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലര്‍ച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.
ഹോശേയ 7:16
അവര്‍ തിരിയുന്നു, മേലോട്ടു അല്ലതാനും; അവര്‍ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാര്‍ നാവിന്റെ ക്രോധംനിമിത്തം വാളുകൊണ്ടു വീഴും; അതു മിസ്രയീംദേശത്തു അവര്‍ക്കും പരിഹാസഹേതുവായ്തീരും.
സെഫന്യാവ് 1:6
യഹോവയെ അന്വേഷിക്കയോ അവനെക്കുറിച്ചു ചോദിക്കയോ ചെയ്യാത്തവരെയും ഛേദിച്ചുകളയും.
മത്തായി 12:43-45
43
അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം നീരില്ലാത്ത സ്ഥലങ്ങളില്‍ കൂടി തണുപ്പു അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും.
44
ഞാന്‍ പുറപ്പെട്ടുപോന്ന എന്റെ വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു അവന്‍ പറയുന്നു; ഉടനെ വന്നു, അതു ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു.
45
പിന്നെ അവന്‍ പുറപ്പെട്ടു, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാര്‍ക്കുംന്നു; ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും; ഈ ദുഷ്ടതലമുറെക്കും അങ്ങനെ ഭവിക്കും.”
റോമർ 2:4
അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?
റോമർ 2:5
എന്നാല്‍ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു.
2 പത്രോസ് 2:20-22
20
തങ്ങള്‍ക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാള്‍ അതു അറിയാതിരിക്കുന്നതു അവര്‍ക്കും നന്നായിരുന്നു.
21
എന്നാല്‍ സ്വന്ത ഛര്‍ദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയില്‍ ഉരളുവാന്‍ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവര്‍ക്കും സംഭവിച്ചു.