ye shall
യിരെമ്യാവു 2:30
ഞാന്‍ നിങ്ങളുടെ മക്കളെ അടിച്ചതു വ്യര്‍ത്ഥം; അവര്‍ ബുദ്ധി പഠിച്ചില്ല; നശിപ്പിക്കുന്ന സിംഹത്തെപ്പോലെ നിങ്ങളുടെ വാള്‍ തന്നേ നിങ്ങളുടെ പ്രവാചകന്മാരെ തിന്നുകളഞ്ഞു.
യിരെമ്യാവു 2:34
നിന്റെ ഉടുപ്പിന്റെ വിളുമ്പിലും കുറ്റമില്ലാത്ത സാധുക്കളുടെ രക്തം കാണുന്നു; ഭവന ഭേദനത്തിലല്ല നീ അവരെ പിടിച്ചതു. ഇവയെക്കുറിച്ചു ഒക്കെയും ഞാന്‍ ന്യായവാദം കഴിക്കും.
യിരെമ്യാവു 7:6
ഞാന്‍ ശ്രദ്ധവെച്ചു കേട്ടു; അവര്‍ നേരു സംസാരിച്ചില്ല; അയ്യോ ഞാന്‍ എന്തു ചെയ്തുപോയി എന്നു പറഞ്ഞു ആരും തന്റെ ദുഷ്ടതയെക്കുറിച്ചു അനുതപിച്ചില്ല; കുതിര പടെക്കു പായുന്നതുപോലെ ഔരോരുത്തന്‍ താന്താന്റെ വഴിക്കു തിരിയുന്നു.
യിരെമ്യാവു 22:3
എന്റെ ആട്ടിന്‍ കൂട്ടത്തില്‍ ശേഷിച്ചിരിക്കുന്നവയെ ഞാന്‍ അവയെ നീക്കിക്കളഞ്ഞിരിക്കുന്ന സകലദേശങ്ങളില്‍നിന്നും ശേഖരിച്ചു അവയുടെ പുല്പുറങ്ങളിലേക്കു വീണ്ടും കൊണ്ടുവരും; അവ വര്‍ദ്ധിച്ചു പെരുകും.
യിരെമ്യാവു 22:17
എന്നെ നിരസിക്കുന്നവരോടു അവര്‍നിങ്ങള്‍ക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയുംനിങ്ങള്‍ക്കു ഒരു ദോഷവും വരികയില്ല എന്നും പറയുന്നു.
ആദിപുസ്തകം 4:10
അതിന്നു അവന്‍ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയില്‍ നിന്നു എന്നോടു നിലവിളിക്കുന്നു.
ആദിപുസ്തകം 42:22
അതിന്നു രൂബേന്‍ ബാലനോടു ദോഷം ചെയ്യരുതെന്നും ഞാന്‍ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങള്‍ കേട്ടില്ല; ഇപ്പോള്‍ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു എന്നു അവരോടു പറഞ്ഞു.
സംഖ്യാപുസ്തകം 35:33
നിങ്ങള്‍ പാര്‍ക്കുംന്ന ദേശം അങ്ങനെ അശുദ്ധമാക്കരുതു; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്തില്‍ ചൊരിഞ്ഞ രക്തത്തിന്നുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താല്‍ അല്ലാതെ ദേശത്തിന്നു പ്രായശ്ചിത്തം സാദ്ധമല്ല.
ആവർത്തനം 19:10
നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു കുറ്റമില്ലാത്ത രക്തം ചിന്നീട്ടു നിന്റെമേല്‍ രക്തപാതകം ഉണ്ടാകരുതു.
2 രാജാക്കന്മാർ 24:4
യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
സദൃശ്യവാക്യങ്ങൾ 6:17
ഗര്‍വ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും
മത്തായി 23:30-36
30
അങ്ങനെ നിങ്ങള്‍ പ്രവാചകന്മാരെ കൊന്നവരുടെ മക്കള്‍ എന്നു നിങ്ങള്‍ തന്നേ സാക്ഷ്യം പറയുന്നുവല്ലോ.
31
പിതാക്കന്മാരുടെ അളവു നിങ്ങള്‍ പൂരിച്ചു കൊള്‍വിന്‍ .
32
പാമ്പുകളേ, സര്‍പ്പസന്തതികളേ, നിങ്ങള്‍ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?
33
അതുകൊണ്ടു ഞാന്‍ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കല്‍ അയക്കുന്നു; അവരില്‍ ചിലരെ നിങ്ങള്‍ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളില്‍ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തില്‍ നിന്നു പട്ടണത്തിലേക്കു ഔടിക്കയും ചെയ്യും.
34
നീതിമാനായ ഹാബേലിന്റെ രക്തംമുതല്‍ നിങ്ങള്‍ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവില്‍വെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയില്‍ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേല്‍ വരേണ്ടതാകുന്നു.
35
ഇതൊക്കെയും ഈ തലമുറമേല്‍ വരും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
36
യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കല്‍ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ ചേര്‍ക്കുംപോലെ നിന്റെ മക്കളെ ചേര്‍ത്തുകൊള്‍വാന്‍ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങള്‍ക്കോ മനസ്സായില്ല.
മത്തായി 26:4
യേശുവിനെ ഉപായത്താല്‍ പിടിച്ചു കൊല്ലുവാന്‍ ആലോചിച്ചു;
മത്തായി 26:25
എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു“നീ തന്നേ” എന്നു അവന്‍ പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 7:60
അവനോ മുട്ടുകുത്തികര്‍ത്താവേ, അവര്‍ക്കും ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തില്‍ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവന്‍ നിദ്രപ്രാപിച്ചു.
1 തെസ്സലൊനീക്യർ 2:15
യെഹൂദര്‍ കര്‍ത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഔടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യര്‍ക്കും വിരോധികളും
1 തെസ്സലൊനീക്യർ 2:16
ജാതികള്‍ രക്ഷിക്കപ്പെടേണ്ടതിന്നായി ഞങ്ങള്‍ അവരോടു പ്രസംഗിക്കുന്നതു വിലക്കുന്നവരും ആകുന്നു; അങ്ങനെ അവര്‍ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു എന്നാല്‍ ദൈവക്രോധം അവരുടെമേല്‍ മുഴുത്തുവന്നിരിക്കുന്നു.
വെളിപ്പാട് 16:6
വിശുദ്ധന്മാരുടെയും പ്രവാചകന്മാരുവടെയും രക്തം അവര്‍ ചിന്നിച്ചതുകൊണ്ടു നീ അവര്‍ക്കും രക്തം കുടിപ്പാന്‍ കൊടുത്തു; അതിന്നു അവര്‍ യോഗ്യര്‍ തന്നേ.