നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയില് എന്നെ സന്ദര്ശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല; എന്റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാന് ഉറെച്ചിരിക്കുന്നു.
അവര് പ്രാതല് കഴിച്ചശേഷം യേശു ശിമോന് പത്രൊസിനോടുയോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരില് അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന് ഉവ്വു, കര്ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്നു അവന് അവനോടു പറഞ്ഞു.
16
രണ്ടാമതും അവനോടുയോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന് ഉവ്വു കര്ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിക്ക എന്നു അവന് അവനോടു പറഞ്ഞു.
17
മൂന്നാമതും അവനോടുയോഹന്നാന്റെ മകനായ ശിമോനേ, നിനക്കു എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്നു മൂന്നാമതും ചോദിക്കയാല് പത്രൊസ് ദുഃഖിച്ചുകര്ത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടു എന്നും നീ അറിയുന്നു എന്നു അവനോടു പറഞ്ഞു. യേശു അവനോടുഎന്റെ ആടുകളെ മേയ്ക്ക.
ആകയാല് കര്ത്താവിനെ ഭയപ്പെടേണം എന്നു അറിഞ്ഞിട്ടു ഞങ്ങള് മനുഷ്യരെ സമ്മതിപ്പിക്കുന്നു; എന്നാല് ദൈവത്തിന്നു ഞങ്ങള് വെളിപ്പെട്ടിരിക്കുന്നു; നിങ്ങളുടെ മനസ്സാക്ഷികളിലും വെളിപ്പെട്ടിരിക്കുന്നു എന്നു ഞാന് ആശിക്കുന്നു.
എന്റെ ദൈവമേ, തോബീയാവും സന് ബല്ലത്തും ചെയ്ത ഈ പ്രവൃത്തികള്ക്കു തക്കവണ്ണം അവരേയും നോവദ്യാ എന്ന പ്രവാചകിയെയും എന്നെ ഭയപ്പെടുത്തുവാന് നോക്കിയ മറ്റു പ്രവാചകന്മാരെയും ഔര്ക്കേണമേ.
വേഗത്തില് അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാന് നിങ്ങളോടു പറയുന്നു. എന്നാല് മനുഷ്യപുത്രന് വരുമ്പോള് അവന് ഭൂമിയില് വിശ്വാസം കണ്ടെത്തുമോ എന്നു കര്ത്താവു പറഞ്ഞു.
പ്രിയമുള്ളവരേ, നിങ്ങള് തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിന് ; പ്രതികാരം എനിക്കുള്ളതു; ഞാന് പകരം ചെയ്യും എന്നു കര്ത്താവു അരുളിച്ചെയ്യുന്നു, എന്നാല്
വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയില് വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവര് ഉറക്കെ നിലവിളിച്ചു.
അയ്യോ, യഹോവേ, ഞാന് വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ തിരുമുമ്പില് നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഔര്ക്കേണമേ എന്നു പറഞ്ഞു; ഹിസ്കീയാവു ഏറ്റവും കരഞ്ഞു.
നീ ഈ വചനങ്ങളെ ഒക്കെയും ഈ ജനത്തോടു അറിയിക്കുമ്പോഴും യഹോവ ഞങ്ങള്ക്കു വിരോധമായി ഈ വലിയ അനര്ത്ഥം ഒക്കെയും കല്പിച്ചതു എന്തു? ഞങ്ങളുടെ അകൃത്യം എന്തു? ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങള് ചെയ്ത പാപം എന്തു എന്നു അവര് നിന്നോടു ചോദിക്കുമ്പോഴും