ప్రత్యక్షమగు చుండెను
യിരെമ്യാവു 25:1-3
1
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കല്‍ യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടാവിതു;
2
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തില്‍ നിന്നുകൊണ്ടു, യഹോവയുടെ ആലയത്തില്‍ നമസ്കരിപ്പാന്‍ വരുന്ന സകല യെഹൂദാപട്ടണങ്ങളോടും പ്രസ്താവിപ്പാന്‍ ഞാന്‍ നിന്നോടു കല്പിക്കുന്ന സകലവചനങ്ങളെയും അവരോടു പ്രസ്താവിക്ക; ഒരു വാക്കും വിട്ടുകളയരുതു.
3
അവരുടെ ദുഷ്പ്രവൃത്തികള്‍നിമിത്തം ഞാന്‍ അവര്‍ക്കും വരുത്തുവാന്‍ വിചാരിക്കുന്ന അനര്‍ത്ഥത്തെക്കുറിച്ചു ഞാന്‍ അനുതപിക്കത്തക്കവണ്ണം പക്ഷേ അവര്‍ കേട്ടു ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിയുമായിരിക്കും.
യിരെമ്യാവു 26:1-24
1
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കല്‍ യഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍
2
യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തുനീ കയറും നുകവും ഉണ്ടാക്കി നിന്റെ കഴുത്തില്‍ വെക്കുക.
3
പിന്നെ അവയെ യെഹൂദാരാജാവായ സിദെക്കീയാവിന്റെ അടുക്കല്‍ വരുന്ന ദൂതന്മാരുടെ കയ്യില്‍ എദോംരാജാവിന്നും മോവാബ് രാജാവിന്നും അമ്മോന്യരുടെ രാജാവിന്നും സോര്‍രാജാവിന്നും സീദോന്‍ രാജാവിന്നും കൊടുത്തയച്ചു,
4
തങ്ങളുടെ യജമാനന്മാരോടു പറവാന്‍ നീ അവരോടു കല്പിക്കേണ്ടതുയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രാകരം അരുളിച്ചെയ്യുന്നുനിങ്ങളുടെ യജമാനന്മാരോടു ഇപ്രാകരം പറവിന്‍
5
ഞാന്‍ ഭൂമിയെയും ഭൂതലത്തിലെ മനുഷ്യനെയും മൃഗങ്ങളെയും എന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഉണ്ടാക്കിയിരിക്കുന്നു; എനിക്കു ബോധിച്ചവന്നു ഞാന്‍ അതു കൊടുക്കും.
6
ഇപ്പോഴോ ഞാന്‍ ഈ ദേശങ്ങളെ ഒക്കെയും എന്റെ ദാസനായി ബാബേല്‍രാജാവായ നെബൂഖദ്നേസരിന്റെ കയ്യില്‍ കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിന്നു വയലിലെ മൃഗങ്ങളെയും ഞാന്‍ അവന്നു കൊടുത്തിരിക്കുന്നു.
7
സകലജാതികളും അവനെയും അവന്റെ മകനെയും മകന്റെ മകനെയും അവന്റെ ദേശത്തിന്റെ കാലാവധിയാകുവോളം സേവിക്കും; അതിന്റെ ശേഷം അനേകം ജാതികളും വലിയ രാജാക്കന്മാരും അവനെക്കൊണ്ടും സേവ ചെയ്യിക്കും.
8
ബാബേല്‍രാജാവായ നെബൂഖദ്നേസരിനെ സേവിക്കയോ ബാബേല്‍രാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തുകയോ ചെയ്യാത്ത ജാതിയെയും രാജ്യത്തെയും ഞാന്‍ അവന്റെ കൈകൊണ്ടു അവരെ മുടിച്ചുകളയുംവരെ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദര്‍ശിക്കും എന്നു യഹോവയുടെ അരുളപ്പാടു.
9
നിങ്ങള്‍ ബാബേല്‍രാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാര്‍ക്കും പ്രശ്നക്കാര്‍ക്കും നിങ്ങളുടെ സ്വപ്നങ്ങള്‍ക്കും നിങ്ങളുടെ ശകുനവാദികള്‍ക്കും ക്ഷുദ്രക്കാര്‍ക്കും ചെവികൊടുക്കരുതു.
10
നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്നു അകറ്റിക്കളവാനും ഞാന്‍ നിങ്ങളെ നീക്കിക്കളഞ്ഞിട്ടു നിങ്ങള നശിച്ചുപോകുവാനും ഇടയാകത്തക്കവണ്ണം അവര്‍ നിങ്ങളോടു ഭോഷകു പ്രവചിക്കുന്നു.
11
എന്നാല്‍ ബാബേല്‍രാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തി അവനെ സേവിക്കുന്ന ജാതിയെ ഞാന്‍ അവരുടെ ദേശത്തു തന്നേ വസിക്കുമാറാക്കും; അവര്‍ അതില്‍ കൃഷിചെയ്തു അവിടെ പാര്‍ക്കും എന്നു യഹോവയുടെ അരുളപ്പാടു.
12
ഞാന്‍ അങ്ങനെ തന്നേ യെഹൂദാരാജാവായ സിദെക്കീയാവോടും പ്രസ്താവിച്ചതെന്തെന്നാല്‍നിങ്ങള്‍ ബാബേല്‍രാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തി അവനെയും അവന്റെ ജനത്തെയും സേവിച്ചു ജീവിച്ചുകൊള്‍വിന്‍ .
13
ബാബേല്‍രാജാവിനെ സേവിക്കാത്ത ജാതിയെക്കുറിച്ചു യഹോവ അരുളിച്ചെയ്തതു പോലെ നീയും നിന്റെ പ്രജകളും വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കുന്നതു എന്തിനു?
14
നിങ്ങള്‍ ബാബേല്‍രാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതു; അവര്‍ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു.
15
ഞാന്‍ അവരെ അയച്ചിട്ടില്ല; എങ്കിലും ഞാന്‍ നിങ്ങളെ നീക്കിക്കളവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചുപോകുവാനും തക്കവണ്ണം അവര്‍ എന്റെ നാമത്തില്‍ ഭോഷകു പ്രവചിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
16
പിന്നെ ഞാന്‍ പുരോഹിതന്മാരോടും ഈ സകലജനത്തോടും പ്രസ്താവിച്ചതെന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയഹോവയുടെ ആലയംവക ഉപകരണങ്ങള്‍ ഇപ്പോള്‍ ക്ഷണത്തില്‍ ബാബേലില്‍നിന്നു തിരികെ കൊണ്ടുവരും എന്നിങ്ങനെ പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതുഅവര്‍ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു.
17
അവര്‍ക്കും ചെവികൊടുക്കരുതു; ബോബേല്‍രാജാവിനെ സേവിച്ചു ജീവിച്ചുകൊള്‍വിന്‍ ; ഈ നഗരം ശൂന്യമായ്തീരുന്നതെന്തിന്നു?
18
അവര്‍ പ്രവാചകന്മാരാകുന്നു എങ്കില്‍, യഹോവയുടെ അരുളപ്പാടു അവര്‍ക്കുംണ്ടെങ്കില്‍, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിച്ചിരിക്കുന്ന ഉപകരണങ്ങള്‍ ബാബേലിലേക്കു കൊണ്ടുപോകാതിരിക്കേണ്ടതിന്നു അവര്‍ സൈന്യങ്ങളുടെ യഹോവയോടു പക്ഷവാദം കഴിക്കട്ടെ.
19
ബാബേല്‍രാജാവായ നെബൂഖദ്നേസര്‍, യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദയിലും യെരൂശലേമിലും ഉള്ള സകല കുലീനന്മാരെയും യെരൂശലേമില്‍നിന്നു ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയപ്പോള്‍,
20
അവന്‍ എടുക്കാതെ വെച്ചിരുന്ന സ്തംഭങ്ങളെയും കടലിനെയും പീഠങ്ങളെയും ഈ നഗരത്തില്‍ ശേഷിച്ചിരിക്കുന്ന ശേഷം ഉപകരണങ്ങളെയും കുറിച്ചു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
21
അതേ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിപ്പുള്ള ഉപകരണങ്ങളെക്കുറിച്ചു തന്നേ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
22
അവയെ ബാബേലിലേക്കു കൊണ്ടുപോകും; ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന നാള്‍വരെ, അവ അവിടെ ഇരിക്കും; പിന്നത്തേതില്‍ ഞാന്‍ അവയെ ഈ സ്ഥലത്തു മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 35:1-36
1
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടില്‍ യഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടാവിതു
2
നീ ഒരു പുസ്തകച്ചുരുള്‍ മേടിച്ചു, ഞാന്‍ യോശീയാവിന്റെ കാലത്തു നിന്നോടു സംസാരിച്ചുതുടങ്ങിയ നാള്‍മുതല്‍ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദയെയും സകലജാതികളെയുംകുറിച്ചു ഞാന്‍ നിന്നോടു അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതില്‍ എഴുതുക.
3
പക്ഷേ യെഹൂദാഗൃഹം ഞാന്‍ അവര്‍ക്കും വരുത്തുവാന്‍ വിചാരിക്കുന്ന സകല അനര്‍ത്ഥത്തെയും കുറിച്ചു കേട്ടിട്ടു ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിവാനും ഞാന്‍ അവരുടെ അകൃത്യവും പാപവും ക്ഷമിപ്പാനും ഇടവരും.
4
അങ്ങനെ യിരെമ്യാവു നേര്‍യ്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോടു അരുളിച്ചെയ്ത സകലവചനങ്ങളെയും അവന്റെ വാമൊഴിപ്രകാരം ബാരൂക്‍ ഒരു പുസ്തകച്ചുരുളില്‍ എഴുതി.
5
യിരെമ്യാവു ബാരൂക്കിനോടു കല്പിച്ചതുഞാന്‍ അടെക്കപ്പെട്ടിരിക്കുന്നു; എനിക്കു യഹോവയുടെ ആലയത്തില്‍ പോകുവാന്‍ കഴിവില്ല.
6
ആകയാല്‍ നീ ചെന്നു എന്റെ വാമൊഴികേട്ടു എഴുതിയ ചുരുളില്‍നിന്നു യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തില്‍ ഉപവാസദിവസത്തില്‍ തന്നേ ജനം കേള്‍ക്കെ വായിക്ക; അതതു പട്ടണങ്ങളില്‍നിന്നു വരുന്ന എല്ലായെഹൂദയും കേള്‍ക്കെ നീ അതു വായിക്കേണം.
