ഞാന്‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാല്‍ തകര്‍ക്കും.
അതിന്നു ദൂതന്‍ പരിശുദ്ധാത്മാവു നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ നിഴലിടും; ആകയാല്‍ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.
ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവള്‍ ഒരു മകനെ പ്രസവിച്ചുകയീന്‍ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു.
ലേയാ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചുയഹോവ എന്റെ സങ്കടം കണ്ടു; ഇപ്പോള്‍ എന്റെ ഭര്‍ത്താവു എന്നെ സ്നേഹിക്കും എന്നു പറഞ്ഞു അവള്‍ അവന്നു രൂബേന്‍ എന്നു പേരിട്ടു.
അനന്തരം അവര്‍ അതികാലത്തു എഴുന്നേറ്റു യഹോവയുടെ സന്നിധിയില്‍ നമസ്കരിച്ചശേഷം രാമയില്‍ തങ്ങളുടെ വീട്ടിലേക്കു പോയി. എന്നാല്‍ എല്‍ക്കാനാ തന്റെ ഭാര്യയായ ഹന്നയെ പരിഗ്രഹിച്ചു; യഹോവ അവളെ ഔര്‍ത്തു.
ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടും അമ്മാവിയപ്പനെയും ഭര്‍ത്താവിനെയും ഔര്‍ത്തിട്ടുംമഹത്വം യിസ്രായേലില്‍നിന്നു പൊയ്പോയി എന്നു പറഞ്ഞു അവള്‍ കുഞ്ഞിന്നു ഈഖാബോദ് എന്നു പേര്‍ ഇട്ടു.
നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകന്‍ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില്‍ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേര്‍ വിളിക്കപ്പെടും.