రప్పించును
യെശയ്യാവ് 8:7
അതുകാരണത്താല്‍ തന്നേ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂര്‍രാജാവിനെയും അവന്റെ സകലമഹത്വത്തെയും തന്നേ, അവരുടെമേല്‍ വരുത്തും; അതു അതിന്റെ എല്ലാ തോടുകളിലും പൊങ്ങി അതിന്റെ എല്ലാ കരകളെയും കവിഞ്ഞൊഴുകും.
യെശയ്യാവ് 8:8
അതു യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടര്‍ന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും.
യെശയ്യാവ് 10:5
എന്റെ കോപത്തിന്റെ കോലായ അശ്ശൂരിന്നു അയ്യോ കഷ്ടം! അവരുടെ കയ്യിലെ വടി എന്റെ ക്രോധം ആകുന്നു.
യെശയ്യാവ് 10:6
ഞാന്‍ അവനെ അശുദ്ധമായോരു ജാതിക്കു നേരെ അയക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിന്നു വിരോധമായി ഞാന്‍ അവന്നു കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവര്‍ച്ച ചെയ്‍വാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളവാനും തന്നേ.
യെശയ്യാവ് 36:1-37
1
ഹിസ്കീയാരാജാവിന്റെ പതിന്നാലാം ആണ്ടില്‍, അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടേയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു.
2
അന്നു അശ്ശൂര്‍രാജാവു രബ്ശാക്കേയെ ലാഖീശില്‍നിന്നു യെരൂശലേമിലേക്കു ഹിസ്കീയാരാജാവിന്റെ അടുക്കല്‍ ഒരു വലിയ സൈന്യത്തോടുകൂടെ അയച്ചു; അവന്‍ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കളത്തിന്റെ കല്പാത്തിക്കരികെ നിന്നു.
3
അപ്പോള്‍ ഹില്‍ക്കീയാവിന്റെ മകന്‍ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരന്‍ ശെബ്നയും ആസാഫിന്റെ മകന്‍ യോവാഹ് എന്ന മന്ത്രിയും അവന്റെ അടുക്കല്‍ പുറത്തു ചെന്നു.
4
രബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാല്‍നിങ്ങള്‍ ഹിസ്കീയാവോടു പറയേണ്ടതുഅശ്ശൂര്‍ രാജാവായ മഹാരാജാവു ഇപ്രകാരം കല്പിക്കുന്നുനീ ആശ്രയിച്ചിരിക്കുന്ന ഈ ആശ്രയം എന്തു?
5
യുദ്ധത്തിന്നു വേണ്ടുന്ന ആലോചനയും ബലവും ഉണ്ടു എന്നുള്ള വെറും വാക്കു അത്രേ എന്നു ഞാന്‍ പറയുന്നു; ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നതു?
6
ചതെഞ്ഞ ഔടക്കോലായ മിസ്രയീമിലല്ലോ നീ ആശ്രയിച്ചിരിക്കുന്നതു; അതു ഒരുത്തന്‍ ഊന്നിയാല്‍, അവന്റെ ഉള്ളങ്കയ്യില്‍ തറെച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോന്‍ തന്നില്‍ ആശ്രയിക്കുന്ന ഏവര്‍ക്കും അങ്ങനെ തന്നേയാകുന്നു.
7
അല്ല നീ എന്നോടുഞങ്ങളുടെ ദൈവമായ യഹോവയില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു എന്നു പറയുന്നുവെങ്കില്‍ അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവു നീക്കക്കളഞ്ഞിട്ടല്ലോ യെഹൂദയോടും യെരൂശലേമ്യരോടുംനിങ്ങള്‍ ഈ യാഗപീഠത്തിന്റെ മുമ്പില്‍ നമസ്കരിപ്പിന്‍ എന്നു കല്പിച്ചതു?
8
ആകട്ടെ; എന്റെ യജമാനനായ അശ്ശൂര്‍രാജാവുമായി വാതു കെട്ടുകതക്ക കുതിരച്ചേവകരെ കയറ്റുവാന്‍ നിനക്കു കഴിയുമെങ്കില്‍ ഞാന്‍ രണ്ടായിരം കുതിരയെ നിനക്കു തരാം.
9
നീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരില്‍ ഒരു പടനായകനെയെങ്കിലും മടക്കും? രഥങ്ങള്‍ക്കായിട്ടും കുതിരച്ചേവകര്‍ക്കായിട്ടും നീ മിസ്രയീമില്‍ ആശ്രയിക്കുന്നുവല്ലോ.
10
ഞാന്‍ ഇപ്പോള്‍ ഈ ദേശം നശിപ്പിപ്പാന്‍ യഹോവയെ കൂടാതെയോ അതിന്റെ നേരെ പുറപ്പെട്ടുവന്നിരിക്കുന്നതു? യഹോവ എന്നോടുഈ ദേശത്തിന്റെ നേരെ പുറപ്പെട്ടുചെന്നു അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു.