7
പക്ഷെ അവര്‍ യഹോവയുടെ മുമ്പില്‍ വീണു അപേക്ഷിച്ചുകൊണ്ടു ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിയും; യഹോവ ഈ ജനത്തിന്നു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതല്ലോ.
8
യിരെമ്യാപ്രവാചകന്‍ തന്നോടു കല്പിച്ചതുപോലെയൊക്കെയും നേര്‍യ്യാവിന്റെ മകനായ ബാരൂക്‍ ചെയ്തു, യഹോവയുടെ ആലയത്തില്‍ ആ പുസ്തകത്തില്‍നിന്നു യഹോവയുടെ വചനങ്ങളെ വായിച്ചു കേള്‍പ്പിച്ചു.
9
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ അഞ്ചാം ആണ്ടില്‍, ഒമ്പതാം മാസത്തില്‍, അവര്‍ യെരൂശലേമിലെ സകല ജനത്തിന്നും യെഹൂദാപട്ടണങ്ങളില്‍നിന്നു യെരൂശലേമില്‍ വന്ന സകലജനത്തിന്നും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി,
10
അപ്പോള്‍ ബാരൂക്‍ യഹോവയുടെ ആലയത്തില്‍, യഹോവയുടെ ആലയത്തിന്റെ പുതിയവാതിലിന്റെ പ്രവേശനത്തിങ്കല്‍, മേലത്തെ മുറ്റത്തു, ശാഫാന്റെ മകനായ ഗെമര്‍യ്യാരായസക്കാരന്റെ മുറിയില്‍വെച്ചു ആ പുസ്തകത്തില്‍നിന്നു യിരെമ്യാവിന്റെ വചനങ്ങളെ സകലജനത്തെയും വായിച്ചു കേള്‍പ്പിച്ചു.
11
ശാഫാന്റെ മകനായ ഗെമര്‍യ്യാവിന്റെ മകന്‍ മീഖായാവു യഹോവയുടെ വചനങ്ങളൊക്കെയും പുസ്തകത്തില്‍നിന്നു വായിച്ചു കേട്ടപ്പോള്‍
12
അവന്‍ രാജഗൃഹത്തില്‍ രായസക്കാരന്റെ മുറിയില്‍ ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരന്‍ എലീശാമായും ശെമയ്യാവിന്റെ മകന്‍ ദെലായാവും അഖ്ബോരിന്റെ മകന്‍ എല്‍നാഥാനും ശാഫാന്റെ മകന്‍ ഗെമര്‍യ്യാവും ഹനന്യാവിന്റെ മകന്‍ സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നേ.
13
ബാരൂക്‍ ജനത്തെ പുസ്തകം വായിച്ചു കേള്‍പ്പിച്ചപ്പോള്‍, താന്‍ കേട്ടിരുന്ന വചനങ്ങളൊക്കെയും മീഖായാവു അവരോടു പ്രസ്താവിച്ചു.
14
അപ്പോള്‍ സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകന്‍ യെഹൂദിയെ ബാരൂക്കിന്റെ അടുക്കല്‍ അയച്ചുനീ ജനത്തെ വായിച്ചുകേള്‍പ്പിച്ച പുസ്തകച്ചുരുള്‍ എടുത്തുകൊണ്ടു വരിക എന്നു പറയിച്ചു; അങ്ങനെ നേര്‍യ്യാവിന്റെ മകന്‍ ബാരൂക്‍ പുസ്തകച്ചുരുള്‍ എടുത്തുകൊണ്ടു അവരുടെ അടുക്കല്‍ വന്നു.
15
അവര്‍ അവനോടുഇവിടെ ഇരുന്നു അതു വായിച്ചുകേള്‍പ്പിക്ക എന്നു പറഞ്ഞു; ബാരൂക്‍ വായിച്ചുകേള്‍പ്പിച്ചു.
16
ആ വചനങ്ങളൊക്കെയും കേട്ടപ്പോള്‍ അവര്‍ ഭയപ്പെട്ടു തമ്മില്‍ തമ്മില്‍ നോക്കി, ബാരൂക്കിനോടുഈ വചനങ്ങളൊക്കെയും ഞങ്ങള്‍ രാജാവിനെ അറിയിക്കും എന്നു പറഞ്ഞു.
17
നീ ഈ വചനങ്ങളൊക്കെയും എങ്ങനെയാകുന്നു എഴുതിയതു? അവന്‍ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറക എന്നു അവര്‍ ബാരൂക്കിനോടു ചോദിച്ചു.
18
ബാരൂക്‍ അവരോടുഅവന്‍ ഈ വചനങ്ങളൊക്കെയും പറഞ്ഞുതന്നു, ഞാന്‍ മഷികൊണ്ടു പുസ്തകത്തില്‍ എഴുതി എന്നുത്തരം പറഞ്ഞു.
19
അപ്പോള്‍ പ്രഭുക്കന്മാര്‍ ബാരൂക്കിനോടുപോയി നീയും യിരെമ്യാവും കൂടെ ഒളിച്ചുകൊള്‍വിന്‍ ; നിങ്ങള്‍ ഇന്നേടത്തു ഇരിക്കുന്നു എന്നു ആരും അറിയരുതു എന്നു പറഞ്ഞു.
20
അനന്തരം അവര്‍ പുസ്തകച്ചുരുള്‍ രായസക്കാരനായ എലീശാമയുടെ മുറിയില്‍ വെച്ചേച്ചു, അരമനയില്‍ രാജാവിന്റെ അടുക്കല്‍ ചെന്നു ആ വചനങ്ങളൊക്കെയും രാജാവിനെ ബോധിപ്പിച്ചു.
21
രാജാവു ചുരുള്‍ എടുത്തുകൊണ്ടു വരുവാന്‍ യെഹൂദിയെ അയച്ചു; അവന്‍ രായസക്കാരനായ എലീശാമയുടെ മുറിയില്‍നിന്നു അതു എടുത്തു കൊണ്ടുവന്നു; യെഹൂദി അതു രാജാവിനെയും രാജാവിന്റെ ചുറ്റും നിലക്കുന്ന സകലപ്രഭുക്കന്മാരെയും വായിച്ചു കേള്‍പ്പിച്ചു.
22
അന്നു ഒമ്പതാം മാസത്തില്‍ രാജാവു ഹേമന്തഗൃഹത്തില്‍ ഇരിക്കയായിരുന്നു; അവന്റെ മുമ്പാകെ നെരിപ്പോട്ടില്‍ തീ കത്തിക്കൊണ്ടിരുന്നു.
23
യെഹൂദി മൂന്നു നാലു ഭാഗം വായിച്ചശേഷം രാജാവു എഴുത്തുകാരന്റെ ഒരു കത്തികൊണ്ടു അതു കണ്ടിച്ചു ചുരുള്‍ മുഴുവനും നെരിപ്പോട്ടിലെ തീയില്‍ വെന്തുപോകുംവരെ നെരിപ്പോട്ടില്‍ ഇട്ടുകൊണ്ടിരുന്നു.
24
രാജാവാകട്ടെ ആ വചനങ്ങളൊക്കെയും കേട്ട ഭൃത്യന്മാരില്‍ ആരെങ്കിലുമാകട്ടെ ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല.
25
ചുരുള്‍ ചുട്ടുകളയരുതേ എന്നു എല്‍നാഥാനും ദെലായാവും ശെമര്‍യ്യാവും രാജാവിനോടു അപേക്ഷിച്ചു എങ്കിലും അവന്‍ അവരുടെ അപേക്ഷ കേട്ടില്ല.
26
അനന്തരം ബാരൂക്‍ എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിപ്പാന്‍ രാജാവു രാജകുമാരനായ യെരഹ്മെയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവോടും അബ്ദേലിന്റെ മകനായ ശെലെമ്യാവോടും കല്പിച്ചു; എന്നാല്‍ യഹോവ അവരെ ഒളിപ്പിച്ചു;
27
ചുരുളും ബാരൂക്‍ യിരെമ്യാവിന്റെ വാമൊഴിപ്രകാരം എഴുതിയിരുന്ന വചനങ്ങളും രാജാവു ചുട്ടുകളഞ്ഞശേഷം, യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാല്‍
28
നീ മറ്റൊരു ചുരുള്‍ മേടിച്ചു യെഹൂദാരാജാവായ യെഹോയാക്കീം ചുട്ടുകളഞ്ഞ മുമ്പിലത്തെ ചുരുളില്‍ ഉണ്ടായിരുന്ന വചനങ്ങളൊക്കെയും അതില്‍ എഴുതുക.
29
എന്നാല്‍ യെഹൂദാരാജാവായ യെഹോയാക്കീമിനോടു നീ പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുബാബേല്‍രാജാവു വന്നു ഈ ദേശത്തെ നശിപ്പിച്ചു, മനുഷ്യനെയും മൃഗത്തെയും മുടിച്ചുകളയും എന്നു നീ അതില്‍ എഴുതിയതു എന്തിനു എന്നു പറഞ്ഞു നീ ആ ചുരുള്‍ ചുട്ടുകളഞ്ഞുവല്ലോ.
30
അതുകൊണ്ടു യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅവന്നു ദാവീദിന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ ഒരുത്തനും ഉണ്ടാകയില്ല; അവന്റെ ശവം പകല്‍ വെയിലും രാത്രിയില്‍ മഞ്ഞു ഏല്പാന്‍ എറിഞ്ഞുകളയും.
31
ഞാന്‍ അവനെയും അവന്റെ സന്തതിയെയും ഭൃത്യന്മാരെയും അവരുടെ അകൃത്യംനിമിത്തം സന്ദര്‍ശിക്കും; അവര്‍ക്കും യെരൂശലേംനിവാസികള്‍ക്കും യെഹൂദാപുരുഷന്മാര്‍ക്കും വരുത്തുമെന്നു ഞാന്‍ വിധിച്ചതും അവര്‍ ശ്രദ്ധിക്കാത്തതുമായ അനര്‍ത്ഥമൊക്കെയും ഞാന്‍ അവര്‍ക്കും വരുത്തും.
32
അങ്ങനെ യിരെമ്യാവു മറ്റൊരു ചുരുള്‍ എടുത്തു നേര്‍യ്യാവിന്റെ മകന്‍ ബാരൂക്‍ എന്ന എഴുത്തുകാരന്റെ കയ്യില്‍ കൊടുത്തു; അവന്‍ യെഹൂദാരാജാവായ യെഹോയാക്കീം തീയില്‍ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിന്റെ വാമൊഴിപ്രകാരം അതില്‍ എഴുതി; അതുപോലെയുള്ള ഏറിയ വചനങ്ങളും ചേര്‍ത്തെഴുതുവാന്‍ സംഗതിവന്നു.
