saying
ആവർത്തനം 18:20
എന്നാല്‍ ഒരു പ്രവാചകന്‍ ഞാന്‍ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കയോ ചെയ്താല്‍ ആ പ്രവാചകന്‍ മരണശിക്ഷ അനുഭവിക്കേണം.
മത്തായി 26:66
അപ്പോള്‍ അവര്‍ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലര്‍ അവനെ കന്നത്തടിച്ചു
ലൂക്കോസ് 23:1-5
1
അനന്തരം അവര്‍ എല്ലാവരും കൂട്ടമേ എഴുന്നേറ്റു അവനെ പീലാത്തൊസിന്റെ അടുക്കല്‍ കൊണ്ടുപോയി
2
ഇവന്‍ ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താന്‍ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ടു കൈസര്‍ക്കും കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി.
3
പീലാത്തൊസ് അവനോടുനീ യെഹൂദന്മാരുടെ രാജാവൊ എന്നു ചോദിച്ചതിന്നുഞാന്‍ ആകുന്നു എന്നു അവനോടു ഉത്തരം പറഞ്ഞു.
4
പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടുംഞാന്‍ ഈ മനുഷ്യനില്‍ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു.
5
അതിന്നു അവര്‍അവന്‍ ഗലീലയില്‍ തുടങ്ങി യെഹൂദ്യയില്‍ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു എന്നു നിഷ്കര്‍ഷിച്ചു പറഞ്ഞു.
യോഹന്നാൻ 18:30
കുറ്റക്കാരന്‍ അല്ലാഞ്ഞു എങ്കില്‍ ഞങ്ങള്‍ അവനെ നിന്റെ പക്കല്‍ ഏല്പിക്കയില്ലായിരുന്നു എന്നു അവര്‍ അവനോടു ഉത്തരം പറഞ്ഞു.
യോഹന്നാൻ 19:7
യെഹൂദന്മാര്‍ അവനോടുഞങ്ങള്‍ക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവന്‍ തന്നെത്താന്‍ ദൈവപുത്രന്‍ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവന്‍ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 22:22
ഈ വാക്കോളം അവര്‍ അവന്നു ചെവികൊടുത്തു; പിന്നെഇങ്ങനെത്തവനെ ഭൂമിയില്‍നിന്നു നീക്കിക്കളക; അവന്‍ ജീവിച്ചിരിക്കുന്നതു യോഗ്യമല്ല എന്നു നിലവിളിച് പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 24:4-9
4
എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുത് എന്നുവെച്ചു ക്ഷമയോടെ ചുരുക്കത്തില്‍ ഞങ്ങളുടെ അന്യായം കേള്‍ക്കേണം എന്നു അപേക്ഷിക്കുന്നു.
5
ഈ പുരുഷന്‍ ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയില്‍ കലഹമുണ്ടാക്കുന്നവനും നസറായമതത്തിന്നു മുമ്പനും എന്നു ഞങ്ങള്‍ കണ്ടിരിക്കുന്നു.
6
അവന്‍ ദൈവാലയം തീണ്ടിപ്പാനും ശ്രമിച്ചു. അവനെ ഞങ്ങള്‍ പിടിച്ചു (ഞങ്ങളുടെ ന്യായപ്രമാണപ്രകാരം വിസ്തരിപ്പാന്‍ വിചാരിച്ചു.
7
എങ്കിലും സഹസ്രാധിപനായ ലുസിയാസ് വളരെ ബലത്തോടു വന്നു അവനെ ഞങ്ങളുടെ കയ്യില്‍നിന്നു പിടിച്ചുകൊണ്ടുപോയി.
8
അവന്റെ വാദികള്‍ നിന്റെ മുമ്പാകെ വരുവാന്‍ കല്പിച്ചു) നീ തന്നേ അവനെ വിസ്തരിച്ചാല്‍ ഞങ്ങള്‍ അന്യായം ബോധിപ്പിക്കുന്ന ഈ സകല സംഗതികളും അറിഞ്ഞുകൊള്‍വാന്‍ ഇടയാകും.
9
അതു അങ്ങനെ തന്നേ എന്നു യെഹൂദന്മാരും യോജിച്ചു പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 25:2-13
2
അപ്പോള്‍ മഹാപുരോഹിതന്മാരും യെഹൂദന്മാരുടെ പ്രധാനികളും പൌലൊസിന്റെ നേരെ അവന്റെ സന്നിധിയില്‍ അന്യായം ബോധിപ്പിച്ചു;
3
ദയചെയ്തു അവനെ യെരൂശലേമിലേക്കു വരുത്തേണ്ടതിന്നു അവര്‍ പൌലൊസിന്നു പ്രതിക്കുലമായി അവനോടു അപേക്ഷിച്ചു;
4
വഴിയില്‍വെച്ചു അവനെ ഒടുക്കിക്കളവാന്‍ അവര്‍ ഒരു പതിയിരിപ്പുനിര്‍ത്തി. അതിന്നു ഫെസ്തൊസ്പൌലൊസിനെ കൈസര്യയില്‍ സൂക്ഷിച്ചിരിക്കുന്നു; ഞാന്‍ വേഗം അവിടേക്കു പോകുന്നുണ്ടു;
5
നിങ്ങളില്‍ പ്രാപ്തിയുള്ളവര്‍ കൂടെ വന്നു ആ മനുഷ്യന്റെ നേരെ അന്യായം ഉണ്ടെങ്കില്‍ ബോധിപ്പിക്കട്ടെ എന്നു ഉത്തരം പറഞ്ഞു.
