അവര്‍ എന്റെ വചനങ്ങളെ കേട്ടനുസരിക്കാത്ത പൂര്‍വ്വപിതാക്കന്മാരുടെ അകൃത്യങ്ങളിലേക്കു തിരിഞ്ഞു, അന്യദേവന്മാരെ സേവിപ്പാന്‍ അവരോടു ചേര്‍ന്നിരിക്കുന്നു; ഞാന്‍ അവരുടെ പിതാക്കന്മാരോടു ചെയ്ത നിയമം യിസ്രായേല്‍ഗൃഹവും യെഹൂദാഗൃഹവും ലംഘിച്ചിരിക്കുന്നു.
മനോഹര ഫലങ്ങളാല്‍ ശോഭിതമായ പച്ച ഒലിവുവൃക്ഷം എന്നു യഹോവ നിനക്കു പേര്‍വിളിച്ചിരുന്നു; എന്നാല്‍ മഹാകോലാഹലത്തോടെ അവന്‍ അതിന്നു തീ വെച്ചുകളഞ്ഞു; അതിന്റെ കൊമ്പുകളും ഒടിഞ്ഞു കിടക്കുന്നു.
അതിന്റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടുമരുഭൂമിയില്‍ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.