నేను
സങ്കീർത്തനങ്ങൾ 37:3-11
3
യഹോവയില്‍ ആശ്രയിച്ചു നന്മചെയ്ക; ദേശത്തു പാര്‍ത്തു വിശ്വസ്തത ആചരിക്ക. യഹോവയില്‍ തന്നേ രസിച്ചുകൊള്‍ക; അവന്‍ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.
4
നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനില്‍ തന്നേ ആശ്രയിക്ക; അവന്‍ അതു നിര്‍വ്വഹിക്കും.
5
അവന്‍ നിന്റെ നീതിയെ പ്രഭാതംപോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.
6
യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു.
7
കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞു പോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.
8
ദുഷ്പ്രവൃത്തിക്കാര്‍ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.
9
കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടന്‍ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.
10
എന്നാല്‍ സൌമ്യതയുള്ളവര്‍ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയില്‍ അവര്‍ ആനന്ദിക്കും.
11
ദുഷ്ടന്‍ നീതിമാന്നു ദോഷം നിരൂപിക്കുന്നു; അവന്റെ നേരെ അവന്‍ പല്ലു കടിക്കുന്നു.
സഭാപ്രസംഗി 8:12
പാപി നൂറു പ്രാവശ്യം ദോഷം ചെയ്കയും ദീര്‍ഘായുസ്സോടെ ഇരിക്കയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാര്‍ക്കും നന്മ വരുമെന്നു ഞാന്‍ നിശ്ചയമായി അറിയുന്നു.
నేను
യിരെമ്യാവു 29:11-14
11
നിന്നെ രക്ഷിപ്പാന്‍ ഞാന്‍ നിന്നോടുകൂടെയുണ്ടു എന്നു യഹോവയുടെ അരുളപ്പാടു; നിന്നെ ഞാന്‍ ചിതറിച്ചുകളഞ്ഞ സകലജാതികളെയും ഞാന്‍ മുടിച്ചുകളയും; എങ്കിലും, നിന്നെ ഞാന്‍ മുടിച്ചു കളകയില്ല; ഞാന്‍ നിന്നെ ന്യായത്തോടെ ശിക്ഷിക്കും; ശിക്ഷിക്കാതെ വിടുകയില്ലതാനും.
12
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ പരുകൂ മാറാത്തതും നിന്റെ മുറിവു വിഷമമുള്ളതുമാകുന്നു.
13
നിന്റെ വ്യവഹാരം നടത്തുവാന്‍ ആരുമില്ല; നിന്റെ മുറിവിന്നു ഇടുവാന്‍ മരുന്നും കുഴമ്പും ഇല്ല.
14
നിന്റെ സ്നേഹിതന്മാര്‍ ഒക്കെയും നിന്നെ മറന്നിരിക്കുന്നു; നിന്റെ അകൃത്യത്തിന്റെ ആധിക്യംനിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പംനിമിത്തവും ഞാന്‍ നിന്നെ ശത്രു അടിക്കുന്നതുപോലെയും ക്രൂരന്‍ ശിക്ഷിക്കുന്നതുപോലെയും അടിച്ചിരിക്കകൊണ്ടു അവര്‍ നിന്നെ നോക്കുന്നില്ല.
യിരെമ്യാവു 39:11
അങ്ങനെ തന്നേ മോവാബിലും അമ്മോന്യരുടെ ഇടയിലും എദോമിലും മറ്റു ദേശങ്ങളിലും ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരും ബാബേല്‍രാജാവു യെഹൂദയില്‍ ഒരു ശേഷിപ്പിനെ വെച്ചിട്ടുണ്ടെന്നും ശാഫാന്റെ മകനായ അഹീക്കാമിന്റെ മകന്‍ ഗെദല്യാവെ അവര്‍ക്കും അധിപതിയാക്കീട്ടുണ്ടെന്നും കേട്ടപ്പോള്‍
യിരെമ്യാവു 39:12
സകല യെഹൂദന്മാരും അവര്‍ ചിതറിപ്പോയിരുന്ന സകല സ്ഥലങ്ങളില്‍നിന്നും മടങ്ങി യെഹൂദാദേശത്തു ഗെദല്യാവിന്റെ അടുക്കല്‍ മിസ്പയില്‍ വന്നു വീഞ്ഞും പഴവും അനവധിയായി ശേഖരിച്ചു.
യിരെമ്യാവു 40:2-6
2
നെഥന്യാവിന്റെ മകന്‍ യിശ്മായേലും കൂടെ ഉണ്ടായിരുന്ന പത്തു ആളും എഴുന്നേറ്റു, ബാബേല്‍രാജാവു ദേശാധിപതിയാക്കിയിരുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ വാള്‍കൊണ്ടു വെട്ടിക്കൊന്നു.
3
മിസ്പയില്‍ ഗെദല്യാവിന്റെ അടുക്കല്‍ ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരെയും അവിടെ കണ്ട കല്ദയപടയാളികളെയും യിശ്മായേല്‍ കൊന്നുകളഞ്ഞു.
4
ഗെദല്യാവെ കൊന്നിട്ടു രണ്ടാം ദിവസം, അതു ആരും അറിയാതിരിക്കുമ്പോള്‍ തന്നേ,
5
ശെഖേമില്‍നിന്നും ശീലോവില്‍നിന്നും ശമര്‍യ്യയില്‍നിന്നും എണ്പതു പുരുഷന്മാര്‍ താടി ചിരെച്ചും വസ്ത്രം കീറിയും തങ്ങളെത്തന്നേ മുറിവേല്പിച്ചുംകൊണ്ടു വഴിപാടും കുന്തുരുക്കവും എടുത്തു യഹോവയുടെ ആലയത്തിലേക്കു പോകുംവഴി അവിടെ എത്തി.
6
നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍ മിസ്പയില്‍നിന്നു പുറപ്പെട്ടു കരഞ്ഞുംകൊണ്ടു അവരെ എതിരേറ്റു ചെന്നു; അവരെ കണ്ടപ്പോള്‍ അവന്‍ അവരോടുഅഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കല്‍ വരുവിന്‍ എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 106:46
അവരെ ബദ്ധരാക്കി കൊണ്ടുപോയവര്‍ക്കെല്ലാം അവരോടു കനിവു തോന്നുമാറാക്കി.
శత్రువులు నిశ్చయముగా నీకు మొరలిడునట్లు చేయుదునని సెలవిచ్చెను
സദൃശ്യവാക്യങ്ങൾ 16:7
ഒരുത്തന്റെ വഴികള്‍ യഹോവേക്കു ഇഷ്ടമായിരിക്കുമ്പോള്‍ അവന്‍ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.
സദൃശ്യവാക്യങ്ങൾ 21:1
രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യില്‍ നീര്‍ത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവന്‍ അതിനെ തിരിക്കുന്നു.