2 രാജാക്കന്മാർ 24:1-9
1
അവന്റെ കാലത്തു ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ പുറപ്പെട്ടുവന്നു; യെഹോയാക്കീം മൂന്നു സംവത്സരം അവന്നു ആശ്രിതനായി ഇരുന്നു; അതിന്റെ ശേഷം അവന്‍ തിരിഞ്ഞു അവനോടു മത്സരിച്ചു. അപ്പോള്‍ യഹോവ കല്‍ദയരുടെ പടക്കൂട്ടങ്ങളെയും അരാമ്യര്‍, മോവാബ്യര്‍, അമ്മോന്യര്‍ എന്നിവരുടെ പടക്കൂട്ടങ്ങളെയും അവന്റെ നേരെ അയച്ചു; പ്രവാചകന്മാരായ തന്റെ ദാസന്മാര്‍മുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവന്‍ അവരെ യെഹൂദയെ നശിപ്പിക്കത്തക്കവണ്ണം അതിന്റെ നേരെ അയച്ചു.
2
മനശ്ശെ ചെയ്ത സകലപാപങ്ങളും നിമിത്തം യെഹൂദയെ തന്റെ സന്നിധിയില്‍നിന്നു നീക്കിക്കളവാന്‍ ഇതു യഹോവയുടെ കല്പനപ്രകാരം തന്നേ അവര്‍ക്കും ഭവിച്ചു.
3
അവന്‍ കുറ്റമില്ലാത്ത രക്തം ചൊരിയിച്ചു യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ടു നിറെച്ചതും ക്ഷമിപ്പാന്‍ യഹോവേക്കു മനസ്സായില്ല.
4
യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
5
യെഹോയാക്കീം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ യെഹോയാഖീന്‍ അവന്നു പകരം രാജാവായി.
6
മിസ്രയീംരാജാവിന്നു മിസ്രയീംതോടുമുതല്‍ ഫ്രാത്ത് നദിവരെ ഉണ്ടായിരുന്നതൊക്കെയും ബാബേല്‍രാജാവു പിടിച്ചതുകൊണ്ടു മിസ്രയീംരാജാവു പിന്നെ തന്റെ ദേശത്തുനിന്നു പുറപ്പെട്ടുവന്നില്ല.
7
യെഹോയാഖീന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു പതിനെട്ടു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ മൂന്നുമാസം വാണു. അവന്റെ അമ്മെക്കു നെഹുഷ്ഠാ എന്നു പേര്‍; അവള്‍ യെരൂശലേമ്യനായ എല്‍നാഥാന്റെ മകള്‍ ആയിരുന്നു.
8
അവന്‍ തന്റെ അപ്പന്‍ ചെയ്തതുപോലെ ഒക്കെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
9
ആ കാലത്തു ബാബേല്‍രാജാവായ നെബൂഖദ് നേസരിന്റെ ഭൃത്യന്മാര്‍ യെരൂശലേമിന്റെ നേരെ വന്നു നഗരത്തെ നിരോധിച്ചു.
2 ദിനവൃത്താന്തം 36:5-8
5
യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ ഏഴു സംവത്സരം യെരൂശലേമില്‍ വാണു; അവന്‍ തന്റെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
6
അവന്റെ നേരെ ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ വന്നു അവനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി,
7
നെബൂഖദ് നേസര്‍ യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും ബാബേലില്‍ കൊണ്ടുപോയി ബാബേലില്‍ തന്റെ ദേവന്റെ ക്ഷേത്രത്തില്‍ വെച്ചു.
8
യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതും അവനില്‍ കണ്ടതുമായ മ്ളേച്ഛതകളും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ യെഹോയാഖീന്‍ അവന്നുപകരം രാജാവായി.
సంవత్సరాంతమువరకును
യിരെമ്യാവു 21:1-22
1
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ യെഹൂദാരാജാവിന്റെ അരമനയില്‍ ചെന്നു, അവിടെ ഈ വചനം പ്രസ്താവിക്ക
2
ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കുന്ന യെഹൂദാരാജാവേ, നീയും നിന്റെ ഭൃത്യന്മാരും ഈ വാതിലുകളില്‍കൂടി കടക്കുന്ന നിന്റെ ജനവും യഹോവയുടെ വചനം കേട്ടുകൊള്‍വിന്‍ !
3
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ നീതിയും ന്യായവും നടത്തി, കവര്‍ച്ചയായി ഭവിച്ചവനെ പീഡകന്റെ കയ്യില്‍നിന്നു വിടുവിപ്പിന്‍ ; പരദേശിയോടും അനാഥനോടും വിധവയോടും അന്യായവും ബലാല്‍ക്കാരവും ചെയ്യരുതു; ഈ സ്ഥലത്തു കുറ്റമില്ലാത്ത രക്തം ചൊരികയും അരുതു.
4
നിങ്ങള്‍ ഈ വചനം അനുഷ്ഠിച്ചാല്‍ ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും അവരുടെ ഭൃത്യന്മാരും പ്രജകളും ഈ അരമനയുടെ വാതിലുകളില്‍കൂടി കടക്കും.
5
ഈ വചനം കേട്ടനുസരിക്കയില്ലെങ്കിലോ, ഈ അരമന ശൂന്യമായ്പോകുമെന്നു ഞാന്‍ എന്നെച്ചൊല്ലി സത്യം ചെയ്യുന്നു എന്നു യഹോവയുടെ അരുളപ്പാടു.
6
യെഹൂദാരാജാവിന്റെ അരമനയോടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ ഗിലെയാദും ലെബാനോന്റെ ശിഖരവും ആകുന്നു; എങ്കിലും ഞാന്‍ നിന്നെ ഒരു മരുഭൂമിയും നിവാസികളില്ലാത്ത പട്ടണങ്ങളും ആക്കും.
7
ഞാന്‍ ആയുധപാണികളായ സംഹാരകന്മാരെ നിന്റെ നേരെ സംഭരിക്കും; അവര്‍ നിന്റെ വിശിഷ്ടദേവദാരുക്കളെ വെട്ടി തീയില്‍ ഇട്ടുകളയും.
8
അനേകം ജാതികളും ഈ നഗരംവഴി കടന്നു പോകുമ്പോള്‍, ഔരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടുഈ മഹാനഗരത്തോടു യഹോവ ഇങ്ങനെ ചെയ്തതെന്തു എന്നു ചോദിക്കയും
9
അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ നിയമം ഉപേക്ഷിച്ചു അന്യദേവന്മാരെ നമസ്കരിച്ചു സേവിച്ചതുകൊണ്ടുതന്നേ എന്നുത്തരം പറകയും ചെയ്യും.
10
മരിച്ചവനെക്കുറിച്ചു കരയേണ്ടാ, അവനെക്കുറിച്ചു വിലപിക്കയും വേണ്ടാ; നാടുവിട്ടു പോകേണ്ടിവരുന്നവനെക്കുറിച്ചു തന്നേ കരവിന്‍ ; അവന്‍ മടങ്ങിവരികയില്ല; ജന്മദേശം ഇനി കാണുകയുമില്ല.
11
തന്റെ അപ്പനായ യോശീയാവിന്നു പകരം വാണിട്ടു ഈ സ്ഥലം വിട്ടുപോയവനായി യോശീയാവിന്റെ മകനും യെഹൂദാരാജാവുമായ ശല്ലൂമിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅവന്‍ ഇവിടേക്കു മടങ്ങിവരികയില്ല.
12
അവനെ ബദ്ധനാക്കി കൊണ്ടുചെന്ന സ്ഥലത്തു വെച്ചു തന്നേ അവന്‍ മരിക്കും; ഈ ദേശം അവന്‍ ഇനി കാണുകയുമില്ല.
13
നീതികേടുകൊണ്ടു അരമനയും അന്യായം കൊണ്ടു മാളികയും പണിതു, കൂട്ടുകാരനെക്കൊണ്ടു വേല ചെയ്യിച്ചു കൂലി കൊടുക്കാതിരിക്കയും
14
ഞാന്‍ വിസ്താരമുള്ള അരമനയും വിശാലമായ മാളികയും പണിയും എന്നു പറഞ്ഞു കിളിവാതിലുകളെ വീതിയില്‍ തീര്‍ക്കയും ദേവദാരുകൊണ്ടു തട്ടിടുകയും ചായില്യംകൊണ്ടു ചായം ഇടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!
15
ദേവദാരുകൊണ്ടു മികെച്ചവനാകുവാന്‍ ശ്രമിക്കുന്നതിനാല്‍ നീ രാജാവായി വാഴുമോ? നിന്റെ അപ്പനും ഭക്ഷണപാനീയങ്ങള്‍ കഴിച്ചില്ലയോ? എന്നാല്‍ അവന്‍ നീതിയും ന്യായവും നടത്താതിരുന്നില്ല; അന്നു അവന്നു നന്നായിരുന്നു.
16
അവന്‍ എളിയവന്നും ദരിദ്രന്നും ന്യായം പാലിച്ചുകൊടുത്തു; അന്നു അവന്നു നന്നായിരുന്നു; ഇതല്ലയോ എന്നെ അറിക എന്നുള്ളതു? എന്നു യഹോവയുടെ അരുളപ്പാടു.
17
എന്നാല്‍ നിന്റെ കണ്ണും മനസ്സും അത്യാഗ്രഹം നിവര്‍ത്തിക്ക, കുറ്റമില്ലാത്ത രക്തം ചൊരിക, പീഡനവും സാഹസവും ചെയ്ക എന്നിവയിലേക്കല്ലാതെ മറ്റൊന്നിലേക്കും ചെല്ലുന്നില്ല.
18
അതുകൊണ്ടു യഹോവ യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവനെക്കുറിച്ചു അവര്‍അയ്യോ സഹോദരാ, അയ്യോ സഹോദരീ എന്നു ചൊല്ലി വിലപിക്കയില്ല; അവനെക്കുറിച്ചുഅയ്യോ തമ്പുരാനേ, അയ്യോ തിരുമേനീ എന്നു ചൊല്ലി വിലപിക്കയുമില്ല.
19
യെരൂശലേമിന്റെ പടിവാതിലുകള്‍ക്കു പുറത്തു അവനെ വലിച്ചെറിഞ്ഞു ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും.
20
ലെബാനോനില്‍ കയറിച്ചെന്നു നിലവിളിക്ക; ബാശാനില്‍നിന്നു നിന്റെ ശബ്ദം ഉയര്‍ത്തുക; അബാരീമില്‍നിന്നു നിലവിളിക്ക; നിന്റെ സകല സ്നേഹിയതന്മാരും തകര്‍ന്നുകിടക്കുന്നുവല്ലോ.