11
അപ്പോള്‍ എല്യാക്കീമും ശെബ്നയും യോവാഹും രബ്ശാക്കേയോടുഅടിയങ്ങളോടു അരാംഭാഷയില്‍ സംസാരിക്കേണമേ; അതു ഞങ്ങള്‍ക്കു അറിയാം; മതിലിന്മേലുള്ള ജന കേള്‍ക്കേ ഞങ്ങളോടു യെഹൂദാഭാഷയില്‍ സംസാരിക്കരുതേ എന്നു പറഞ്ഞു.
12
അതിന്നു രബ്-ശാക്കേനിന്റെ യജമാനനോടും നിന്നോടും ഈ വാക്കു പറവാനോ എന്റെ യജമാനന്‍ എന്നെ അയച്ചിരിക്കുന്നതു? നിങ്ങളോടുകൂടി സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്‍വാന്‍ മതിലിന്മേല്‍ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കല്‍ അല്ലയോ എന്നു പറഞ്ഞു.
13
അങ്ങനെ രബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയില്‍ ഉറക്കെ വിളിച്ചുപറഞ്ഞതെന്തെന്നാല്‍മഹാരാജാവായ അശ്ശൂര്‍രാജാവിന്റെ വാക്കു കേള്‍പ്പിന്‍ .
14
രാജാവു ഇപ്രകാരം കല്പിക്കുന്നുഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; അവന്നു നിങ്ങളെ വിടുവിപ്പാന്‍ കഴികയില്ല.
15
യഹോവ നമ്മെ നിശ്ചയിമായി വിടുവിക്കും; ഈ നഗരം അശ്ശൂര്‍രാജാവിന്റെ കയ്യില്‍ ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ യഹോവയില്‍ ആശ്രയിക്കുമാറാക്കുകയും അരുതു.
16
ഹിസ്കീയാവിന്നു നിങ്ങള്‍ ചെവി കൊടുക്കരുതു; അശ്ശൂര്‍രാജാവു ഇപ്രകാരം കല്പിക്കുന്നുനിങ്ങള്‍ എന്നോടു സന്ധിചെയ്തു എന്റെ അടുക്കല്‍ പുറത്തുവരുവിന്‍ ; നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും താന്താന്റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊള്‍വിന്‍ .
17
പിന്നെ ഞാന്‍ വന്നു, നിങ്ങളുടെ ദേശത്തിന്നു തുല്യമായി ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.
18
യഹോവ നമ്മെ വിടുവിക്കുമെന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; ജാതികളുടെ ദേവന്മാരില്‍ ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂര്‍ രാജാവിന്റെ കയ്യില്‍നിന്നു വിടുവിച്ചിട്ടുണ്ടോ?
19
ഹമാത്തിലെയും അര്‍പ്പാദിലെയും ദേവന്മാര്‍ എവിടെ? സെഫര്‍വ്വയീമിലെ ദേവന്മാരും എവിടെ? അവര്‍ ശമര്‍യ്യയെ എന്റെ കയ്യില്‍നിന്നു വിടുവിച്ചിട്ടുണ്ടോ?
20
യഹോവ യെരൂശലേമിനെ എന്റെ കയ്യില്‍നിന്നു വിടുവിപ്പാന്‍ ആ ദേശങ്ങളിലെ സകല ദേവന്മാരിലും വെച്ചു ഒരുത്തന്‍ തന്റെ ദേശത്തെ എന്റെ കയ്യില്‍ നിന്നു വിടുവിച്ചുവോ?
21
എന്നാല്‍ ജനം മിണ്ടാതിരുന്നു അവനോടു ഒന്നും ഉത്തരം പറഞ്ഞില്ല; അവനോടു ഉത്തരം പറയരുതെന്നു രാജകല്പന ഉണ്ടായിരുന്നു.
22
ഹില്‍ക്കീയാവിന്റെ മകന്‍ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരന്‍ ശെബ്നയും ആസാഫിന്റെ മകന്‍ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കല്‍ വന്നു രബ്-ശാക്കേയുടെ വാക്കു അവനോടു അറിയിച്ചു.
2 രാജാക്കന്മാർ 18:1-19
1
യിസ്രയേല്‍രാജാവായ ഏലയുടെ മകനായ ഹോശേയയുടെ മൂന്നാം ആണ്ടില്‍ യെഹൂദാരാജാവായ ആഹാസിന്റെ മകന്‍ ഹിസ്കീയാവു രാജാവായി.
2
അവന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ ഇരുപത്തൊമ്പതു സംവത്സരം വാണു. അവന്റെ അമ്മെക്കു അബി എന്നു പേര്‍; അവള്‍ സെഖര്‍യ്യാവിന്റെ മകള്‍ ആയിരുന്നു.
3
അവന്‍ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ ഒക്കെയും യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.
