Is Ephraim
യിരെമ്യാവു 31:9
അങ്ങനെ ഞാന്‍ ഇളയപ്പന്റെ മകന്‍ ഹനമെയേലിനോടു അനാഥോത്തിലെ നിലം മേടിച്ചു, വില പതിനേഴു ശേക്കെല്‍ വെള്ളി തൂക്കിക്കൊടുത്തു.
യിരെമ്യാവു 3:19
ഞാനോ നിന്നെ ദത്തെടുത്തു, നിനക്കു ജാതികളുടെ അതിഭംഗിയുള്ള അവകാശമായ മനോഹരദേശം നല്കേണ്ടതു എങ്ങനെ എന്നു വിചാരിച്ചു; നീ എന്നെഎന്റെ പിതാവേ എന്നു വിളിക്കും, എന്നെ വിട്ടുമാറുകയുമില്ല എന്നും ഞാന്‍ വിചാരിച്ചു.
സങ്കീർത്തനങ്ങൾ 103:13
ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവന്‍ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 3:12
അപ്പന്‍ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താന്‍ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.
ലൂക്കോസ് 15:24
ഈ എന്റെ മകന്‍ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവര്‍ ആനന്ദിച്ചു തുടങ്ങി.
ലൂക്കോസ് 15:32
നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാല്‍ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.
for
ആവർത്തനം 32:36
യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായി കണ്ടിട്ടു അവന്‍ സ്വദാസന്മാരെക്കുറിച്ചു അനുതപിക്കും.
ന്യായാധിപന്മാർ 10:16
അവര്‍ തങ്ങളുടെ ഇടയില്‍നിന്നു അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു. യഹോവയെ സേവിച്ചു; യിസ്രായേലിന്റെ അരിഷ്ടതയില്‍ അവന്നു സഹതാപം തോന്നി.
യെശയ്യാവ് 57:16-18
16
ഞാന്‍ എന്നേക്കും വാദിക്കയില്ല; എല്ലായ്പോഴും കോപിക്കയുമില്ല; അല്ലെങ്കില്‍ അവരുടെ ആത്മാവും ഞാന്‍ സൃഷ്ടിച്ചിട്ടുള്ള ദേഹികളും എന്റെ മുന്‍ പില്‍ നിന്നു ക്ഷയിച്ചു പോകുമല്ലോ
17
അവരുടെ അത്യാഗ്രഹത്തിന്റെ അകൃത്യംനിമിത്തം ഞാന്‍ കോപിച്ചു അവരെ അടിച്ചു; ഞാന്‍ കോപിച്ചു മുഖം മറെച്ചു; എന്നാറെ അവര്‍‍ തിരിഞ്ഞു തങ്ങള്‍ക്കു തോന്നിയ വഴിയില്‍ നടന്നു
18
ഞാന്‍ അവരുടെ വഴികളെ കണ്ടിരിക്കുന്നു; ഞാന്‍ അവരെ സൌഖ്യമാക്കും; ഞാന്‍ അവരെ നടത്തി അവര്‍‍കൂ, അവരുടെ ദുഃഖിതന്മാര്‍‍കൂ തന്നേ, വീണ്ടും ആശ്വാസം വരുത്തും;
വിലാപങ്ങൾ 3:31
കര്‍ത്താവു എന്നേക്കും തള്ളിക്കളകയില്ലല്ലോ.
വിലാപങ്ങൾ 3:32
അവന്‍ ദുഃഖിപ്പിച്ചാലും തന്റെ മഹാദയെക്കു ഒത്തവണ്ണം അവന്നു കരുണതോന്നും.
ഹോശേയ 11:8
എഫ്രയീമേ, ഞാന്‍ നിന്നെ എങ്ങനെ വിട്ടുകൊടുക്കും? യിസ്രായേലേ, ഞാന്‍ നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും? ഞാന്‍ നിന്നെ എങ്ങനെ അദ്മയെപ്പോലെ ആക്കും? ഞാന്‍ നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീര്‍ക്കും? എന്റെ ഹൃദയം എന്റെ ഉള്ളില്‍ മറിഞ്ഞുകൊള്ളുന്നു; എന്റെ അയ്യോഭാവം ഒക്കെയും ജ്വലിക്കുന്നു.