21
നിന്റെ ശുഭകാലത്തു ഞാന്‍ നിന്നോടു സംസാരിച്ചു; നീയോഞാന്‍ കേള്‍ക്കയില്ല എന്നു പറഞ്ഞു; എന്റെ വാക്കു അനുസരിക്കാതിരിക്കുന്നതു ബാല്യംമുതല്‍ നിനക്കുള്ള ശീലം.
22
നിന്നെ മേയിക്കുന്നവരെ ഒക്കെയും കൊടുങ്കാറ്റു മേയിക്കും; നിന്റെ സ്നേഹിതന്മാര്‍ പ്രവാസത്തിലേക്കു പോകും. അപ്പോള്‍ നീ നിന്റെ സകലദുഷ്ടതയുംനിമിത്തം ലജ്ജിച്ചു അമ്പരന്നുപോകും.
യിരെമ്യാവു 28:1-29
1
യെഖൊന്യാരാജാവും രാജമാതാവും ഷണ്ഡന്മാരും യെഹൂദയിലും യെരൂശലേമിലും ഉള്ള പ്രഭുക്കന്മാരും ശില്പികളും കൊല്ലന്മാരും യെരൂശലേം വിട്ടു പോയശേഷം,
2
യിരെമ്യാപ്രവാചകന്‍ ബദ്ധന്മാരുടെ മൂപ്പന്മാരില്‍ ശേഷിപ്പുള്ളവര്‍ക്കും പുരോഹിതന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും നെബൂഖദ്നേസര്‍ യെരൂശലേമില്‍ നിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന സകലജനത്തിന്നും
3
യെഹൂദാരാജാവായ സിദെക്കീയാവു ബാബേല്‍രാജാവായ നെബൂഖദ്നേസരിന്റെ അടുക്കല്‍ ബാബേലിലേക്കു അയച്ച ശാഫാന്റെ മകനായ എലാസയുടെയും ഹില്‍ക്കീയാവിന്റെ മകനായ ഗെമര്‍യ്യാവിന്റെയും കൈവശം യെരൂശലേമില്‍നിന്നു കൊടുത്തയച്ചു ലേഖനത്തിലെ വിവരം എന്തെന്നാല്‍
4
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, താന്‍ യെരൂശലേമില്‍നിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോകുമാറാക്കിയ സകലബദ്ധന്മാരോടും ഇപ്രകാരം അരുളിച്ചെയ്യുന്നു
5
നിങ്ങള്‍ വീടുകളെ പണിതു പാര്‍പ്പിന്‍ ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിന്‍ .
6
ഭാര്യമാരെ പരിഗ്രഹിച്ചു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിപ്പിന്‍ ; നിങ്ങള്‍ അവിടെ കുറഞ്ഞുപോകാതെ പെരുകേണ്ടതിന്നു പുത്രന്മാര്‍ക്കും ഭാര്യമാരെ എടുക്കയും പുത്രിമാരെ പുരുഷന്മാര്‍ക്കും കൊടുക്കയും ചെയ്‍വിന്‍ ; അവരും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കട്ടെ.
7
ഞാന്‍ നിങ്ങളെ ബദ്ധന്മാരായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ചു അതിന്നുവേണ്ടി യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ ; അതിന്നു നന്മ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും നന്മ ഉണ്ടാകും.
8
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ ചതിക്കരുതു; നിങ്ങള്‍ കാണുന്ന സ്വപ്നങ്ങളെ കൂട്ടാക്കുകയും അരുതു.
9
അവര്‍ എന്റെ നാമത്തില്‍ നിങ്ങളോടു ഭോഷകു പ്രവചിക്കുന്നു; ഞാന്‍ അവരെ അയച്ചിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.
10
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാന്‍ നിങ്ങളെ സന്ദര്‍ശിച്ചു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാന്‍ നിവര്‍ത്തിക്കയുള്ളു.
11
നിങ്ങള്‍ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാന്‍ തക്കവണ്ണം ഞാന്‍ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങള്‍ ഇന്നവ എന്നു ഞാന്‍ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങള്‍ എന്നു യഹോവയുടെ അരുളപ്പാടു.
12
നിങ്ങള്‍ എന്നോടു അപേക്ഷിച്ചു എന്റെ സന്നിധിയില്‍വന്നു പ്രാര്‍ത്ഥിക്കയും ഞാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കയും ചെയ്യും
13
നിങ്ങള്‍ എന്നെ അന്വെഷിക്കും; പൂര്‍ണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ എന്നെ കണ്ടെത്തും.
14
നിങ്ങള്‍ എന്നെ കണ്ടെത്തുവാന്‍ ഞാന്‍ ഇടയാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ നിങ്ങളുടെ പ്രവാസം മാറ്റും; ഞാന്‍ നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകലജാതികളില്‍നിന്നും എല്ലായിടങ്ങളിലുംനിന്നും നിങ്ങളെ ശേഖരിച്ചു ഞാന്‍ നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്കു തന്നേ മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
15
യഹോവ ഞങ്ങള്‍ക്കു ബാബേലില്‍ പ്രവാചകന്മാരെ എഴുന്നേല്പിച്ചിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്നുവല്ലോ.
16
ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കുന്ന രാജാവിനെക്കുറിച്ചും ഈ നഗരത്തില്‍ പാര്‍ക്കുംന്ന സകലജനത്തേയുംകുറിച്ചും നിങ്ങളോടുകൂടെ പ്രവാസത്തിലേക്കു വരാത്ത നിങ്ങളുടെ സഹോദരന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
17
അതേ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, ഞാന്‍ അവര്‍ക്കും വാളും ക്ഷമവും മഹാമാരിയും അയച്ചു, എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആയ അത്തപ്പഴത്തിന്നു അവരെ സമമാക്കും.
18
ഞാന്‍ അവരെ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വേട്ടയാടി ഭൂതലത്തിലെ സകലരാജ്യങ്ങള്‍ക്കും ഭയഹേതുവും ഞാന്‍ അവരെ നീക്കിക്കളഞ്ഞ സകലജാതികളുടെയും ഇടയില്‍ ഒരു ശാപവാക്യവും സ്തംഭനഹേതുവും പരിഹാസവിഷയവും നിന്ദയും ആക്കും.
19
പ്രവാചകന്മാരായ എന്റെ ദാസന്മാര്‍മുഖാന്തരം ഞാന്‍ പറഞ്ഞയച്ച വചനങ്ങളെ അവര്‍ കേള്‍ക്കായ്കകൊണ്ടു തന്നേ എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ ഇടവിടാതെ അവരെ അയച്ചിട്ടും നിങ്ങള്‍ കേട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.
20
അതുകൊണ്ടു ഞാന്‍ യെരൂശലേമില്‍നിന്നു ബാബേലിലേക്കു അയച്ചിരിക്കുന്ന സകല പ്രവാസികളുമായുള്ളോരേ, നിങ്ങള്‍ യഹോവയുടെ വചനം കേള്‍പ്പിന്‍ !
21
എന്റെ നാമത്തില്‍ നിങ്ങളോടു ഭോഷകു പ്രവചിക്കുന്ന കോലായാവിന്റെ മകനായ ആഹാബിനെക്കുറിച്ചും, മയസേയാവിന്റെ മകനായ സിദെക്കിയാവെക്കുറിച്ചും, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അവരെ ബാബേല്‍ രാജാവായ നെബൂഖദ്നേസരിന്റെ കയ്യില്‍ ഏല്പിക്കും; നിങ്ങള്‍ കാണ്‍കെ അവന്‍ അവരെ കൊന്നുകളയും.
22
ബാബേല്‍രാജാവു തീയില്‍ ഇട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവെപ്പോലെയും ആഹാബിനെപ്പോലെയും യഹോവ നിന്നെ ആക്കട്ടെ എന്നു ബാബേലിലുള്ള യെഹൂദാപ്രവാസിളെല്ലാം ഒരു ശാപവാക്യം അവരെച്ചൊല്ലിപറയും.
23
അവര്‍ യിസ്രായേലില്‍ വഷളത്വം പ്രവര്‍ത്തിച്ചു തങ്ങളുടെ കൂട്ടുകാരുടെ ഭാര്യമാരോടു വ്യഭിചാരം ചെയ്കയും ഞാന്‍ അവരോടു കല്പിച്ചിട്ടില്ലാത്ത വചനം വ്യാജമായി എന്റെ നാമത്തില്‍ പ്രസ്താവിക്കയും ചെയ്തിരിക്കുന്നു; ഞാന്‍ അതു അറിയുന്നു, സാക്ഷിയും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
24
നെഹെലാമ്യനായ ശെമയ്യാവോടു നീ പറയേണ്ടതു
25
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ യെരൂശലേമിലെ സകലജനത്തിന്നും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതന്നും സകലപുരോഹിതന്മാര്‍ക്കും നിന്റെ പേരുവെച്ചു അയച്ച എഴുത്തുകളില്‍
26
നിങ്ങള്‍ യഹോവയുടെ ആലയത്തില്‍ ഭ്രാന്തുപിടിച്ചു പ്രവചിക്കുന്ന എതു മനുഷ്യനെയും പിടിച്ചു ആമത്തിലും വിലങ്ങിലും ഇടേണ്ടതിന്നു യഹോവ നിന്നെ യഹോയാദാപുരോഹിതന്നു പകരം പുരോഹിതനാക്കിയിരിക്കുന്നു.
27
ആകയാല്‍ നിങ്ങളോടു പ്രവചിക്കുന്ന അനാഥോത്തുകാരനായ യിരെമ്യാവെ നീ ശാസിക്കാതെ ഇരിക്കുന്നതെന്തു?
28
അതുകൊണ്ടല്ലോ അവന്‍ ബാബേലില്‍ ഞങ്ങള്‍ക്കു ആളയച്ചുഈ പ്രവാസം ദീര്‍ഘം ആയിരക്കും; നിങ്ങള്‍ വീടുകളെ പണിതു പാര്‍പ്പിന്‍ ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിന്‍ എന്നു പറയിച്ചതു? എന്നു പ്രസ്താവിച്ചുവല്ലോ.
29
ഈ എഴുത്തു സെഫന്യാപുരോഹിതന്‍ യിരെമ്യാപ്രവാചകന്‍ കേള്‍ക്കെ വായിച്ചിരുന്നു.