4
അവന്‍ പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകര്‍ത്തു അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസര്‍പ്പത്തെയും ഉടെച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേല്‍മക്കള്‍ അതിന്നു ധൂപം കാട്ടിവന്നു; അതിന്നു നെഹുഷ്ഠാന്‍ എന്നു പേരായിരുന്നു.
5
അവന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയില്‍ ആശ്രയിച്ചു; അവന്നു മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാരാജാക്കന്മാരിലും ആരും അവനോടു തുല്യനായിരുന്നില്ല.
6
അവന്‍ യഹോവയോടു ചേര്‍ന്നിരുന്നു അവനെ വിട്ടു പിന്മാറാതെ യഹോവ മോശെയോടു കല്പിച്ച അവന്റെ കല്പനകളെ പ്രമാണിച്ചുനടന്നു.
7
യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്‍ ചെന്നേടത്തൊക്കെയും കൃതാര്‍ത്ഥനായ്‍വന്നു; അവന്‍ അശ്ശൂര്‍രാജാവിനോടു മത്സരിച്ചു അവനെ സേവിക്കാതിരുന്നു.
8
അവന്‍ ഫെലിസ്ത്യരെ ഗസ്സയോളം തോല്പിച്ചു; കാവല്‍ക്കാരുടെ ഗോപുരംമുതല്‍ ഉറപ്പുള്ള പട്ടണംവരെയുള്ള അതിന്റെ പ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.
9
യിസ്രായേല്‍രാജാവായ ഏലയുടെ മകന്‍ ഹോശേയയുടെ ഏഴാം ആണ്ടായി ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടില്‍ അശ്ശൂര്‍രാജാവായ ശല്മനേസെര്‍ ശമര്‍യ്യയുടെ നേരെ പുറപ്പെട്ടു വന്നു അതിനെ നിരോധിച്ചു.
10
മൂന്നു സംവത്സരം കഴിഞ്ഞശേഷം അവര്‍ അതു പിടിച്ചു; ഹിസ്കീയാവിന്റെ ആറം ആണ്ടില്‍, യിസ്രായേല്‍രാജാവായ ഹോശേയയുടെ ഒമ്പതാം ആണ്ടില്‍ തന്നേ, ശമര്‍യ്യ പിടിക്കപ്പെട്ടു.
11
അശ്ശൂര്‍രാജാവു യിസ്രായേലിനെ അശ്ശൂരിലേക്കു പിടിച്ചുകൊണ്ടുപോയി ഹലഹിലും ഗോസാന്‍ നദീതീരത്തുള്ള ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാര്‍പ്പിച്ചു.
12
അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം കേട്ടനുസരിക്കാതെ അവന്റെ നിയമവും യഹോവയുടെ ദാസനായ മോശെ കല്പിച്ചതൊക്കെയും ലംഘിച്ചുകളകയാല്‍ തന്നേ; അവര്‍ അതു കേള്‍ക്കയോ അനുസരിക്കയോ ചെയ്തിരുന്നില്ല.
13
യെഹൂദാരാജാവായ ഹിസ്കീയാവിന്റെ പതിന്നാലാം ആണ്ടില്‍ അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു.
14
അപ്പോള്‍ യെഹൂദാരാജാവായ ഹിസ്കീയാവു ലാഖീശില്‍ അശ്ശൂര്‍രാജാവിന്റെ അടുക്കല്‍ ആളയച്ചുഞാന്‍ കുറ്റം ചെയ്തു; എന്നെ വിട്ടു മടങ്ങിപ്പോകേണം; നീ എനിക്കു കല്പിക്കുന്ന പിഴ ഞാന്‍ അടെച്ചു കൊള്ളാം എന്നു പറയിച്ചു. അശ്ശൂര്‍രാജാവു യെഹൂദാരാജാവായ ഹിസ്കീയാവിന്നു മുന്നൂറു താലന്തു വെള്ളിയും മുപ്പതു താലന്ത് പൊന്നും പിഴ കല്പിച്ചു.
15
ഹിസ്കീയാവു യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയൊക്കെയും കൊടുത്തു.
16
ആ കാലത്തു യെഹൂദാരാജാവായ ഹിസ്കീയാവു യഹോവയുടെ മന്ദിരത്തിന്റെ വാതിലുകളിലും കട്ടളകളിലും താന്‍ പൊതിഞ്ഞിരുന്ന പൊന്നും പറിച്ചെടുത്തു അശ്ശൂര്‍രാജാവിന്നു കൊടുത്തയച്ചു.
17
എങ്കിലും അശ്ശൂര്‍ രാജാവു തര്‍ത്ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കേയെയും ലാഖീശില്‍നിന്നു ഹിസ്കീയാരാജാവിന്റെ അടുക്കല്‍ ഒരു വലിയ സൈന്യവുമായി യെരൂശലേമിന്റെ നേരെ അയച്ചു; അവര്‍ പുറപ്പെട്ടു യെരൂശലേമില്‍ വന്നു. അവിടെ എത്തിയപ്പോള്‍ അവര്‍ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികെ ചെന്നുനിന്നു.