ഹോശേയ 11:9
എന്റെ ഉഗ്രകോപം ഞാന്‍ നടത്തുകയില്ല; ഞാന്‍ എഫ്രയീമിനെ വീണ്ടും നശിപ്പിക്കയുമില്ല; ഞാന്‍ മനുഷ്യനല്ല ദൈവം അത്രേ. നിന്റെ നടുവില്‍ പരിശുദ്ധന്‍ തന്നേ; ഞാന്‍ ക്രോധത്തോടെ വരികയുമില്ല.
my bowels
ആദിപുസ്തകം 43:30
അനുജനെ കണ്ടിട്ടു യോസേഫിന്റെ മനസ്സു ഇരുകിയതുകൊണ്ടു അവന്‍ കരയേണ്ടതിന്നു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ചു, അറയില്‍ചെന്നു അവിടെവെച്ചു കരഞ്ഞു.
1 രാജാക്കന്മാർ 3:26
ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ചു ഉള്ളു കത്തുകകൊണ്ടു രാജാവിനോടുഅയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവള്‍ക്കു കൊടുത്തുകൊള്‍വിന്‍ എന്നു പറഞ്ഞു. മറ്റേവളോഎനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളര്‍ക്കട്ടെ എന്നു പറഞ്ഞു.
ഉത്തമഗീതം 5:4
എന്റെ പ്രിയന്‍ ദ്വാരത്തില്‍ കൂടി കൈ നീട്ടി; എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി.
ഫിലിപ്പിയർ 1:8
ക്രിസ്തുയേശുവിന്റെ ആര്‍ദ്രതയോടെ ഞാന്‍ നിങ്ങളെ എല്ലാവരെയും കാണ്മാന്‍ എത്ര വാഞ്ഛിക്കുന്നു എന്നതിന്നു ദൈവം സാക്ഷി.
are troubled
യിരെമ്യാവു 48:36
ഞാന്‍ ഏലാമിന്റെ നേരെ ആകാശത്തിന്റെ നാലു ദിക്കില്‍നിന്നും നാലു കാറ്റുവരുത്തി ഈ എല്ലാകാറ്റുകളിലേക്കും അവരെ ചിന്നിച്ചുകളയും; ഏലാമിന്റെ ഭ്രഷ്ടന്മാര്‍ ചെല്ലാത്ത ഒരു ജാതികയും ഉണ്ടായിരിക്കയില്ല.
യെശയ്യാവ് 16:11
അതുകൊണ്ടു എന്റെ ഉള്ളം മോവാബിനെക്കുറിച്ചും എന്റെ അന്തരംഗം കീര്‍ഹേരെശിനെക്കുറിച്ചും കിന്നരംപോലെ മുഴങ്ങുന്നു.
യെശയ്യാവ് 63:15
സ്വര്‍‍ഗ്ഗത്തില്‍ നിന്നു നോക്കി, വിശുദ്ധിയും മഹത്വവുമുള്ള നിന്റെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കേണമേ! നിന്റെ തീക്ഷണതയും വീര്‍യപ്രവൃത്തികളും എവിടെ? നിന്റെ മനസ്സലിവും കരുണയും എന്നോടു കാണിക്കാതവണ്ണം നീ അടക്കിവെച്ചിരിക്കുന്നു
I will
യെശയ്യാവ് 55:7
ദുഷ്ടന്‍ തന്റെ വഴിയെയും നീതികെട്ടവന്‍ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവന്‍ അവനോടു കരുണകാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവന്‍ ധാരാളം ക്ഷമിക്കും
യെശയ്യാവ് 57:18
ഞാന്‍ അവരുടെ വഴികളെ കണ്ടിരിക്കുന്നു; ഞാന്‍ അവരെ സൌഖ്യമാക്കും; ഞാന്‍ അവരെ നടത്തി അവര്‍‍കൂ, അവരുടെ ദുഃഖിതന്മാര്‍‍കൂ തന്നേ, വീണ്ടും ആശ്വാസം വരുത്തും;
ഹോശേയ 14:4
ഞാന്‍ അവരുടെ പിന്‍ മാറ്റത്തെ ചികിത്സിച്ചു സൌഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാല്‍ ഞാന്‍ അവരെ ഔദാര്യമായി സ്നേഹിക്കും.
മീഖാ 7:18
അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തില്‍ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവന്‍ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു.
മീഖാ 7:19
അവന്‍ നമ്മോടു വീണ്ടും കരുണ കാണിക്കും നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; അവരുടെ പാപങ്ങളെ ഒക്കെയും നീ സമുദ്രത്തിന്റെ ആഴത്തില്‍ ഇട്ടുകളയും.