യിരെമ്യാവു 34:1-22
1
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ കാലത്തു യിരെമ്യാവിന്നു യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍
2
നീ രേഖാബ്യഗൃഹത്തിന്റെ അടുക്കല്‍ ചെന്നു അവരോടു സംസാരിച്ചു അവരെ യഹോവയുടെ ആലയത്തിന്റെ ഒരു മുറിയില്‍ കൊണ്ടുവന്നു അവര്‍ക്കും വീഞ്ഞുകുടിപ്പാന്‍ കൊടുക്ക.
3
അങ്ങനെ ഞാന്‍ ഹബസിന്യാവിന്റെ മകനായ യിരെമ്യാവിന്റെ മകന്‍ യയസന്യാവെയും അവന്റെ സഹോദരന്മാരെയും അവന്റെ സകലപുത്രന്മാരെയും രേഖാബ്യഗൃഹം മുഴുവനെയും കൂട്ടി
4
യഹോവയുടെ ആലയത്തില്‍ പ്രഭുക്കന്മാരുടെ മുറിക്കരികെ ശല്ലൂമിന്റെ മകനായ വാതില്‍ കാവല്‍ക്കാരന്‍ മയസേയാവിന്റെ മുറിക്കു മീതെ ഇഗ്ദല്യാവിന്റെ മകനും ദൈവപുരുഷനുമായ ഹാനാന്റെ പുത്രന്മാരുടെ മുറിയില്‍ കൊണ്ടുവന്നു.
5
പിന്നെ ഞാന്‍ , രേഖാബ്യഗൃഹക്കാരുടെ മുമ്പില്‍ വീഞ്ഞു നിറെച്ച കുടങ്ങളും പാനപാത്രങ്ങളും വെച്ചു അവരോടുവീഞ്ഞു കുടിപ്പിന്‍ എന്നു പറഞ്ഞു.
6
അതിന്നു അവര്‍ പറഞ്ഞതുഞങ്ങള്‍ വീഞ്ഞു കുടിക്കയില്ല; രേഖാബിന്റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടുനിങ്ങള്‍ ചെന്നു പാര്‍ക്കുംന്ന ദേശത്തു ദീര്‍ഘയുസ്സോടെ ഇരിക്കേണ്ടതിന്നു
7
നിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുതു; വീടു പണിയരുതു; വിത്തു വിതെക്കരുതു; മുന്തിരിത്തോട്ടം ഉണ്ടാക്കരുതു; ഈവക ഒന്നും നിങ്ങള്‍ക്കുണ്ടാകയുമരുതു; നിങ്ങള്‍ ജീവപര്യന്തം കൂടാരങ്ങളില്‍ പാര്‍ക്കേണം എന്നിങ്ങനെ കല്പിച്ചിരിക്കുന്നു.
8
അങ്ങനെ ഞങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരും ഞങ്ങളുടെ ജീവകാലത്തൊരിക്കലും വീഞ്ഞു കുടിക്കയോ
9
പാര്‍പ്പാന്‍ വീടു പണികയോ ചെയ്യാതെ രേഖാബിന്റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ച സകലത്തിലും അവന്റെ വാക്കു കേട്ടനുസരിച്ചുവരുന്നു; ഞങ്ങള്‍ക്കു മുന്തിരിത്തോട്ടവും വയലും വിത്തും ഇല്ല.
10
ഞങ്ങള്‍ കൂടാരങ്ങളില്‍ പാര്‍ത്തു, ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും അനുസരിച്ചു നടക്കുന്നു.
11
എന്നാല്‍ ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ ദേശത്തെ ആക്രമിച്ചപ്പോള്‍ ഞങ്ങള്‍വരുവിന്‍ കല്ദയരുടെ സൈന്യത്തിന്റെയും അരാമ്യരുടെ സൈന്യത്തിന്റെയും മുമ്പില്‍നിന്നു നമുക്കു യെരൂശലേമിലേക്കു പോയ്ക്കളയാം എന്നു പറഞ്ഞു; അങ്ങനെ ഞങ്ങള്‍ യെരൂശലേമില്‍ പാര്‍ത്തുവരുന്നു.
12
അപ്പോള്‍ യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാല്‍
13
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടതുഎന്റെ വചനങ്ങളെ അനുസരിക്കേണ്ടതിന്നു നിങ്ങള്‍ പ്രബോധനം കൈാക്കൊള്ളുന്നില്ലയോ? എന്നു യഹോവയുടെ അരുളപ്പാടു.
14
രേഖാബിന്റെ മകനായ യോനാദാബ് തന്റെ പുത്രന്മാരോടു വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചതു അവര്‍ നിവര്‍ത്തിക്കുന്നു; അവര്‍ പിതാവിന്റെ കല്പന പ്രമാണിച്ചു ഇന്നുവരെ കുടിക്കാതെ ഇരിക്കുന്നു; എന്നാല്‍ ഞാന്‍ ഇടവിടാതെ നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങള്‍ എന്നെ അനുസരിച്ചിട്ടില്ല.
15
നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ പ്രവൃത്തികളെ നന്നാക്കുവിന്‍ ; അന്യദേവന്മാരോടു ചേര്‍ന്നു അവരെ സേവിക്കരുതു; അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും തന്ന ദേശത്തു നിങ്ങള്‍ള്‍ വസിക്കുമെന്നിങ്ങനെ പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും ഞാന്‍ ഇടവിടാതെ നിങ്ങളുടെ അടുക്കല്‍ അയച്ചു പറയിച്ചിട്ടും നിങ്ങള്‍ ചെവി ചായിക്കയോ എന്റെ വാക്കു കേട്ടനുസരിക്കയോ ചെയ്തിട്ടില്ല.
16
രേഖാബിന്റെ മകനായ യോനാദാബിന്റെ പുത്രന്മാര്‍ അവരുടെ പിതാവു കല്പിച്ച കല്പന പ്രമാണിച്ചിരിക്കുന്നു; ഈ ജനമോ, എന്റെ വാക്കു കേട്ടനുസരിച്ചിട്ടില്ല.
17
അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ പറഞ്ഞിട്ടും അവര്‍ കേള്‍ക്കയോ വിളിച്ചിട്ടും അവര്‍ ഉത്തരം പറകയോ ചെയ്യായ്കകൊണ്ടു, ഞാന്‍ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും ഞാന്‍ അവര്‍ക്കും വിധിച്ചിരിക്കുന്ന അനര്‍ത്ഥമൊക്കെയും വരുത്തും.
18
പിന്നെ യിരെമ്യാവു രേഖാബ്യഗൃഹത്തോടു പറഞ്ഞതുയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. നിങ്ങള്‍ നിങ്ങളുടെ പിതാവായ യോനാദാബിന്റെ കല്പന പ്രാണിച്ചു അവന്റെ ആജ്ഞയൊക്കെയും അനുസരിച്ചു അവന്‍ കല്പിച്ചതുപോലെ ഒക്കെയും ചെയ്തിരിക്കകൊണ്ടു,
19
എന്റെ മുമ്പാകെ നില്പാന്‍ രേഖാബിന്റെ മകനായ യോനാദാബിന്നു ഒരു പുരുഷന്‍ ഒരിക്കലും ഇല്ലാതെ വരികയില്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
യിരെമ്യാവു 37:1-39
1
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഈ നഗരത്തില്‍ പാര്‍ക്കുംന്നവന്‍ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കല്ദയരുടെ അടുക്കല്‍ ചെന്നു ചേരുന്നവനോ ജീയവനോടെയിരിക്കും; അവന്റെ ജീവന്‍ അവന്നു കൊള്ളകിട്ടിയതുപോലെയിരിക്കും; അവന്‍ ജീവനോടിരിക്കും എന്നും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
2
ഈ നഗരം നിശ്ചയമായി ബാബേല്‍രാജാവിന്റെ സൈന്യത്തിന്റെ കയ്യില്‍ ഏല്പിക്കപ്പെടും, അവന്‍ അതിനെ പിടിക്കും എന്നും
3
യിരെമ്യാവു സകല ജനത്തോടും പ്രസ്താവിച്ച വചനങ്ങളെ മത്ഥാന്റെ മകനായ ശെഫത്യാവും പശ്ഹൂരിന്റെ മകനായ ഗെദല്യാവും ശെലെമ്യാവിന്റെ മകനായ യൂഖലും മല്‍ക്കീയാവിന്റെ മകനായ പശ്ഹൂരും കേട്ടിട്ടു
4
പ്രഭുക്കന്മാര്‍ രാജാവിനോടുഈ മനുഷ്യന്‍ നഗരത്തില്‍ ശേഷിച്ചിരിക്കുന്ന പടയാളികള്‍ക്കും സര്‍വ്വജനത്തിന്നും ഇങ്ങനെയുള്ള വാക്കു പറഞ്ഞു ധൈര്യക്ഷയം വരുത്തുന്നതുകൊണ്ടു അവനെ കൊന്നുകളയേണമേ; ഈ മനുഷ്യന്‍ ഈ ജനത്തിന്റെ നന്മയല്ല തിന്മയത്രേ അന്വേഷിക്കുന്നതു എന്നു പറഞ്ഞു.
5
സിദെക്കീയാരാജാവുഇതാ, അവന്‍ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്നു; നിങ്ങള്‍ക്കു വിരോധമായി ഒന്നും ചെയ്‍വാന്‍ രാജാവിന്നു കഴിവില്ലല്ലോ എന്നു പറഞ്ഞു.
6
അവര്‍ യിരെമ്യാവെ പിടിച്ചു കാവല്‍പുരമുറ്റത്തു രാജകുമാരനായ മല്‍ക്കീയാവിന്നുള്ള കുഴിയില്‍ ഇറക്കി; കയറുകൊണ്ടായിരുന്നു അവര്‍ യിരെമ്യാവെ ഇറക്കിയതു; കുഴിയില്‍ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവു ചെളിയില്‍ താണു.
7
അവര്‍ യിരെമ്യാവെ കുഴിയില്‍ ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തില്‍ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്--മേലെക്‍ എന്ന ഷണ്ഡന്‍ കേട്ടു; അന്നു രാജാവു ബെന്യാമീന്‍ വാതില്‍ക്കല്‍ ഇരിക്കയായിരുന്നു.
8
ഏബെദ്-മേലെക്‍ രാജഗൃഹത്തില്‍നിന്നു ഇറങ്ങിച്ചെന്നു രാജാവിനോടു സംസാരിച്ചു
9
യജമാനനായ രാജാവേ, ഈ മനുഷ്യന്‍ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവര്‍ അവനെ കുഴിയില്‍ ഇട്ടുകളഞ്ഞു; നഗരത്തില്‍ അപ്പം ഇല്ലായ്കയാല്‍ അവന്‍ അവിടെ പട്ടിണികിടന്നു ചാകേയുള്ള എന്നു പറഞ്ഞു.