6
അവന്‍ ഏകദേശം എട്ടു പത്തു ദിവസം അവരുടെ ഇടയില്‍ താമസിച്ചശേഷം കൈസര്യകൂ മടങ്ങിപ്പോയി; പിറ്റെന്നു ന്യായാസനത്തില്‍ ഇരുന്നു പൌലൊസിനെ വരുത്തുവാന്‍ കല്പിച്ചു.
7
അവന്‍ വന്നാറെ യെരൂശലേമില്‍ നിന്നു വന്ന യെഹൂദന്മാര്‍ ചുറ്റും നിന്നു അവന്റെ നേരെ കഠിനകുറ്റം പലതും ബോധിപ്പിച്ചു.
8
പൌലൊസോയെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
9
എന്നാല്‍ ഫെസ്തൊസ് യെഹൂദന്മാരുടെ പ്രീതി സമ്പാദിപ്പാന്‍ ഇച്ഛിച്ചു പൌലൊസിനോടുയെരൂശലേമിലേക്കു ചെന്നു അവിടെ എന്റെ മുമ്പില്‍വെച്ചു ഈ സംഗതികളെക്കുറിച്ചു വിസ്താരംനടപ്പാന്‍ നിനക്കു സമ്മതമുണ്ടോ എന്നു ചോദിച്ചതിന്നു പൌലൊസ് ഞാന്‍ കൈസരുടെ ന്യായാസനത്തിന്നു മുമ്പാകെ നിലക്കുന്നു;
10
അവിടെ എന്നെ വിസ്രിക്കേണ്ടതാകുന്നു; യെഹൂദന്മാരോടു ഞാന്‍ ഒരു അന്യായവും ചെയ്തിട്ടില്ല; അതു നീയും നല്ലവണ്ണം അറിഞ്ഞിരിക്കുന്നു.
11
ഞാന്‍ അന്യായം ചെയ്തു മരണയോഗ്യമായതു വല്ലതും പ്രവൃത്തിച്ചിട്ടുണ്ടെങ്കില്‍ മരണശിക്ഷ ഏലക്കുന്നതിന്നു എനിക്കു വിരോധമില്ല. ഇവര്‍ എന്റെനേരെ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവര്‍ക്കും ഏല്പിച്ചുകൊടുപ്പാന്‍ ആര്‍ക്കും കഴിയുന്നതല്ല;
12
ഞാന്‍ കൈസരെ അഭയംചൊല്ലുന്നു എന്നു പറഞ്ഞു. അപ്പോള്‍ ഫെസ്തൊസ് തന്റെ ആലോചന സഭയോടു സംസാരിച്ചിട്ടുകൈസരെ നീ അഭയം ചൊല്ലിയിരിക്കുന്നു; കൈസരുടെ അടുക്കലേക്കു നീ പോകും എന്നു ഉത്തരം പറഞ്ഞു.
13
ഒട്ടുനാള്‍ കഴിഞ്ഞശേഷം അഗ്രിപ്പാരാജാവും ബെര്‍ന്നീക്കയും ഫെസ്തോസിനെ വന്ദനം ചെയ്‍വാന്‍ കൈസര്യയില്‍ എത്തി.
for he
യിരെമ്യാവു 38:4
യെഹൂദാരാജാവായ സിദെക്കീയാവും എല്ലാ പടയാളികളും അവരെ കണ്ടപ്പോള്‍ ഔടിപ്പോയി; അവര്‍ രാത്രിയില്‍ രാജാവിന്റെ തോട്ടം വഴിയായി രണ്ടു മതിലുകള്‍ക്കും നടുവിലുള്ള വാതില്‍ക്കല്‍കൂടി നഗരത്തില്‍നിന്നു പുറപ്പെട്ടു അരാബവഴിക്കുപോയി.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 6:11-14
11
അപ്പോള്‍ അവര്‍ ചില പുരുഷന്മാരെ വശത്താക്കിഇവന്‍ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങള്‍ കേട്ടു എന്നു പറയിച്ചു,
12
ജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, അവന്റെ നേരെ ചെന്നു അവനെ പിടിച്ചു ന്യായാധിപസംഘത്തില്‍ കൊണ്ടു പോയി
13
കള്ളസ്സാക്ഷികളെ നിറുത്തിഈ മനുഷ്യന്‍ വിശുദ്ധസ്ഥലത്തിന്നും ന്യായപ്രമാണത്തിന്നും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;
14
ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിച്ചു മോശെ നമുക്കു ഏല്പിച്ച മാര്യാദകളെ മാറ്റിക്കളയും എന്നു അവന്‍ പറയുന്നതു ഞങ്ങള്‍ കേട്ടു എന്നു പറയിച്ചു.