ఆకాశమా, దీనిబట్టి విస్మయ పడుము, కంపించుము, బొత్తిగా పాడై పొమ్ము; ఇదే యెహోవా వాక్కు.
യിരെമ്യാവു 6:19
ഭൂമിയോ, കേള്‍ക്ക; ഈ ജനം എന്റെ വചനങ്ങളെ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണത്തെ നിരസിച്ചുകളഞ്ഞതുകൊണ്ടു, ഞാന്‍ അവരുടെ വിചാരങ്ങളുടെ ഫലമായി അനര്‍ത്ഥം അവരുടെമേല്‍ വരുത്തും.
യിരെമ്യാവു 22:29
എന്റെ വചനം തീ പോലെയും പാറയെ തകര്‍ക്കുംന്ന ചുറ്റികപോലെയും അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.
ആവർത്തനം 32:1
ആകശാമേ, ചെവിതരിക; ഞാന്‍ സംസാരിക്കും; ഭൂമി എന്റെ വായിന്‍ വാക്കുകളെ കേള്‍ക്കട്ടെ.
യെശയ്യാവ് 1:2
ആകാശമേ, കേള്‍ക്ക; ഭൂമിയേ, ചെവിതരിക; യഹോവ അരുളിച്ചെയ്യുന്നുഞാന്‍ മക്കളെ പോറ്റി വളര്‍ത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു.
മീഖാ 6:2
പര്‍വ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേള്‍പ്പിന്‍ ! യഹോവേക്കു തന്റെ ജനത്തോടു ഒരു വ്യവഹാരം ഉണ്ടു; അവന്‍ യിസ്രായേലിനോടു വാദിക്കും.
മത്തായി 27:45
ആറാംമണി നേരംമുതല്‍ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി.
മത്തായി 27:50-53
50
യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
51
അപ്പോള്‍ മന്ദിരത്തിലെ തിരശ്ശില മേല്‍തൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി;
52
ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു, കല്ലറകള്‍ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങള്‍ പലതും ഉയിര്‍ത്തെഴുന്നേറ്റു
53
അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തില്‍ ചെന്നു പലര്‍ക്കും പ്രത്യക്ഷമായി.