18
അവര്‍ രാജാവിനെ വിളിച്ചപ്പോള്‍ ഹില്‍ക്കീയാവിന്റെ മകന്‍ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകന്‍ യോവാഹ് എന്ന മന്ത്രിയും അവരുടെ അടുക്കല്‍ പുറത്തു ചെന്നു.
19
റബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാല്‍നിങ്ങള്‍ ഫിസ്കീയാവോടു പറയേണ്ടതുമഹാരാജാവായ അശ്ശൂര്‍രാജാവു ഇപ്രകാരം കല്പിക്കുന്നുനീ ആശ്രിയിച്ചിരിക്കുന്ന ഈ ആശ്രയം എന്തു?
2 ദിനവൃത്താന്തം 28:19-21
19
യിസ്രായേല്‍രാജാവായ ആഹാസ് യെഹൂദയില്‍ നിര്‍മ്മര്‍യ്യാദം കാണിച്ചു യഹോവയോടു മഹാദ്രോഹം ചെയ്തതുകൊണ്ടു അവന്റെ നിമിത്തം യഹോവ യെഹൂദയെ താഴ്ത്തി.
20
അശ്ശൂര്‍രാജാവായ തില്‍ഗത്ത്-പില്‍നേസെര്‍ അവന്റെ അടുക്കല്‍ വന്നിട്ടു അവനെ ബലപ്പെടുത്താതെ ഞെരുക്കിയതേയുള്ളു.
21
ആഹാസ് യെഹോവയുടെ ആലയത്തില്‍നിന്നും രാജധാനിയില്‍നിന്നും പ്രഭുക്കന്മാരുടെ പക്കല്‍നിന്നും കവര്‍ന്നെടുത്തു അശ്ശൂര്‍രാജാവിന്നു കൊടുത്തു; എങ്കിലും ഇതിനാല്‍ അവന്നു സഹായം ഉണ്ടായില്ല.
2 ദിനവൃത്താന്തം 32:1-33
1
ഈ കാര്യങ്ങളും ഈ വിശ്വസ്തപ്രവൃത്തിയും കഴിഞ്ഞശേഷം അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് വന്നു യെഹൂദയില്‍ കടന്നു ഉറപ്പുള്ള പട്ടണങ്ങളെ നിരോധിച്ചു കൈവശമാക്കുവാന്‍ വിചാരിച്ചു.
2
സന്‍ ഹേരീബ് വന്നു യെരൂശലേമിനെ ആക്രമിപ്പാന്‍ ഭാവിക്കുന്നു എന്നു യെഹിസ്കീയാവു കണ്ടിട്ടു
3
പട്ടണത്തിന്നു പുറത്തുള്ള ഉറവുകളിലെ വെള്ളം നിര്‍ത്തിക്കളയേണ്ടതിന്നു തന്റെ പ്രഭുക്കന്മാരോടും വീരന്മാരോടും ആലോചിച്ചു; അവര്‍ അവനെ സഹായിച്ചു.
4
അങ്ങനെ വളരെ ജനം ഒന്നിച്ചുകൂടി; അശ്ശൂര്‍രാജാക്കന്മാര്‍ വന്നു വളരെ വെള്ളം കാണുന്നതു എന്തിന്നു എന്നു പറഞ്ഞു എല്ലാ ഉറവുകളും ദേശത്തിന്റെ നടുവില്‍കൂടി ഒഴുകിയ തോടും അടെച്ചുകളഞ്ഞു.
5
അവന്‍ ധൈര്യപ്പെട്ടു, ഇടിഞ്ഞുപോയ മതിലൊക്കെയും പണിതു, ഗോപുരങ്ങളും പുറത്തു വേറൊരു മതിലും കെട്ടിപ്പൊക്കി. ദാവീദിന്റെ നഗരത്തിലെ മില്ലോവിന്റെ കേടും പോക്കി, അനവധി കുന്തവും പരിചയും ഉണ്ടാക്കി.
6
അവന്‍ ജനത്തിന്നു പടനായകന്മാരെ നിയമിച്ചു. അവരെ നഗരവാതില്‍ക്കലുള്ള വിശാലസ്ഥലത്തു തന്റെ അടുക്കല്‍ ഒന്നിച്ചുകൂട്ടി അവരോടു ഹൃദ്യമായി സംസാരിച്ചു
7
ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിന്‍ ; അശ്ശൂര്‍രാജാവിനെയും അവനോടു കൂടെയുള്ള സകലപുരുഷാരത്തെയും ഭയപ്പെടരുതു; നിങ്ങള്‍ ഭ്രമിക്കരുതു; അവനോടുകൂടെയുള്ളതിലും വലിയൊരുവന്‍ നമ്മോടുകൂടെ ഉണ്ടു.
8
അവനോടുകൂടെ മാംസഭുജമേയുള്ളു; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ടു എന്നു പറഞ്ഞു; ജനം യെഹൂദാരാജാവായ യെഹിസ്കീയാവിന്റെ വാക്കുകളില്‍ ആശ്രയിച്ചു.
