നിങ്ങള്‍ അഹരോന്റെ പുത്രന്മാരായ യഹോവയുടെ പുരോഹിതന്മാരെയും ലേവ്യരെയും തള്ളിക്കളഞ്ഞു അന്യദേശങ്ങളിലെ ജാതികളുടെ മര്യാദപ്രകാരം നിങ്ങള്‍ക്കു പുരോഹിതന്മാരെ ആക്കീട്ടില്ലയോ? ഒരു കാളകൂട്ടിയോടും ഏഴു ആട്ടുകൊറ്റന്മാരോടും കൂടെ കരപൂരണത്തിന്നു വന്ന ഏവനും ദൈവമല്ലാത്തവേക്കു പുരോഹിതനായ്തീരുന്നു.
10
ഞങ്ങളുടെ ദൈവമോ യഹോവയാകുന്നു; അവനെ ഞങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലയഹോവേക്കു ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരായിട്ടു അഹരോന്റെ പുത്രന്മാര്‍ ഞങ്ങള്‍ക്കുണ്ടു; ലേവ്യരും തങ്ങളുടെ വേല നോക്കിവരുന്നു.
11
അവര്‍ ദിനംപ്രതി രാവിലെയും വൈകുന്നേരവും യഹോവേക്കു ഹോമയാഗങ്ങളും പരിമളധൂപവും അര്‍പ്പിക്കുന്നു; കാഴ്ചയപ്പം വിശുദ്ധമേശമേല്‍ അടുക്കന്നു; പൊന്‍ നിലവിളക്കും അതിന്റെ ദീപങ്ങളും വൈകുന്നേരംതോറും കത്തിക്കുന്നു; ഇങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ പ്രമാണിക്കുന്നു; നിങ്ങളോ അവനെ ഉപേക്ഷിച്ചിരിക്കുന്നു.
12
ഇതാ, ഞങ്ങളോടുകൂടെ ഞങ്ങളുടെ തലവനായി ദൈവവും നിങ്ങളുടെ നേരെ ധ്വനിപ്പിക്കേണ്ടതിന്നു മഹാധ്വനികാഹളങ്ങളോടുകൂടെ അവന്റെ പുരോഹിതന്മാരും ഉണ്ടു; യിസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിങ്ങള്‍ യുദ്ധം ചെയ്യരുതു; നിങ്ങള്‍ കൃതാര്‍ത്ഥരാകയില്ല;
13
എന്നാല്‍ യൊരോബെയാം അവരുടെ പുറകില്‍ വളഞ്ഞുചെല്ലുവാന്‍ പതിയിരിപ്പുകാരെ അയച്ചു; അങ്ങനെ അവര്‍ യെഹൂദ്യരുടെ മുമ്പിലും പതിയിരിപ്പുകാര്‍ പുറകിലും ആയി.
ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകനായി യെഹൂദാരാജാവായ ആഹാസിന്റെ കാലത്തു അരാമ്യരാജാവായ രെസീനും രെമല്യാവിന്റെ മകനായി യിസ്രായേല്‍രാജാവായ പേക്കഹൂം യെരൂശലേമിന്റെ നേരെ യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടുവന്നു; അതിനെ പിടിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ലതാനും.
നിങ്ങള്‍ ഇപ്പോള്‍ അബീമേലെക്കിനെ രാജാവാക്കിയതില്‍ വിശ്വസ്തതയും പരമാര്‍ത്ഥതയുമാകുന്നുവോ പ്രവര്‍ത്തിച്ചതു? നിങ്ങള്‍ യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും നന്മയാകുന്നുവോ ചെയ്തതു? അവന്റെ പ്രവൃത്തിയുടെ യോഗ്യതെക്കു തക്കവണ്ണമോ അവനോടു പ്രവര്‍ത്തിച്ചതു?
17
എന്റെ അപ്പന്‍ തന്റെ ജീവനെ ഗണ്യമാക്കാതെ നിങ്ങള്‍ക്കു വേണ്ടി യുദ്ധംചെയ്തു മിദ്യാന്റെ കയ്യില്‍നിന്നു നിങ്ങളെ രക്ഷിച്ചിരിക്കെ
18
നിങ്ങള്‍ ഇന്നു എന്റെ അപ്പന്റെ ഗൃഹത്തിന്നു വിരോധമായി എഴുന്നേറ്റു അവന്റെ പുത്രന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേല്‍വെച്ചു കൊല്ലുകയും അവന്റെ ദാസിയുടെ മകനായ അബീമേലെക്‍ നിങ്ങളുടെ സഹോദരന്‍ ആയിരിക്കകൊണ്ടു അവനെ ശെഖേംപൌരന്മാര്‍ക്കും രാജാവാക്കുകയും ചെയ്തുവല്ലോ.
19
ഇങ്ങനെ നിങ്ങള്‍ ഇന്നു യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും ചെയ്തതു വിശ്വസ്തതയും പരമാര്‍ത്ഥതയും എന്നുവരികില്‍ നിങ്ങള്‍ അബീമേലെക്കില്‍ സന്തോഷിപ്പിന്‍ ; അവന്‍ നിങ്ങളിലും സന്തോഷിക്കട്ടെ.
20
അല്ലെങ്കില്‍ അബീമേലെക്കില്‍നിന്നു തീ പുറപ്പെട്ടു ശെഖേംപൌരന്മാരെയും മില്ലോഗൃഹത്തെയും ദഹിപ്പിക്കട്ടെ; ശെഖേംപൌരന്മാരില്‍നിന്നും മില്ലോഗൃഹത്തില്‍നിന്നും തീ പുറപ്പെട്ടു അബീമേലെക്കിനെയും ദഹിപ്പിക്കട്ടെ.