10
രാജാവു കൂശ്യനായ ഏബെദ്--മേലെക്കിനോടുനീ ഇവിടെനിന്നു മുപ്പതു ആളുകളെ കൂട്ടിക്കൊണ്ടുചെന്നു, യിരെമ്യാപ്രവാചകന്‍ മരിക്കുംമുമ്പെ അവനെ കുഴിയില്‍നിന്നു കയറ്റിക്കൊള്‍ക എന്നു കല്പിച്ചു.
11
അങ്ങനെ ഏബെദ്--മേലെക്‍ ആയാളുകളെ കൂട്ടിക്കൊണ്ടു രാജഗൃഹത്തില്‍ ഭണ്ഡാരമുറിക്കു കീഴെ ചെന്നു അവിടെ നിന്നു പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും എടുത്തു കുഴിയില്‍ യിരെമ്യാവിന്നു കയറുവഴി ഇറക്കിക്കൊടുത്തു.
12
കൂശ്യനായ ഏബെദ്--മേലെക്‍ യിരെമ്യാവോടുഈ പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും നിന്റെ കക്ഷങ്ങളില്‍ വെച്ചു അതിന്നു പുറമെ കയറിട്ടുകൊള്‍ക എന്നു പറഞ്ഞു; യിരെമ്യാവു അങ്ങനെ ചെയ്തു.
13
അവര്‍ യിരെമ്യാവെ കയറുകൊണ്ടു കുഴിയില്‍നിന്നു വലിച്ചുകയറ്റി; യിരെമ്യാവു കാവല്‍പുരമുറ്റത്തു പാര്‍ത്തു.
14
അതിന്റെ ശേഷം സിദെക്കീയാരാജാവു ആളയച്ചു യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കല്‍ തന്റെ അടുക്കല്‍ വരുത്തി; രാജാവു യിരെമ്യാവോടുഞാന്‍ നിന്നോടു ഒരു കാര്യം ചോദിക്കുന്നു; എന്നോടു ഒന്നും മറെച്ചുവെക്കരുതു എന്നു കല്പിച്ചു.
15
അതിന്നു യിരെമ്യാവു സിദെക്കീയാവോടുഞാന്‍ അതു ബോധിപ്പിച്ചാല്‍ എന്നെ കൊല്ലുകയില്ലയോ? ഞാന്‍ ഒരു ആലോചന പറഞ്ഞു തന്നാല്‍ എന്റെ വാക്കു കേള്‍ക്കയില്ലല്ലോ എന്നു പറഞ്ഞു.
16
സിദെക്കീയാരാജാവുഈ പ്രാണനെ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാന്‍ നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്ന ഈ മനുഷ്യരുടെ കയ്യില്‍ ഞാന്‍ നിന്നെ ഏല്പിക്കയുമില്ല എന്നു യിരെമ്യാവോടു രഹസ്യമായി സത്യംചെയ്തു.
17
എന്നാറെ യിരെമ്യാവു സിദെക്കീയാവോടുയിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുബാബേല്‍ രാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കല്‍ പുറത്തു ചെന്നാല്‍ നിനക്കു പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളകയുമില്ല; നീയും നിന്റെ ഗൃഹവും ജീവനോടെ ഇരിക്കും.
18
നീ ബാബേല്‍രാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കല്‍ പുറത്തു ചെല്ലാഞ്ഞാലോ ഈ നഗരം കല്ദയരുടെ കയ്യില്‍ ഏല്പിക്കപ്പെടും; അവര്‍ അതിനെ തീ വെച്ചു ചുട്ടുകളയും; നീ അവരുടെ കയ്യില്‍നിന്നു തെറ്റിയൊഴികയുമില്ല എന്നു പറഞ്ഞു.
19
സിദെക്കീയാരാജാവു യിരെമ്യാവോടുകല്ദയര്‍ എന്നെ അവരുടെ പക്ഷം ചേര്‍ന്നിരിക്കുന്ന യെഹൂദന്മാരുടെ കയ്യില്‍ ഏല്പിക്കയും അവര്‍ എന്നെ അപമാനിക്കയും ചെയ്യുമെന്നു ഞാന്‍ ഭയപ്പെടുന്നു എന്നു പറഞ്ഞു.
20
അതിന്നു യിരെമ്യാവു പറഞ്ഞതുഅവര്‍ നിന്നെ ഏല്പിക്കയില്ല; ഞാന്‍ ബോധിപ്പിക്കുന്ന യഹോയുടെ വചനം കേള്‍ക്കേണമേ; എന്നാല്‍ നിനക്കു നന്നായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും.
21
പുറത്തു ചെല്ലുവാന്‍ നിനക്കു മനസ്സില്ലെങ്കിലോ, യഹോവ വെളിപ്പെടുത്തിത്തന്ന അരുളപ്പാടാവിതു
22
യെഹൂദാരാജാവിന്റെ അരമനയില്‍ ശേഷിച്ചിരിക്കുന്ന സകലസ്ത്രീകളും പുറത്തു ബാബേല്‍രാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കല്‍ പോകേണ്ടിവരും; നിന്റെ ചങ്ങാതിമാര്‍ നിന്നെ വശീകരിച്ചു തോല്പിച്ചു; നിന്റെ കാല്‍ ചെളിയില്‍ താണപ്പോള്‍ പിന്മാറിക്കളഞ്ഞു എന്നു അവര്‍ പറയും.
23
നിന്റെ സകലഭാര്യമാരെയും മക്കളെയും പുറത്തു കല്ദയരുടെ അടുക്കല്‍ കൊണ്ടുപോകും; നീയും അവരുടെ കയ്യില്‍നിന്നു ഒഴിഞ്ഞുപോകാതെ ബാബേല്‍രാജാവിന്റെ കയ്യില്‍ അകപ്പെടും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളയുന്നതിന്നു നീ ഹേതുവാകും.
24
സിദെക്കീയാവു യിരെമ്യാവോടു പറഞ്ഞതുഈ കാര്യം ആരും അറിയരുതുഎന്നാല്‍ നീ മരിക്കയില്ല.
25
ഞാന്‍ നിന്നോടു സംസാരിച്ചപ്രകാരം പ്രഭുക്കന്മാര്‍ കേട്ടിട്ടു നിന്റെ അടുക്കല്‍ വന്നുനീ രാജാവിനോടു എന്തു സംസാരിച്ചു? ഞങ്ങളോടു പറക; ഒന്നും മറെച്ചുവെക്കരുതു; ഞങ്ങള്‍ നിന്നെ കൊല്ലുകയില്ല; രാജാവു നിന്നോടു എന്തു സംസാരിച്ചു എന്നിങ്ങനെ ചോദിച്ചാല്‍,
26
നീ അവരോടുയോനാഥാന്റെ വീട്ടില്‍ കിടന്നു മരിക്കാതെ ഇരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ എന്നു ഞാന്‍ രാജസന്നിധിയില്‍ സങ്കടം ബോധിപ്പിക്കയായിരുന്നു എന്നു പറയേണം.
27
സകലപ്രഭുക്കന്മാരും യിരെമ്യാവിന്റെ അടുക്കല്‍ വന്നു അവനോടു ചോദിച്ചാറെ അവന്‍ , രാജാവു കല്പിച്ച ഈ വാക്കുപോലെ ഒക്കെയും അവരോടു പറഞ്ഞു; അങ്ങനെ കാര്യം വെളിവാകാഞ്ഞതുകൊണ്ടു അവര്‍ ഒന്നും മിണ്ടാതെ അവനെ വിട്ടുപോയി.
28
യെരൂശലേം പിടിച്ച നാള്‍വരെ യിരെമ്യാവു കാവല്‍പുരമുറ്റത്തു പാര്‍ത്തു; യെരൂശലേം പിടിച്ചപ്പോഴും അവന്‍ അവിടെത്തന്നെ ആയിരുന്നു.
യിരെമ്യാവു 52:1-34
1
സിദെക്കീയാവു വാണുതുടങ്ങിയപ്പോ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവ പതിനൊന്നു സംവത്സരം യെരൂശലേമി വാണു; അവന്റെ അമ്മെക്കു ഹമൂത എന്നു പേ; അവ ലിബ്നക്കാരനായ യിരെമ്യാവിന്റെ മക ആയിരുന്നു.
2
യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
3
യഹോവയുടെ കോപം ഹേതുവായി യെരൂശലേമിന്നും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവ ഒടുവി അവരെ തന്റെ സന്നിധിയിനിന്നു തള്ളിക്കളഞ്ഞു; എന്നാ സിദെക്കീയാവു ബാബേ രാജാവിനോടു മത്സരിച്ചു.
4
അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടി പത്താം മാസം പത്താം തിയ്യതി, ബാബേരാജാവായ നെബൂഖദ്നേസ തന്റെ സവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയമിറങ്ങി അതിന്നെതിരെ ചുറ്റും കൊത്തളങ്ങ പണിതു.
5
അങ്ങനെ സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.
6
നാലാം മാസം ഒമ്പതാം തിയ്യതി ക്ഷാമം നഗരത്തി കലശലായി ദേശത്തെ ജനത്തിന്നു ആഹാരമില്ലാതെ ഭവിച്ചു.
7
അപ്പോ നഗരത്തിന്റെ മതി ഒരിടം പൊളിച്ചുതുറന്നു; കല്ദയ നഗരം വളഞ്ഞിരിക്കെ പടയാളിക ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകളുടെ മദ്ധ്യേയുള്ള പടിവാതിക്ക കൂടി നഗരം വിട്ടു പുറപ്പെട്ടു അരാബയിലേക്കുള്ള വഴിയായി ഓടിപ്പോയി.
8
എന്നാ കല്ദയരുടെ സൈന്യം രാജാവിനെ പിന്തുടന്നു, യെരീഹോസമഭൂമിയിവെച്ചു സിദെക്കീയാവോടു എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിതറിപ്പോയി.
9
അവ രാജാവിനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയി ബാബേരാജാവിന്റെ അടുക്ക കൊണ്ടുചെന്നു; അവ അവന്നു വിധി കല്പിച്ചു.
10
ബാബേരാജാവു സിദെക്കീയാവിന്റെ പുത്രന്മാരെ അവ കാകെ കൊന്നു; യെഹൂദാപ്രഭുക്കന്മാരെ ഒക്കെയും അവ രിബ്ളയിവെച്ചു കൊന്നുകളഞ്ഞു.
