In those days they shall say no more, The fathers have eaten a sour grape, and the children's teeth are set on edge.
യിരെമ്യാവു 31:30
യിസ്രായേല്‍മക്കളും യെഹൂദാമക്കളും ബാല്യംമുതല്‍ എനിക്കു അനിഷ്ടമായുള്ളതു മാത്രം ചെയ്തുവന്നു; യിസ്രായേല്‍മക്കള്‍ തങ്ങളുടെ കൈകളുടെ പ്രവൃത്തികള്‍കൊണ്ടു എന്നെ കോപിപ്പിച്ചതേയുള്ളു എന്നു യഹോവയുടെ അരുളപ്പാടു.
വിലാപങ്ങൾ 5:7
ഞങ്ങളുടെ പിതാക്കന്മാര്‍ പാപം ചെയ്തു ഇല്ലാതെയായിരിക്കുന്നു; അവരുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ ചുമക്കുന്നു.
യെഹെസ്കേൽ 18:2
അപ്പന്മാര്‍ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു നിങ്ങള്‍ യിസ്രായേല്‍ദേശത്തു ഒരു പഴഞ്ചൊല്ലു പറയുന്നതു എന്തു?
യെഹെസ്കേൽ 18:3
എന്നാണ, നിങ്ങള്‍ ഇനി യിസ്രായേലില്‍ ഈ പഴഞ്ചൊല്ലു പറവാന്‍ ഇടവരികയില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.