9
അനന്തരം അശ്ശൂര്‍രാജാവായ സന്‍ ഹേരീബ്--അവനും അവനോടുകൂടെയുള്ള സൈന്യമൊക്കെയും ലാഖീശിന്നരികെ ഉണ്ടായിരുന്നു--തന്റെ ദാസന്മാരെ യെരൂശലേമിലേക്കു യെഹൂദാരാജാവായ യെഹിസ്കീയാവിന്റെയും യെരൂശലേമിലെ സകല യെഹൂദ്യരുടെയും അടുക്കല്‍ അയച്ചുപറയിച്ചതു എന്തെന്നാല്‍
10
അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് ഇപ്രകാരം പറയുന്നുനിങ്ങള്‍ യെരൂശലേമില്‍ നിരോധം സഹിച്ചു പാര്‍പ്പാന്‍ എന്തൊന്നിലാകുന്നു ആശ്രയിക്കുന്നതു?
11
നമ്മുടെ ദൈവമായ യഹോവ നമ്മെ അശ്ശൂര്‍രാജാവിന്റെ കയ്യില്‍നിന്നു വിടുവിക്കും എന്നു യെഹിസ്കീയാവു പറഞ്ഞു വിശപ്പും ദാഹവുംകൊണ്ടു ചാകേണ്ടതിന്നു നിങ്ങളെ വശീകരിക്കുന്നില്ലയോ?
12
അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും നീക്കിക്കളകയും യെഹൂദയോടും യെരൂശലേമിനോടും നിങ്ങള്‍ ഒരേ പീഠത്തിന്നു മുമ്പില്‍ നമസ്കരിച്ചു അതിന്മേല്‍ ധൂപം കാട്ടേണം എന്നു കല്പിക്കയും ചെയ്തതു ഈ യെഹിസ്കീയാവു തന്നേയല്ലോ.
13
ഞാനും എന്റെ പിതാക്കന്മാരും അതതു ദേശങ്ങളിലെ സകലജാതികളോടും എന്തു ചെയ്തുവെന്നു നിങ്ങള്‍ അറിയുന്നില്ലയോ? ആ ദേശങ്ങളിലെ ജാതികളുടെ ദേവന്മാര്‍ക്കും തങ്ങളുടെ ദേശങ്ങളെ എന്റെ കയ്യില്‍നിന്നു വിടുവിപ്പാന്‍ കഴിഞ്ഞുവോ?
14
എന്റെ പിതാക്കന്മാര്‍ നിര്‍മ്മൂലനാശം വരുത്തിയിരിക്കുന്ന ജാതിയുടെ സകലദേവന്മാരിലുംവെച്ചു ഒരുവന്നും തന്റെ ജനത്തെ എന്റെ കയ്യില്‍നിന്നു വിടുവിപ്പാന്‍ കഴിയാതിരിക്കെ നിങ്ങളുടെ ദൈവത്തിന്നു നിങ്ങളെ എന്റെ കയ്യില്‍നിന്നു വിടുവിപ്പാന്‍ കഴിയുമോ?
15
ആകയാല്‍ യെഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; ഇങ്ങനെ നിങ്ങളെ വശീകരിക്കരുതു; നിങ്ങള്‍ അവനെ വിശ്വസിക്കയും അരുതു; യാതൊരു ജാതിയുടെയോ രാജ്യത്തിന്റെയോ ദേവന്നും തന്റെ ജനത്തെ എന്റെ കയ്യില്‍ നിന്നും എന്റെ പിതാക്കന്മാരുടെ കയ്യില്‍നിന്നും വിടുവിപ്പാന്‍ കഴിഞ്ഞിട്ടില്ല; പിന്നെ നിങ്ങളുടെ ദൈവം നിങ്ങളെ എന്റെ കയ്യില്‍ നിന്നു വിടുവിക്കുന്നതു എങ്ങനെ?
16
അവന്റെ ദാസന്മാര്‍ യഹോവയായ ദൈവത്തിന്നും അവന്റെ ദാസനായ യെഹിസ്കീയാവിന്നും വിരോധമായി പിന്നെയും അധികം സംസാരിച്ചു.
17
അതതു ദേശങ്ങളിലെ ജാതികളുടെ ദേവന്മാര്‍ തങ്ങളുടെ ജനത്തെ എന്റെ കയ്യില്‍നിന്നു വിടുവിക്കാതിരുന്നതുപോലെ യെഹിസ്കീയാവിന്റെ ദൈവവും തന്റെ ജനത്തെ എന്റെ കയ്യില്‍നിന്നു വിടുവിക്കയില്ല എന്നിങ്ങനെ അവന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെ നിന്ദിപ്പാനും അവന്നു വിരോധമായി സംസാരിപ്പാനും എഴുത്തും എഴുതി അയച്ചു.
18
പട്ടണം പിടിക്കേണ്ടതിന്നു അവര്‍ യെരൂശലേമില്‍ മതിലിന്മേല്‍ ഉള്ള ജനത്തെ പേടിപ്പിച്ചു ഭ്രമിപ്പിപ്പാന്‍ യെഹൂദ്യഭാഷയില്‍ അവരോടു ഉറക്കെ വിളിച്ചു,
19
മനുഷ്യരുടെ കൈപ്പണിയായ ജാതികളുടെ ദേവന്മാരെക്കുറിച്ചെന്നപോലെ യെരൂശലേമിന്റെ ദൈവത്തെക്കുറിച്ചു സംസാരിച്ചു.
20
ഇതുനിമിത്തം യെഹിസ്കീയാരാജാവും ആമോസിന്റെ മകനായ യെശയ്യാപ്രവാചകനും പ്രാര്‍ത്ഥിച്ചു സ്വര്‍ഗ്ഗത്തിലേക്കു നിലവിളിച്ചു.
21
അപ്പോള്‍ യഹോവ ഒരു ദൂതനെ അയച്ചു; അവന്‍ അശ്ശൂര്‍ രാജാവിന്റെ പാളയത്തിലെ സകലപരാക്രമശാലികളെയും പ്രഭുക്കന്മാരെയും സേനാപതികളെയും സംഹരിച്ചു; അതുകൊണ്ടു അവന്‍ ലജ്ജാമുഖത്തോടെ സ്വദേശത്തേക്കു മടങ്ങിപ്പോകേണ്ടിവന്നു; അവന്‍ തന്റെ ദേവന്റെ ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ അവന്റെ ഉദരത്തില്‍നിന്നു ഉത്ഭവിച്ചവര്‍ അവനെ അവിടെവെച്ചു വാള്‍കൊണ്ടു കൊന്നുകളഞ്ഞു.
22
ഇങ്ങനെ യഹോവ യെഹിസ്കീയാവെയും യെരൂശലേംനിവാസികളെയും അശ്ശൂര്‍രാജാവായ സന്‍ ഹേരീബിന്റെ കയ്യില്‍നിന്നും മറ്റെല്ലാവരുടെയും കയ്യില്‍നിന്നും രക്ഷിച്ചു അവര്‍ക്കും ചുറ്റിലും വിശ്രമം നല്കി;
23
പലരും യെരൂശലേമില്‍ യഹോവേക്കു കാഴ്ചകളും യെഹൂദാരാജാവായ യെഹിസ്കീയാവിന്നു വിശേഷവസ്തുക്കളും കൊണ്ടുവന്നു; അവന്‍ അന്നുമുതല്‍ സകലജാതികളുടെയും ദൃഷ്ടിയില്‍ ഉന്നതനായിത്തീര്‍ന്നു.
24
ആ കാലത്തു യെഹിസ്കീയാവിന്നു മരണകരമായ ദീനംപിടിച്ചു; അവന്‍ യഹോവയോടു പ്രാര്‍ത്ഥിച്ചു; അതിന്നു അവന്‍ ഉത്തരം അരുളി ഒരു അടയാളവും കൊടുത്തു.
25
എന്നാല്‍ യെഹിസ്കീയാവു തനിക്കു ലഭിച്ച ഉപകാരത്തിന്നു അടുത്തവണ്ണം നടക്കാതെ നിഗളിച്ചുപോയി; അതുകൊണ്ടു അവന്റെമേലും യെഹൂദയുടെ മേലും യെരൂശലേമിന്മേലും കോപം ഉണ്ടായി.
26
എങ്കിലും തന്റെ ഗര്‍വ്വത്തെക്കുറിച്ചു യെഹിസ്കീയാവും യെരൂശലേംനിവാസികളും തങ്ങളെത്തന്നെ താഴ്ത്തി; അതുകൊണ്ടു യഹോവയുടെ കോപം യെഹിസ്കീയാവിന്റെ കാലത്തു അവരുടെമേല്‍ വന്നില്ല.
27
യെഹിസ്കീയാവിന്നു അനവധി ധനവും മാനവും ഉണ്ടായിരുന്നു; അവന്‍ വെള്ളി, പൊന്നു, രത്നം, സുഗന്ധ വര്‍ഗ്ഗം, പരിച സകലവിധമനോഹരവസ്തുക്കള്‍ എന്നിവെക്കായി ഭണ്ഡാരഗൃഹങ്ങളും
28
ധാന്യം, വീഞ്ഞ്, എണ്ണ എന്ന അനുഭവങ്ങള്‍ക്കായി പാണ്ടികശാലകളും സകലവിധ മൃഗങ്ങള്‍ക്കും പുരകളും ആട്ടിന്‍ കൂട്ടങ്ങള്‍ക്കു തൊഴുത്തുകളും ഉണ്ടാക്കി.
29
ദൈവം അവന്നു അനവധി സമ്പത്തു കൊടുത്തിരുന്നതുകൊണ്ടു അവന്‍ പട്ടണങ്ങളെയും ആടുമാടുകൂട്ടങ്ങളെയും വളരെ സമ്പാദിച്ചു.