11
പിന്നെ അവ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു; ബാബേരാജാവു അവനെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുചെന്നു ജീവപര്യന്തം കാരാഗൃഹത്തി ആക്കി.
12
അഞ്ചാം മാസം പത്താം തിയ്യതി, ബാബേരാജാവായ നെബൂഖദ്നേസരിന്റെ പത്തൊമ്പതാം ആണ്ടി തന്നേ, ബാബേരാജാവിന്റെ തിരുമുമ്പി നിലക്കുന്നവനും അകമ്പടിനായകനുമായ നെബൂസ-അദാ യെരൂശലേമിലേക്കു വന്നു.
13
അവ യഹോവയുടെ ആലയവും രാജധാനിയും ചുട്ടു, യെരൂശലേമിലെ എല്ലാ വീടുകളും പ്രധാനഭവനങ്ങളൊക്കെയും തീ വെച്ചു ചുട്ടുകളഞ്ഞു.
14
അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കല്ദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെല്ലാം ഇടിച്ചുകളഞ്ഞു.
15
ജനത്തി എളിയവരായ ചിലരെയും നഗരത്തി ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും ബാബേരാജാവിനെ ചെന്നു ശരണംപ്രാപിച്ചവരെയും പുരുഷാരത്തി ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസ-അദാ ബദ്ധരാക്കി കൊണ്ടുപോയി.
16
എന്നാ അകമ്പടിനായകനായ നെബൂസ-അദാ ദേശത്തെ എളിയവരി ചിലരെ മുന്തിരിത്തോട്ടക്കാരായും കൃഷിക്കാരായും വിട്ടേച്ചുപോയി.
17
യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കല്ദയ ഉടെച്ചു താമ്രം ഒക്കെയും ബാബേലിലേക്കു കൊണ്ടുപോയി.
18
കലങ്ങളും ചട്ടുകങ്ങളും കത്രികകളും കിണ്ണങ്ങളും തവികളും ശുശ്രൂഷെക്കുള്ള സകലതാമ്രോപകരണങ്ങളും അവ എടുത്തുകൊണ്ടുപോയി.
19
പാനപാത്രങ്ങളും തീച്ചട്ടികളും കിണ്ണങ്ങളും കലങ്ങളും വിളകൂതണ്ടുകളും തവികളും കുടങ്ങളും പൊന്നുകൊണ്ടുള്ളതും വെള്ളികൊണ്ടുള്ളതും എല്ലാം അകമ്പടിനായക കൊണ്ടുപോയി.
20
ശലോമോ രാജാവു യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കിയ രണ്ടു സ്തംഭവും ഒരു കടലും പീഠങ്ങളുടെ കീഴെ ഉണ്ടായിരുന്ന പന്ത്രണ്ടു താമ്രക്കാളയും തന്നേ; ഈ സകലസാധനങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു.
21
സ്തംഭങ്ങളോ, ഓരോന്നു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും നാലു വിര കനവും ഉള്ളതായിരുന്നു; അതു പൊള്ളയുമായിരുന്നു.
22
അതിന്മേ താമ്രംകൊണ്ടു ഒരു പോതിക ഉണ്ടായിരുന്നു; പോതികയുടെ ഉയരം അഞ്ചു മുഴം പോതികമേ ചുറ്റും വലപ്പണിയും മാതളപ്പഴവും ഉണ്ടായിരുന്നു; സകലവും താമ്രംകൊണ്ടായിരുന്നു; രണ്ടാമത്തെ സ്തംഭത്തിന്നു ഇതുപോലെയുള്ള പണിയും മാതളപ്പഴവും ഉണ്ടായിരുന്നു.
23
നാലുപുറത്തുംകൂടെ തൊണ്ണൂറ്റാറു മാതളപ്പഴവും ഉണ്ടായിരുന്നു: വലപ്പണിയി ചുറ്റുമുള്ള മാതളപ്പഴം ആകെ നൂറു ആയിരുന്നു.
24
അകമ്പടിനായക മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്നു വാതികാവക്കാരെയും പിടിച്ചുകൊണ്ടുപോയി.
25
നഗരത്തിനിന്നു അവ യോദ്ധാക്കളുടെ വിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിവെച്ചു കണ്ട ഏഴു രാജപരിചാരകന്മാരെയും ദേശത്തിലെ ജനത്തെ പടെക്കു ശേഖരിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തി കണ്ട അറുപതു നാട്ടുപുറക്കാരെയും പിടിച്ചു കൊണ്ടുപോയി.
26
ഇവരെ അകമ്പടിനായകനായ നെബൂസ-അദാ പിടിച്ചു രിബ്ളയി ബാബേരാജാവിന്റെ അടുക്ക കൊണ്ടുചെന്നു.
27
ബാബേരാജാവു ഹമാത്ത് ദേശത്തിലെ രിബ്ളയിവെച്ചു അവരെ വെട്ടിക്കൊന്നു; ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവന്നു.
28
നെബൂഖദ്നേസ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനം: ഏഴാം ആണ്ടി മൂവായിരത്തിരുപത്തുമൂന്നു യെഹൂദന്മാ;
29
നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടി അവ യെരൂശലേമിനിന്നു പ്രവാസത്തിലേക്കു കൊണ്ടുപോയ എണ്ണൂറ്റിമുപ്പത്തുരണ്ടു പേ;
30
നെബൂഖദ്നേസരിന്റെ ഇരുപത്തുമൂന്നാം ആണ്ടി, അകമ്പടിനായകനായ നെബൂസ-അദാ പ്രവാസത്തിലേക്കു കൊണ്ടുപോയ യെഹൂദന്മാ എഴുനൂറ്റി നാല്പത്തഞ്ചുപേ; ഇങ്ങനെ ആകെ നാലായിരത്തറുനൂറു പേരായിരുന്നു.
31
യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാമാണ്ടി പന്ത്രണ്ടാം മാസം ഇരുപത്തഞ്ചാം തിയ്യതി ബാബേരാജാവായ എവീ-മെരോദ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടി യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിനിന്നു വിടുവിച്ചു,
32
അവനോടു ആദരവായി സംസാരിച്ചു, അവന്റെ ആസനത്തെ തന്നോടു കൂടെ ബാബേലി ഉള്ള രാജാക്കന്മാരുടെ ആസനങ്ങക്കു മേലായി വെച്ചു,
33
അവന്റെ കാരാഗൃഹവസ്ത്രം മാറ്റി, അവ ജീവപര്യന്തം നിത്യവും അവന്റെ സന്നിധിയി ഭക്ഷണം കഴിച്ചുപോന്നു.
34
അവന്റെ അഹോവൃത്തിയോ ബാബേരാജാവു അവന്നു അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസം പ്രതിയുള്ള ഓഹരി കൊടുത്തുപോന്നു.
2 രാജാക്കന്മാർ 24:17-20
17
സിദെക്കീയാവു വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവന്‍ പതിനൊന്നു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു ഹമൂതല്‍ എന്നു പേര്‍; അവള്‍ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകള്‍ ആയിരുന്നു.
18
യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
19
യഹോവയുടെ കോപം ഹേതുവായി യെരൂശലേമിന്നും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവന്‍ ഒടുവില്‍ അവരെ തന്റെ സന്നിധിയില്‍നിന്നു തള്ളിക്കളഞ്ഞു; എന്നാല്‍ സിദെക്കീയാവും ബാബേല്‍രാജാവിനോടു മത്സരിച്ചു.
2 രാജാക്കന്മാർ 25:1-30
1
അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടില്‍ പത്താം മാസം പത്താം തിയ്യതി ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ തന്റെ സര്‍വ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയം ഇറങ്ങി; അതിന്നെതിരെ ചുറ്റും വാടകോരി.
2
സിദെക്കീയാ രാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.
3
നാലാം മാസം ഒമ്പതാം തിയ്യതി നഗരത്തില്‍ ക്ഷാമം കലശലായി ദേശത്തെ ജനത്തിന്നു ആഹാരം ഇല്ലാതെപോയി.
4
അപ്പോള്‍ നഗരമതില്‍ ഒരിടം പൊളിച്ചു കല്‍ദയര്‍ നഗരം വളഞ്ഞിരിക്കെ പടയാളികള്‍ ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകള്‍ക്കും മദ്ധ്യേയുള്ള പടിവാതില്‍വഴിയായി ഔടിപ്പോയി; രാജാവും അരാബയിലേക്കുള്ള വഴിയായി പുറപ്പെട്ടുപോയി.
5
എന്നാല്‍ കല്‍ദയരുടെ സൈന്യം രാജാവിനെ പിന്തുടര്‍ന്നു യെരീഹോസമഭൂമിയില്‍വെച്ചു അവനോടു എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിന്നിപ്പോയി.
6
അവര്‍ രാജാവിനെ പിടിച്ചു രിബ്ളയില്‍ ബാബേല്‍രാജാവിന്റെ അടുക്കല്‍ കൊണ്ടു ചെന്നു; അവര്‍ അവന്നു വിധി കല്പിച്ചു.
7
അവര്‍ സിദെക്കീയാവിന്റെ പുത്രന്മാരെ അവന്‍ കാണ്‍കെ കൊന്നു; സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചിട്ടു രണ്ടു ചങ്ങലകൊണ്ടു അവനെ ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുപോയി.
8
അഞ്ചാം മാസം ഏഴാം തിയ്യതി, നെബൂഖദ് നേസര്‍ രാജാവെന്ന ബാബേല്‍രാജാവിന്റെ പത്തൊമ്പതാം ആണ്ടില്‍ തന്നേ, ബാബേല്‍രാജാവിന്റെ ഭൃത്യനായി അകമ്പടി നായകനായ നെബൂസരദാന്‍ യെരൂശലേമില്‍വന്നു.
9
അവന്‍ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ എല്ലാവീടുകളും പ്രധാനഭവനങ്ങളൊക്കെയും അവന്‍ തീ വെച്ചു ചുട്ടുകളഞ്ഞു.
10
അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കല്‍ദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെ ഇടിച്ചുകളഞ്ഞു.
11
നഗരത്തില്‍ ശേഷിച്ചിരുന്ന ജനത്തെയും ബാബേല്‍രാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തില്‍ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസരദാന്‍ കൊണ്ടുപോയി.
12
എന്നാല്‍ അകമ്പടിനായകന്‍ ദേശത്തെ എളിയവരില്‍ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചു പോയി.
