యెహోవా ఈలాగు సెలవిచ్చుచున్నాడు ద్రాక్షగెలలో క్రొత్తరసము కనబడునప్పుడు జనులు ఇది దీవెనకరమైనది దాని కొట్టివేయకుము అని చెప్పుదురు గదా? నా సేవకులనందరిని నేను నశింపజేయకుండునట్లు వారినిబట్టి నేనాలాగే చేసెదను.
യെശയ്യാവ് 6:13
അതില്‍ ഒരു ദശാംശം എങ്കിലും ശേഷിച്ചാല്‍ അതു വീണ്ടും നാശത്തിന്നു ഇരയായ്തീരും; എങ്കിലും കരിമരവും കരുവേലവും വെട്ടിയിട്ടാല്‍ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.
യഹോവയായ കര്‍ത്താവിന്റെ ദൃഷ്ടി പാപമുള്ള രാജ്യത്തിന്മേല്‍ ഇരിക്കുന്നു; ഞാന്‍ അതിനെ ഭൂതലത്തില്‍നിന്നു നശിപ്പിക്കും; എങ്കിലും ഞാന്‍ യാക്കോബ്ഗൃഹത്തെ മുഴുവനും നശിപ്പിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു.
കര്‍ത്താവു ആ നാളുകളെ ചുരുക്കീട്ടില്ല എങ്കില്‍ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല. താന്‍ തിരഞ്ഞെടുത്ത വൃതന്മാര്‍ നിമിത്തമോ അവന്‍ ആ നാളുകളെ ചുരുക്കിയിരിക്കുന്നു.
“യിസ്രായേല്‍മക്കളുടെ എണ്ണം കടല്‍ക്കരയിലെ മണല്‍പോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കര്‍ത്താവു ഭൂമിയില്‍ തന്റെ വചനം നിവര്‍ത്തിച്ചു ക്ഷണത്തില്‍ തീര്‍ക്കും” എന്നു വിളിച്ചു പറയുന്നു.
28
“സൈന്യങ്ങളുടെ കര്‍ത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കില്‍ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാ മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.
29
ആകയാല്‍ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികള്‍ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ.
സ്വഭാവത്താല്‍ കാട്ടുമരമായതില്‍നിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തില്‍ ഒട്ടിച്ചു എങ്കില്‍, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തില്‍ എത്ര അധികമായി ഒട്ടിക്കും.
25
സഹോദരന്മാരേ, നിങ്ങള്‍ ബുദ്ധിമാന്മാരെന്നു നിങ്ങള്‍ക്കു തന്നേ തോന്നാതിരിപ്പാന്‍ ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു; ജാതികളുടെ പൂര്‍ണ്ണ സംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു.