എന്റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതൊക്കെയും ഉളവായതു എന്നു യഹോവ അരുളിച്ചെയ്യുന്നു; എങ്കിലും അരിഷ്ടനും മനസ്സു തകര്‍ന്നവനും എന്റെ വചനത്തിങ്കല്‍ വിറെക്കുന്നവനുമായ മനുഷ്യനെ ഞാന്‍ കടാക്ഷിക്കും
ലോകം നിങ്ങളെ പകെക്കുന്നു എങ്കില്‍ അതു നിങ്ങള്‍ക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിന്‍ .
19
നിങ്ങള്‍ ലോകക്കാര്‍ ആയിരുന്നു എങ്കില്‍ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാല്‍ നിങ്ങള്‍ ലോകക്കാരായിരിക്കാതെ ഞാന്‍ നിങ്ങളെ ലോകത്തില്‍ നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.
20
ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞ വാക്കു ഔര്‍പ്പിന്‍ . അവര്‍ എന്നെ ഉപദ്രവിച്ചു എങ്കില്‍ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കില്‍ നിങ്ങളുടേതും പ്രമാണിക്കും.
അതു ഞാന്‍ യെരൂശലേമില്‍ ചെയ്തിട്ടുമുണ്ടു; മഹാ പുരോഹിതന്മാരോടു അധികാരപത്രം വാങ്ങി വിശുദ്ധന്മാരില്‍ പലരെയും തടവില്‍ ആക്കി അടെച്ചു; അവരെ നിഗ്രഹിക്കുന്ന സമയം ഞാനും സമ്മതം കൊടുത്തു.
“ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കര്‍ത്താവു എന്റെ കാര്‍ത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു.
35
ആകയാല്‍ നിങ്ങള്‍ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കര്‍ത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേല്‍ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.
36
ഇതു കേട്ടിട്ടു അവര്‍ ഹൃദയത്തില്‍ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടുംസഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങള്‍ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു.
37
പത്രൊസ് അവരോടുനിങ്ങള്‍ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഔരോരുത്തന്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്നാനം ഏല്പിന്‍ ; എന്നാല്‍ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
38
വാഗ്ദത്തം നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവര്‍ക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.
39
മറ്റു പല വാക്കുകളാലും അവന്‍ സാക്ഷ്യം പറഞ്ഞു അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയില്‍നിന്നു രക്ഷിക്കപ്പെടുവിന്‍ എന്നു പറഞ്ഞു.
40
അവന്റെ വാക്കു കൈക്കൊണ്ടവര്‍ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേര്‍ അവരോടു ചേര്‍ന്നു.
41
അവര്‍ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാര്‍ത്ഥന കഴിച്ചും പോന്നു.
42
എല്ലാവര്‍ക്കും ഭയമായി; അപ്പൊസ്തലന്മാരാല്‍ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നു.
43
വിശ്വസിച്ചവര്‍ എല്ലാവരും ഒരുമിച്ചിരുന്നു
44
സകലവും പൊതുവക എന്നു എണ്ണുകയും ജന്മഭൂമികളും വസ്തുക്കളും വിറ്റു അവനവന്നു ആവശ്യം ഉള്ളതുപോലെ എല്ലാവര്‍ക്കും പങ്കിടുകയും,
45
ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തില്‍ കൂടിവരികയും വീട്ടില്‍ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാര്‍ത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കര്‍ത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേര്‍ത്തുകൊണ്ടിരുന്നു.
കര്‍ത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വര്‍ഗ്ഗത്തില്‍ നിന്നു അഗ്നിജ്വാലയില്‍ പ്രത്യക്ഷനായി
7
ദൈവത്തെ അറിയാത്തവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവര്‍ക്കും പ്രതികാരം കൊടുക്കുമ്പോള്‍
8
നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കും പീഡയും പീഡ അനുഭവിക്കുന്ന നിങ്ങള്‍ക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നലക്കുന്നതു ദൈവസന്നിധിയില്‍ നീതിയല്ലോ.
9
ആ നാളില്‍ അവന്‍ തന്റെ വിശുദ്ധന്മാരില്‍ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താന്‍ അതിശയവിഷയം ആകേണ്ടതിന്നും
10
വരുമ്പോള്‍ സുവിശേഷം അനുസരിക്കാത്തവര്‍ കര്‍ത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകുന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.
കാത്തുകൊണ്ടു ഭക്തിയോടും പ്രപഞ്ചമോഹങ്ങളും വര്‍ജ്ജിച്ചിട്ടു ഈ ലോകത്തില്‍ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ ശിക്ഷിച്ചുവളര്‍ത്തുന്നു.
പ്രിയമുള്ളവരേ, നിങ്ങള്‍ക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കല്‍ ഒരു അപൂര്‍വ്വകാര്‍യ്യം നിങ്ങള്‍ക്കു വന്നുകൂടി എന്നു വച്ചു അതിശയിച്ചുപോകരുതു.
13
ക്രിസ്തുവിന്റെ കഷ്ടങ്ങള്‍ക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊള്‍വിന്‍ . അങ്ങനെ നിങ്ങള്‍ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയില്‍ ഉല്ലസിച്ചാനന്ദിപ്പാന്‍ ഇടവരും.
14
ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേല്‍ ആവസിക്കുന്നുവല്ലോ.