13
യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കല്‍ദയര്‍ ഉടെച്ചുകളഞ്ഞു അവയുടെ താമ്രം ബാബേലിലേക്കു കൊണ്ടുപോയി.
14
കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷെക്കുള്ള താമ്രോപകരണങ്ങളൊക്കെയും അവര്‍ എടുത്തു കൊണ്ടുപോയി.
15
തീച്ചട്ടികളും കലശങ്ങളും പൊന്നും വെള്ളിയുംകൊണ്ടുള്ളതൊക്കെയും അകമ്പടിനായകന്‍ കൊണ്ടുപോയി.
16
ശലോമോന്‍ യഹോവയുടെ ആലയത്തിന്നുവേണ്ടി ഉണ്ടാക്കിയ രണ്ടു സ്തംഭം, ഒരു കടല്‍, പീഠങ്ങള്‍ എന്നിങ്ങനെയുള്ള സകലഉപകരങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു.
17
ഒരു സ്തംഭത്തിന്റെ ഉയരം പതിനെട്ടു മുഴം; അതിന്മേലുള്ള പോതിക താമ്രംകൊണ്ടു ആയിരുന്നു; പോതികയുടെ ഉയരം മൂന്നു മുഴം; പോതികയുടെ ചുറ്റുമുള്ള വലപ്പണിയും മാതളപ്പഴവും ആസകലം താമ്രംകൊണ്ടായിരുന്നു; ഇതുപോലെ മറ്റെ സ്തംഭത്തിന്നും വലപ്പണിയും മറ്റും ഉണ്ടായിരുന്നു.
18
അകമ്പടിനായകന്‍ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്നു ഉമ്മരപ്പടിക്കാവല്‍ക്കാരെയും പിടിച്ചു കൊണ്ടു പോയി.
19
നഗരത്തില്‍ നിന്നു അവന്‍ യോദ്ധാക്കളുടെ മേല്‍വിചാരകനായ ഒരു ഷണ്ഡനെയും നഗരത്തില്‍വെച്ചു കണ്ടെത്തിയ രാജപരിചാരകന്മാരില്‍ അഞ്ചുപേരെയും ദേശത്തെ ജനത്തെ പടെക്കു സ്വരൂപിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തില്‍ കണ്ട ദേശത്തെ ജനത്തില്‍ അറുപതുപേരെയും പിടിച്ചു കൊണ്ടുപോയി.
20
ഇവരെ അകമ്പടിനായകനായ നെബൂസരദാന്‍ പിടിച്ചു രിബ്ളയില്‍ ബാബേല്‍രാജാവിന്റെ അടുക്കല്‍ കൊണ്ടുചെന്നു.
21
ബാബേല്‍രാജാവു ഹാമത്ത് ദേശത്തിലെ രിബ്ളയില്‍വെച്ചു അവരെ വെട്ടിക്കൊന്നു. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടുപോകേണ്ടിവന്നു.
22
ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ യെഹൂദാദേശത്തു ശേഷിപ്പിച്ചുവെച്ച ജനത്തിന്നു ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ അധിപതിയാക്കി.
23
ബാബേല്‍രാജാവു ഗെദല്യാവെ അധിപതിയാക്കി എന്നു നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍, കാരേഹിന്റെ മകന്‍ യോഹാനാന്‍ , നെതോഫാത്യനായ തന്‍ ഹൂമെത്തിന്റെ മകന്‍ സെരായ്യാവു, മാഖാത്യന്റെ മകന്‍ യാസന്യാവു എന്നിങ്ങനെ സകലസേനാപതികളും അവരുടെ ആളുകളും കേട്ടപ്പോള്‍ അവര്‍ മിസ്പെയില്‍ ഗെദല്യാവിന്റെ അടുക്കല്‍ വന്നു.
24
ഗെദല്യാവു അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു അവരോടുനിങ്ങള്‍ കല്‍ദയരുടെ ദാസന്മാര്‍നിമിത്തം ഭയപ്പെടരുതു; ദേശത്തു പാര്‍ത്തു ബാബേല്‍ രാജാവിനെ സേവിപ്പിന്‍ ; അതു നിങ്ങള്‍ക്കു നന്മയായിരിക്കും.
25
എന്നാല്‍ ഏഴാം മാസത്തില്‍ രാജവംശക്കാരനായ എലീശയുടെ മകനായ നെഥന്യാവിന്റെ മകനായ യിശ്മായേല്‍ പത്തു ആളുമായി വന്നു ഗെദല്യാവെയും അവനോടുകൂടെ മിസ്പെയില്‍ ഉണ്ടായിരുന്ന യെഹൂദ്യരെയും കല്‍ദയരെയും വെട്ടിക്കൊന്നു.
26
അപ്പോള്‍ ആബാലവൃദ്ധം ജനമൊക്കെയും സേനാപതിമാരും കല്‍ദയരെ ഭയപ്പെടുകയാല്‍ എഴുന്നേറ്റു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി.
27
യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാം ആണ്ടില്‍ പന്ത്രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ബാബേല്‍ രാജാവായ എവീല്‍-മെരോദക്‍ താന്‍ രാജാവായ ആണ്ടില്‍ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തില്‍നിന്നു വിടുവിച്ചു
28
അവനോടു ആദരവായി സംസാരിച്ചു അവന്റെ ആസനത്തെ തന്നോടുകൂടെ ബാബേലില്‍ ഉണ്ടായിരുന്ന രാജാക്കന്മാരുടെ ആസനങ്ങള്‍ക്കു മേലായി വെച്ചു;
29
അവന്റെ കാരാഗൃഹവസ്ത്രം മാറ്റി; അവന്‍ ജീവപര്യന്തം നിത്യം അവന്റെ സന്നിധിയില്‍ ഭക്ഷണം കഴിച്ചു പോന്നു.
30
അവന്റെ അഹോവൃത്തിയോ, രാജാവു അവന്നു അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസംപ്രതിയുള്ള ഔഹരി കൊടുത്തുപോന്നു.
2 ദിനവൃത്താന്തം 36:11-21
11
സിദെക്കീയാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവന്‍ പതിനൊന്നു സംവത്സരം യെരൂശലേമില്‍ വാണു.
12
അവന്‍ തന്റെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവയുടെ വായില്‍നിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്റെ മുമ്പില്‍ തന്നെത്താന്‍ താഴ്ത്തിയില്ല.
13
അവനെക്കൊണ്ടു ദൈവനാമത്തില്‍ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ് നേസര്‍ രാജാവിനോടു അവന്‍ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാത വണ്ണം തന്റെ ഹൃദയം കഠിനമാക്കുകയും ചെയ്തു.
14
പുരോഹിതന്മാരില്‍ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകലമ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമില്‍ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി.
15
അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേക്കു തന്റെ ജനത്തോടും തന്റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവന്‍ ജാഗ്രതയോടെ തന്റെ ദൂതന്മാരെ അവരുടെ അടുക്കല്‍ അയച്ചു.
16
അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.
17
അതുകൊണ്ടു അവന്‍ കല്‍ദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവന്‍ അവരുടെ യൌവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തില്‍വെച്ചു വാള്‍കൊണ്ടു കൊന്നു; അവന്‍ യൌവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെ ഒക്കെയും അവന്റെ കയ്യില്‍ ഏല്പിച്ചുകൊടുത്തു.
18
ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളൊക്കെയും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്റെയും അവന്റെ പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളുമെല്ലാം അവന്‍ ബാബേലിലേക്കു കൊണ്ടുപോയി.
19
അവര്‍ ദൈവാലയം ചുട്ടു, യെരൂശലേമിന്റെ മതില്‍ ഇടിച്ചു, അതിലെ അരമനകള്‍ എല്ലാം തീക്കിരയാക്കി അതിലെ മനോഹരസാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു.
20
വാളിനാല്‍ വീഴാതെ ശേഷിച്ചവരെ അവന്‍ ബാബേലിലേക്കു കൊണ്ടുപോയി; പാര്‍സിരാജ്യത്തിന്നു ആധിപത്യം സിദ്ധിക്കുംവരെ അവര്‍ അവിടെ അവന്നും അവന്റെ പുത്രന്മാര്‍ക്കും അടിമകളായിരുന്നു.
21
യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു ദേശം അതിന്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നേ; എഴുപതു സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്തു അനുഭവിച്ചു.
అయిదవ
യിരെമ്യാവു 52:12
അഞ്ചാം മാസം പത്താം തിയ്യതി, ബാബേരാജാവായ നെബൂഖദ്നേസരിന്റെ പത്തൊമ്പതാം ആണ്ടി തന്നേ, ബാബേരാജാവിന്റെ തിരുമുമ്പി നിലക്കുന്നവനും അകമ്പടിനായകനുമായ നെബൂസ-അദാ യെരൂശലേമിലേക്കു വന്നു.
യിരെമ്യാവു 52:15
ജനത്തി എളിയവരായ ചിലരെയും നഗരത്തി ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും ബാബേരാജാവിനെ ചെന്നു ശരണംപ്രാപിച്ചവരെയും പുരുഷാരത്തി ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസ-അദാ ബദ്ധരാക്കി കൊണ്ടുപോയി.
2 രാജാക്കന്മാർ 25:8
അഞ്ചാം മാസം ഏഴാം തിയ്യതി, നെബൂഖദ് നേസര്‍ രാജാവെന്ന ബാബേല്‍രാജാവിന്റെ പത്തൊമ്പതാം ആണ്ടില്‍ തന്നേ, ബാബേല്‍രാജാവിന്റെ ഭൃത്യനായി അകമ്പടി നായകനായ നെബൂസരദാന്‍ യെരൂശലേമില്‍വന്നു.
സെഖര്യാവ് 7:5
നീ ദേശത്തിലെ സകല ജനത്തോടും പുരോഹിതന്മാരോടും പറയേണ്ടതുനിങ്ങള്‍ ഈ എഴുപതു സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയില്‍ നിങ്ങള്‍ എനിക്കുവേണ്ടി തന്നേയോ ഉപവസിച്ചതു?
സെഖര്യാവ് 8:19
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനാലാം മാസത്തെ ഉപവാസവും അഞ്ചാം മാസത്തെ ഉപവാസവും ഏഴാം മാസത്തെ ഉപവാസവും പത്താം മാസത്തെ ഉപവാസവും യെഹൂദാഗൃഹത്തിന്നു ആനന്ദവും സന്തോഷവും പ്രമോദമായുള്ള ഉത്സവങ്ങളും ആയിരിക്കേണം; അതുകൊണ്ടു സത്യവും സമാധാനവും ഇഷ്ടപ്പെടുവിന്‍ .