Then said the princes and all the people unto the priests and to the prophets; This man is not worthy to die: for he hath spoken to us in the name of the LORD our God.
യിരെമ്യാവു 36:19
ബാബേല്‍രാജാവു നിങ്ങളുടെ നേരെയും ഈ ദേശത്തിന്റെ നേരെയും വരികയില്ല എന്നു നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാര്‍ ഇപ്പോള്‍ എവിടെ?
യിരെമ്യാവു 36:25
യിരെമ്യാവു 38:7-13
7
അവന്‍ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു, അവനെ ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന്നു ചങ്ങലയിട്ടു ബന്ധിച്ചു.
8
കല്ദയര്‍ രാജഗൃഹത്തെയും ജനത്തിന്റെ വീടുകളെയും തീ വെച്ചു ചുട്ടു, യെരൂശലേമിന്റെ മതിലുകളെ ഇടിച്ചുകളഞ്ഞു.
9
നഗരത്തില്‍ ശേഷിച്ച ജനത്തെയും തന്റെ പക്ഷം ചേരുവാന്‍ ഔടിവന്നവരെയും ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും അകമ്പടിനായകനായ നെബൂസര്‍-അദാന്‍ ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയി.
10
ജനത്തില്‍ ഒന്നുമില്ലാത്ത എളിയവരെ അകമ്പടി നായകനായ നെബൂസര്‍-അദാന്‍ യെഹൂദാദേശത്തു പാര്‍പ്പിച്ചു, അവര്‍ക്കും അന്നു മുന്തിരിത്തോട്ടങ്ങളും നിലങ്ങളും കൊടുത്തു.
11
യിരെമ്യാവെക്കുറിച്ചു ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ അകമ്പടിനായകനായ നെബൂസര്‍-അദാനോടു
12
നീ അവനെ വരുത്തി, അവന്റെമേല്‍ ദൃഷ്ടിവെച്ചു, അവനോടു ഒരു ദോഷവും ചെയ്യാതെ അവന്‍ നിന്നോടു ആവശ്യപ്പെടുന്നതൊക്കെയും ചെയ്തുകൊടുക്ക എന്നു കല്പിച്ചിരുന്നു.
13
അങ്ങനെ അകമ്പടിനായകനായ നെബൂസര്‍-അദാനും നെബൂശസ്ബാനും രബ്-സാരീസും നേര്‍ഗ്ഗല്‍-ശരേസരും രബ്-മാഗും ബാബേല്‍രാജാവിന്റെ സകലപ്രഭുക്കന്മാരുംകൂടെ ആളയച്ചു,
എസ്ഥേർ 4:14
നീ ഈ സമയത്തു മിണ്ടാതിരുന്നാല്‍ യെഹൂദന്മാര്‍ക്കും മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാല്‍ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആര്‍ക്കും അറിയാം?
സദൃശ്യവാക്യങ്ങൾ 16:7
ഒരുത്തന്റെ വഴികള്‍ യഹോവേക്കു ഇഷ്ടമായിരിക്കുമ്പോള്‍ അവന്‍ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.
മത്തായി 27:23
അവന്‍ ചെയ്ത ദോഷം എന്തു എന്നു അവന്‍ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്നു അവര്‍ ഏറ്റവും നിലവിളിച്ചു പറഞ്ഞു.
മത്തായി 27:24
ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടുവെള്ളം എടുത്തു പുരുഷാരം കാണ്‍കെ കൈ കഴുകിഈ നീതിമാന്റെ രക്തത്തില്‍ എനിക്കു കുറ്റം ഇല്ല; നിങ്ങള്‍ തന്നേ നോക്കിക്കൊള്‍വിന്‍ എന്നു പറഞ്ഞു.
മത്തായി 27:54
ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടുഅവന്‍ ദൈവ പുത്രന്‍ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു.
ലൂക്കോസ് 23:14
അവരോടുഈ മനുഷ്യന്‍ ജനത്തെ മത്സരിപ്പിക്കുന്നു എന്നു പറഞ്ഞു നിങ്ങള്‍ അവനെ എന്റെ അടുക്കല്‍ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങള്‍ ചുമത്തിയ കുറ്റം ഒന്നും ഇവനില്‍ കണ്ടില്ല;
ലൂക്കോസ് 23:15
ഹെരോദാവും കണ്ടില്ല; അവന്‍ അവനെ നമ്മുടെ അടുക്കല്‍ മടക്കി അയച്ചുവല്ലോ; ഇവന്‍ മരണയോഗ്യമായതു ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല സ്പഷ്ടം;
ലൂക്കോസ് 23:41
നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവര്‍ത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു.
ലൂക്കോസ് 23:47
ഈ സംഭവിച്ചതു ശതാധിപന്‍ കണ്ടിട്ടുഈ മനുഷ്യന്‍ വാസ്തവമായി നീതിമാന്‍ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 5:34-39
34
അപ്പോള്‍ സര്‍വ്വ ജനത്തിനും ബഹുമാനമുള്ള ധര്‍മ്മോപദേഷ്ടാവായ ഗമാലീയേല്‍ എന്നൊരു പരീശന്‍ ന്യായധിപസംഘത്തില്‍ എഴുന്നേറ്റു, അവരെ കുറെ നേരം പുറത്താക്കുവാന്‍ കല്പിച്ചു.
35
പിന്നെ അവന്‍ അവരോടുയിസ്രായേല്‍ പുരുഷന്മാരെ, ഈ മനുഷ്യരുടെ കാര്യത്തില്‍ നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുന്നു എന്നു സൂക്ഷിച്ചുകൊള്‍വിന്‍ .
36
ഈ നാളുകള്‍ക്കു മുമ്പെ തദാസ് എന്നവന്‍ എഴുന്നേറ്റു താന്‍ മഹാന്‍ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാര്‍ അവനോടു ചേന്നുകൂടി; എങ്കിലും അവന്‍ നശിക്കയും അവനെ അനുസരിച്ചവര്‍ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു.
37
അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാര്‍ത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തേ തന്റെ പക്ഷം ചേരുവാന്‍ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവര്‍ ഒക്കെയും ചിതറിപ്പോയി.
38
ആകയാല്‍ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊള്‍വിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികില്‍ അതു നശിച്ചുപോകും;
39
ദൈവികം എങ്കിലോ നിങ്ങള്‍ക്കു അതു നശിപ്പിപ്പാന്‍ കഴികയില്ല; നിങ്ങള്‍ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 23:9
അങ്ങനെ വലിയോരു നിലവിളി ഉണ്ടായി; പരീശപക്ഷത്തിലെ ശാസ്ത്രിമാരില്‍ ചിലര്‍ എഴുന്നേറ്റു വാദിച്ചുഈ മനുഷ്യനില്‍ ഞങ്ങള്‍ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ ഒരു ദൂതനോ അവനോടു സംസാരിച്ചു എന്നു വന്നേക്കാം എന്നു പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 23:29
എന്നാല്‍ അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തര്‍ക്കങ്ങളെക്കുറിച്ചു കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ഇല്ല എന്നു കണ്ടു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 25:25
അവന്‍ മരണയോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു ഞാന്‍ ഗ്രഹിച്ചു; അവന്‍ തന്നെയും ചക്രവര്‍ത്തിതിരുമനസ്സിലെ അഭയം ചൊല്ലുകയാല്‍ അവനെ അയക്കേണം എന്നു വിധിച്ചിരിക്കുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 26:31
ഈ മനുഷ്യന്‍ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു തമ്മില്‍ പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 26:32
കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കില്‍ അവനെ വിട്ടയപ്പാന്‍ കഴിയുമായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞു.