ഉയര്‍ന്ന കുന്നുകളില്‍ പച്ചമരങ്ങള്‍ക്കരികെയുള്ള അവരുടെ ബലിപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും അവരുടെ മക്കള്‍ ഔര്‍ക്കുംന്നുവല്ലോ.
3
വയല്‍പ്രദേശത്തിലെ എന്റെ പര്‍വ്വതമേ. നിന്റെ അതിര്‍ക്കകത്തൊക്കെയും ചെയ്ത പാപംനിമിത്തം ഞാന്‍ നിന്റെ സമ്പത്തും സകലനിക്ഷേപങ്ങളും പൂജാഗിരികളും കവര്‍ച്ചെക്കു ഏല്പിക്കും.
4
ഞാന്‍ നിനക്കു തന്ന അവകാശം നീ ഒഴിഞ്ഞുപോകേണ്ടിവരും; നീ അറിയാത്ത ദേശത്തു ഞാന്‍ നിന്നെ നിന്റെ ശത്രുക്കളെ സേവിക്കുമാറാക്കും നിങ്ങള്‍ എന്റെ കോപത്തില്‍ തീ കത്തിച്ചിരിക്കുന്നു; അതു എന്നേക്കും കത്തിക്കൊണ്ടിരിക്കും;
ദൈവം അവരെ അനുഗ്രഹിച്ചുനിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിന്‍ എന്നു അവരോടു കല്പിച്ചു.
ആകയാല്‍ ഇളയവര്‍ വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും വിരോധിക്കു അപവാദത്തിന്നു അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു.
എന്റെ ദേശത്തും എന്റെ ചാര്‍ച്ചക്കാരുടെ അടുക്കലും ചെന്നു എന്റെ മകനായ യിസ്ഹാക്കിന്നു ഭാര്യയെ എടുക്കുമെന്നു സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തില്‍ ഞാന്‍ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും.
പുറപ്പെട്ടു പദ്ദന്‍ -അരാമില്‍ നിന്റെ അമ്മയുടെ അപ്പനായ ബെഥൂവേലിന്റെ വീട്ടില്‍ ചെന്നു നിന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരില്‍ നിന്നു നിനക്കു ഒരു ഭാര്യയെ എടുക്ക.
3
സര്‍വ്വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കയും നീ ജനസമൂഹമായി തീരത്തക്കവണ്ണം നിന്നെ സന്താനപുഷ്ടിയുള്ളവനായി പെരുക്കുകയും
4
ദൈവം അബ്രാഹാമിന്നു കൊടുത്തതും നീ പരദേശിയായി പാര്‍ക്കുംന്നതുമായ ദേശം നീ കൈവശമാക്കേണ്ടതിന്നു അബ്രാഹാമിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതിക്കും തരികയും ചെയ്യുമാറാകട്ടെ.
അപ്പോള്‍ കാലേബ്കിര്‍യ്യത്ത്--സേഫെര്‍ ജയിച്ചടക്കുന്നവന്നു ഞാന്‍ എന്റെ മകള്‍ അക്സയെ ഭാര്യയായി കൊടുക്കും എന്നു പറഞ്ഞു.
13
കാലേബിന്റെ അനുജനായ കെനസിന്റെ മകന്‍ ഒത്നീയേല്‍ അതു പിടിച്ചു; അവന്‍ തന്റെ മകള്‍ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.
14
അവള്‍ വന്നപ്പോള്‍ തന്റെ അപ്പനോടു ഒരു വയല്‍ ചോദിപ്പാന്‍ അവനെ ഉത്സാഹിപ്പിച്ചു; അവള്‍ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോള്‍ കാലേബ് അവളോടുനിനക്കു എന്തുവേണം എന്നു ചോദിച്ചു.
അവന്നു മുപ്പതു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവന്‍ മുപ്പതു പുത്രിമാരെ കെട്ടിച്ചയക്കയും തന്റെ പുത്രന്മാര്‍ക്കും മുപ്പതു കന്യകമാരെകൊണ്ടുവരികയും ചെയ്തു. അവന്‍ യിസ്രായേലിന്നു ഏഴു സംവത്സരം ന്യായാധിപനായിരുന്നു.
അവന്‍ വന്നു തന്റെ അപ്പനെയും അമ്മയെയും അറിയിച്ചുഞാന്‍ തിമ്നയില്‍ ഒരു ഫെലിസ്ത്യകന്യകയെ കണ്ടിരിക്കുന്നു; അവളെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു.
എന്നാല്‍ ഒരുത്തന്‍ തന്റെ കന്യകെക്കു പ്രായം കടന്നാല്‍ താന്‍ ചെയ്യുന്നതു അയോഗ്യം എന്നു നിരൂപിക്കുന്നു എങ്കില്‍ അങ്ങനെ വേണ്ടിവന്നാല്‍ ഇഷ്ടംപോലെ ചെയ്യട്ടെ; അവന്‍ ദോഷം ചെയ്യുന്നില്ല; അവര്‍ വിവാഹം ചെയ്യട്ടെ.
37
എങ്കിലും നിര്‍ബ്ബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാന്‍ അധികാരമുള്ളവനും ഹൃദയത്തില്‍ സ്ഥിരതയുള്ളവനുമായ ഒരുവന്‍ തന്റെ കന്യകയെ സൂക്ഷിച്ചുകൊള്‍വാന്‍ സ്വന്ത ഹൃദയത്തില്‍ നിര്‍ണ്ണയിച്ചു എങ്കില്‍ അവന്‍ ചെയ്യുന്നതു നന്നു.
38
അങ്ങനെ ഒരുത്തന്‍ തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നതു നന്നു; വിവാഹം കഴിപ്പിക്കാതിരിക്കുന്നതു ഏറെ നന്നു.