നിങ്ങളില് യഹോവയെ ഭയപ്പെടുകയും അവന്റെ ദാസന്റെ വാക്കു കേട്ടനുസരിക്കയും ചെയ്യുന്നവന് ആര്? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തില് നടന്നാലും അവന് യഹോവയുടെ നാമത്തില് ആശ്രയിച്ചു തന്റെ ദൈവത്തിന്മേല് ചാരിക്കൊള്ളട്ടെ.
എന്റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുതു; വീണു എങ്കിലും ഞാന് വീണ്ടും എഴുന്നേലക്കും; ഞാന് ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു.
യഹോവ എന്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ഞാന് അവന്റെ ക്രോധം വഹിക്കും; ഞാന് അവനോടു പാപം ചെയ്തുവല്ലോ; അവന് എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാന് അവന്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും.
യേശു പിന്നെയും അവരോടു സംസാരിച്ചുഞാന് ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന് ഇരുളില് നടക്കാതെ ജീവന്റെ വെളിച്ചമുള്ളവന് ആകും എന്നു പറഞ്ഞു.
അതിന്നു യേശു അവരോടുഇനി കുറെകാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയില് ഇരിക്കും; ഇരുള് നിങ്ങളെ പിടിക്കാതിരിപ്പാന് നിങ്ങള്ക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊള്വിന് . ഇരുളില് നടക്കുന്നവന് താന് എവിടെ പോകുന്നു എന്നു അറിയുന്നില്ലല്ലോ.
നിങ്ങളോ അന്ധകാരത്തില്നിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.
ദൈവം വെളിച്ചം ആകുന്നു; അവനില് ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങള് അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു.
6
അവനോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടില് നടക്കയും ചെയ്താല് നാം ഭോഷകു പറയുന്നു; സത്യം പ്രവര്ത്തിക്കുന്നതുമില്ല.
7
അവന് വെളിച്ചത്തില് ഇരിക്കുന്നതു പോലെ നാം വെളിച്ചത്തില് നടക്കുന്നുവെങ്കില് നമുക്കു തമ്മില് കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.
കൂരിരുള്താഴ്വരയില് കൂടി നടന്നാലും ഞാന് ഒരു അനര്ത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
കാര്ത്തികയെയും മകയിരത്തെയും സൃഷ്ടിക്കയും അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും പകലിനെ രാത്രിയാക്കി ഇരുട്ടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ചു ഭൂതലത്തില് പകരുകയും ചെയ്യുന്നവനെ അന്വേഷിപ്പിന് ; യഹോവ എന്നാകുന്നു അവന്റെ നാമം.