30
ഈ യെഹിസ്കീയാവു തന്നേ ഗീഹോന്‍ വെള്ളത്തിന്റെ മേലത്തെ ഒഴുകൂ തടുത്തു ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറെ ഭാഗത്തു താഴോട്ടു വരുത്തി. അങ്ങനെ യെഹിസ്കീയാവു തന്റെ സകല പ്രവര്‍ത്തികളിലും കൃതാര്‍ത്ഥനായിരുന്നു.
31
എങ്കിലും ദേശത്തില്‍ സംഭവിച്ചിരുന്ന അതിശയത്തെക്കുറിച്ചു ചോദിക്കേണ്ടതിന്നു ബാബേല്‍ പ്രഭുക്കന്മാര്‍ അവന്റെ അടുക്കല്‍ അയച്ച ദൂതന്മാരുടെ കാര്യത്തില്‍ അവന്റെ ഹൃദയത്തിലുള്ളതൊക്കെയും അറിവാന്‍ തക്കവണ്ണം അവനെ പരീക്ഷിക്കേണ്ടതിന്നു ദൈവം അവനെ വിട്ടുകൊടുത്തു.
32
യെഹിസ്കീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സല്‍പ്രവൃത്തികളും ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ ദര്‍ശനത്തിലും യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിലും എഴുതിയിരിക്കുന്നുവല്ലോ.
33
യെഹിസ്കീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ പുത്രന്മാരുടെ കല്ലറകളിലേക്കുള്ള കയറ്റത്തിങ്കല്‍ അവനെ അടക്കം ചെയ്തു; അവന്റെ മരണസമയത്തു എല്ലായെഹൂദയും യെരൂശലേം നിവാസികളും അവനെ ബഹുമാനിച്ചു. അവന്റെ മകനായ മനശ്ശെ അവന്നു പകരം രാജാവായി.
2 ദിനവൃത്താന്തം 33:11
ആകയാല്‍ യഹോവ അശ്ശൂര്‍ രാജാവിന്റെ സേനാധിപതിമാരെ അവരുടെ നേരെ വരുത്തി; അവര്‍ മനശ്ശെയെ കൊളുത്തുകളാല്‍ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി.
2 ദിനവൃത്താന്തം 36:6-20
6
അവന്റെ നേരെ ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ വന്നു അവനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി,
7
നെബൂഖദ് നേസര്‍ യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും ബാബേലില്‍ കൊണ്ടുപോയി ബാബേലില്‍ തന്റെ ദേവന്റെ ക്ഷേത്രത്തില്‍ വെച്ചു.
8
യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതും അവനില്‍ കണ്ടതുമായ മ്ളേച്ഛതകളും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ യെഹോയാഖീന്‍ അവന്നുപകരം രാജാവായി.
9
യെഹോയാഖീന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു എട്ടു വയസ്സായിരുന്നുഅവന്‍ മൂന്നു മാസവും പത്തു ദിവസവും യെരൂശലേമില്‍ വാണു; അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
10
എന്നാല്‍ പിറ്റെയാണ്ടില്‍ നെബൂഖദ് നേസര്‍രാജാവു ആളയച്ചു അവനെയും യഹോവയുടെ ആലയത്തിലെ മനോഹരമായ ഉപകരണങ്ങളെയും ബാബേലിലേക്കു വരുത്തി, അവന്റെ സഹോദരനായ സിദെക്കീയാവെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി.
11
സിദെക്കീയാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവന്‍ പതിനൊന്നു സംവത്സരം യെരൂശലേമില്‍ വാണു.
12
അവന്‍ തന്റെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവയുടെ വായില്‍നിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്റെ മുമ്പില്‍ തന്നെത്താന്‍ താഴ്ത്തിയില്ല.
13
അവനെക്കൊണ്ടു ദൈവനാമത്തില്‍ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ് നേസര്‍ രാജാവിനോടു അവന്‍ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാത വണ്ണം തന്റെ ഹൃദയം കഠിനമാക്കുകയും ചെയ്തു.
14
പുരോഹിതന്മാരില്‍ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകലമ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമില്‍ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി.
15
അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേക്കു തന്റെ ജനത്തോടും തന്റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവന്‍ ജാഗ്രതയോടെ തന്റെ ദൂതന്മാരെ അവരുടെ അടുക്കല്‍ അയച്ചു.
16
അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.
17
അതുകൊണ്ടു അവന്‍ കല്‍ദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവന്‍ അവരുടെ യൌവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തില്‍വെച്ചു വാള്‍കൊണ്ടു കൊന്നു; അവന്‍ യൌവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെ ഒക്കെയും അവന്റെ കയ്യില്‍ ഏല്പിച്ചുകൊടുത്തു.
18
ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളൊക്കെയും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്റെയും അവന്റെ പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളുമെല്ലാം അവന്‍ ബാബേലിലേക്കു കൊണ്ടുപോയി.
