వర్తమానము పంపగా
യെശയ്യാവ് 7:7
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅതു നടക്കയില്ല, സാധിക്കയുമില്ല.
യെശയ്യാവ് 7:8
അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീന്‍ അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകര്‍ന്നു പോകും.
യെശയ്യാവ് 8:4-8
4
ഈ കുട്ടിക്കു അപ്പാ, അമ്മേ എന്നു വിളിപ്പാന്‍ പ്രായമുകുംമുമ്പെ ദമ്മേശെക്കിലെ ധനവും ശമര്‍യ്യയിലെ കൊള്ളയും അശ്ശൂര്‍ രാജാവിന്റെ അടുക്കലേക്കു എടുത്തുകൊണ്ടു പോകും എന്നരുളിച്ചെയ്തു.
5
യഹോവ പിന്നെയും എന്നോടു അരുളിച്ചെയ്തതെന്തെന്നാല്‍
6
ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിന്‍ മകനിലും സന്തോഷിക്കുന്നതുകൊണ്ടു,
7
അതുകാരണത്താല്‍ തന്നേ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂര്‍രാജാവിനെയും അവന്റെ സകലമഹത്വത്തെയും തന്നേ, അവരുടെമേല്‍ വരുത്തും; അതു അതിന്റെ എല്ലാ തോടുകളിലും പൊങ്ങി അതിന്റെ എല്ലാ കരകളെയും കവിഞ്ഞൊഴുകും.
8
അതു യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടര്‍ന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും.
മീഖാ 1:1-9
1
യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തു മോരസ്ത്യനായ മീഖെക്കു ഉണ്ടായതും അവന്‍ ശമര്‍യ്യയെയും യെരൂശലേമിനെയും കുറിച്ചു ദര്‍ശിച്ചതുമായ യഹോവയുടെ അരുളപ്പാടു.
2
സകലജാതികളുമായുള്ളോരേ, കേള്‍പ്പിന്‍ ; ഭൂമിയും അതിലുള്ള സകലവുമായുള്ളോവേ, ചെവിക്കൊള്‍വിന്‍ ; യഹോവയായ കര്‍ത്താവു, തന്റെ വിശുദ്ധമന്ദിരത്തില്‍നിന്നു കര്‍ത്താവു തന്നേ, നിങ്ങള്‍ക്കു വിരോധമായി സാക്ഷിയായിരിക്കട്ടെ.
3
യഹോവ തന്റെ സ്ഥലത്തു നിന്നു പുറപ്പെട്ടു ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേല്‍ നടകൊള്ളുന്നു.
4
തീയുടെ മുമ്പില്‍ മെഴുകുപോലെയും കിഴുക്കാന്തൂക്കത്തില്‍ ചാടുന്ന വെള്ളംപോലെയും പര്‍വ്വതങ്ങള്‍ അവന്റെ കീഴില്‍ ഉരുകുകയും താഴ്വരകള്‍ പിളര്‍ന്നുപോകയും ചെയ്യുന്നു.
5
ഇതൊക്കെയും യാക്കോബിന്റെ അതിക്രമം നിമിത്തവും യിസ്രായേല്‍ഗൃഹത്തിന്റെ പാപങ്ങള്‍ നിമിത്തവുമാകുന്നു. യാക്കോബിന്റെ അതിക്രമം എന്തു? ശമര്‍യ്യയല്ലയോ? യെഹൂദയുടെ പൂജാഗിരികള്‍ ഏവ?
6
യെരൂശലേം അല്ലയോ? അതുകൊണ്ടു ഞാന്‍ ശമര്‍യ്യയെ വയലിലെ കലക്കുന്നുപോലെയും, മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും; ഞാന്‍ അതിന്റെ കല്ലു താഴ്വരയിലേക്കു തള്ളിയിടുകയും അതിന്റെ അടിസ്ഥാനങ്ങളെ അനാവൃതമാക്കുകയും ചെയ്യും.
7
അതിലെ സകല വിഗ്രഹങ്ങളും തകര്‍ന്നു പോകും; അതിന്റെ സകല വേശ്യാസമ്മാനങ്ങളും തീ പിടിച്ചു വെന്തുപോകും; അതിലെ സകല ബിംബങ്ങളെയും ഞാന്‍ ശൂന്യമാക്കും; വേശ്യാസമ്മാനംകൊണ്ടല്ലോ അവള്‍ അതു സ്വരൂപിച്ചതു; അവ വീണ്ടും വേശ്യാ സമ്മാനമായിത്തീരും.
8
അതുകൊണ്ടു ഞാന്‍ വിലപിച്ചു മുറയിടും; ഞാന്‍ ചെരിപ്പില്ലാത്തവനും നഗ്നനുമായി നടക്കും; ഞാന്‍ കുറുനരികളെപ്പോലെ വിലപിച്ചു, ഒട്ടകപ്പക്ഷികളെപ്പോലെ കരയും.
9
അവളുടെ മുറിവു പൊറുക്കാത്തതല്ലോ; അതു യെഹൂദയോളം പരന്നു, എന്റെ ജനത്തിന്റെ ഗോപുരമായ യെരൂശലേമിനോളം എത്തിയിരിക്കുന്നു.
സെഖര്യാവ് 1:6
എന്നാല്‍ ഞാന്‍ എന്റെ ദാസന്മാരായ പ്രവാചകന്മാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കന്മാരെ തുടര്‍ന്നുപിടിച്ചില്ലയോ? ഞങ്ങളുടെ വഴികള്‍ക്കും പ്രവൃത്തികള്‍ക്കും തക്കവണ്ണം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‍വാന്‍ നിരൂപിച്ചതുപോലെ തന്നേ അവന്‍ ഞങ്ങളോടു ചെയ്തിരിക്കുന്നു എന്നു അവര്‍ മനംതിരിഞ്ഞു പറഞ്ഞില്ലയോ?
സെഖര്യാവ് 5:1-4
1
ഞാന്‍ വീണ്ടും തല പൊക്കി നോക്കിയപ്പോള്‍, പാറിപ്പോകുന്ന ഒരു ചുരുള്‍ കണ്ടു.
2
അവന്‍ എന്നോടുനീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നുപാറിപ്പോകുന്ന ഒരു ചുരുള്‍ ഞാന്‍ കാണുന്നു; അതിന്നു ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ടു എന്നു ഞാന്‍ ഉത്തരം പറഞ്ഞു.
3
അവന്‍ എന്നോടു പറഞ്ഞതുഇതു സര്‍വ്വദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു; മോഷ്ടിക്കുന്നവന്‍ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും; സത്യം ചെയ്യുന്നവന്‍ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും.
4
ഞാന്‍ അതിനെ പുറപ്പെടുവിച്ചിട്ടു അതു കള്ളന്റെ വീട്ടിലേക്കും എന്റെ നാമത്തില്‍ കള്ളസ്സത്യം ചെയ്യുന്നവന്റെ വീട്ടിലേക്കും ചെല്ലും; അതു അവന്റെ വീട്ടിന്നകത്തു താമസിച്ചു, അതിനെ മരവും കല്ലുമായി നശിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
മത്തായി 24:35
ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.