19
അവര്‍ ദൈവാലയം ചുട്ടു, യെരൂശലേമിന്റെ മതില്‍ ഇടിച്ചു, അതിലെ അരമനകള്‍ എല്ലാം തീക്കിരയാക്കി അതിലെ മനോഹരസാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു.
20
വാളിനാല്‍ വീഴാതെ ശേഷിച്ചവരെ അവന്‍ ബാബേലിലേക്കു കൊണ്ടുപോയി; പാര്‍സിരാജ്യത്തിന്നു ആധിപത്യം സിദ്ധിക്കുംവരെ അവര്‍ അവിടെ അവന്നും അവന്റെ പുത്രന്മാര്‍ക്കും അടിമകളായിരുന്നു.
നെഹെമ്യാവു 9:32
ആകയാല്‍ ദൈവമേ, നിയമവും കൃപയും പാലിക്കുന്നവനായി വലിയവനും ബലവാനും ഭയങ്കരനുമായ ഞങ്ങളുടെ ദൈവമേ, അശ്ശൂര്‍രാജാക്കന്മാരുടെ കാലംമുതല്‍ ഇന്നുവരെ ഞങ്ങള്‍ക്കും ഞങ്ങളുടെ രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും ഞങ്ങളുടെ പിതാക്കന്മാര്‍ക്കും നിന്റെ സര്‍വ്വജനത്തിന്നും നേരിട്ട കഷ്ടങ്ങളൊക്കെയും നിനക്കു ലഘുവായി തോന്നരുതേ.
దినము
1 രാജാക്കന്മാർ 12:16-19
16
രാജാവു തങ്ങളുടെ അപേക്ഷ കേള്‍ക്കയില്ലെന്നു എല്ലായിസ്രായേലും കണ്ടപ്പോള്‍ ജനം രാജാവിനോടുദാവീദിങ്കല്‍ ഞങ്ങള്‍ക്കു എന്തു ഔഹരി ഉള്ളു? യിശ്ശായിയുടെ മകങ്കല്‍ ഞങ്ങള്‍ക്കു അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊള്‍വിന്‍ ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊള്‍ക എന്നുത്തരം പറഞ്ഞു, യിസ്രായേല്‍ തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
17
യെഹൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന യിസ്രായേല്യര്‍ക്കോ രെഹബെയാം രാജാവായ്തീര്‍ന്നു.
18
പിന്നെ രെഹബെയാംരാജാവു ഊഴിയവേലെക്കു മേല്‍വിചാരകനായ അദോരാമിനെ അയച്ചു; എന്നാല്‍ യിസ്രായേലൊക്കെയും അവനെ കല്ലെറിഞ്ഞു കൊന്നുകളഞ്ഞു; രെഹബെയാംരാജാവോ വേഗത്തില്‍ രഥം കയറി യെരൂശലേമിലേക്കു ഔടിപ്പോന്നു.
19
ഇങ്ങനെ യിസ്രായേല്‍ ഇന്നുവരെ ദാവീദ് ഗൃഹത്തോടു മതസരിച്ചു നിലക്കുന്നു.
2 ദിനവൃത്താന്തം 10:16-19
16
രാജാവു തങ്ങളുടെ അപേക്ഷ കേള്‍ക്കയില്ല എന്നു എല്ലായിസ്രായേലും കണ്ടപ്പോള്‍ ജനം രാജാവിനോടുദാവീദിങ്കല്‍ ഞങ്ങള്‍ക്കു എന്തോഹരിയുള്ളു? യിശ്ശായിയുടെ പുത്രങ്കല്‍ ഞങ്ങള്‍ക്കു അവകാശം ഇല്ലല്ലോ; യിസ്രായേലേ, ഔരോരുത്തന്‍ താന്താന്റെ കൂടാരത്തിലേക്കു പൊയ്ക്കൊള്‍വിന്‍ ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊള്‍ക എന്നു ഉത്തരം പറഞ്ഞു യിസ്രായേലൊക്കെയും തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
17
യെഹൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന യിസ്രായേല്യര്‍ക്കോ രെഹബെയാം രാജാവായ്തീര്‍ന്നു.
18
പിന്നെ രെഹബെയാംരാജാവു ഊഴിയവേലകൂ മേല്‍വിചാരകനായ ഹദോരാമിനെ അയച്ചു; എന്നാല്‍ യിസ്രായേല്യര്‍ അവനെ കല്ലെറിഞ്ഞു കൊന്നു കളഞ്ഞു; രെഹബെയാംരാജാവു വേഗത്തില്‍ രഥം കയറി യെരൂശലേമിലേക്കു ഔടിപ്പോയി.
19
ഇങ്ങനെ യിസ്രായേല്‍ ഇന്നുവരെ ദാവീദ് ഗൃഹത്തോടു മത്സരിച്ചുനിലക്കുന്നു.