യഹോവ മോശെയോടുനീ ഇതു ഔര്മ്മെക്കായിട്ടു ഒരു പുസ്തകത്തില് എഴുതി യോശുവയെ കേള്പ്പിക്ക; ഞാന് അമാലേക്കിന്റെ ഔര്മ്മ ആകാശത്തിന്റെ കീഴില്നിന്നു അശേഷം മായിച്ചുകളയും എന്നു കല്പിച്ചു.
യഹോവാഭക്തന്മാര് അന്നു തമ്മില് തമ്മില് സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തന്മാര്ക്കും അവന്റെ നാമത്തെ സ്മരിക്കുന്നവര്ക്കും വേണ്ടി അവന്റെ സന്നിധിയില് ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു.
മരിച്ചവര് ആബാലവൃദ്ധം സിംഹാസനത്തിന് മുമ്പില് നിലക്കുന്നതും കണ്ടു; പുസ്തകങ്ങള് തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളില് എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവര്ക്കും അവരുടെ പ്രവൃത്തികള്ക്കടുത്ത ന്യായവിധി ഉണ്ടായി.
ഇവ നീ ചെയ്തു ഞാന് മിണ്ടാതിരിക്കയാല് ഞാന് നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാല് ഞാന് നിന്നെ ശാസിച്ചു നിന്റെ കണ്ണിന് മുമ്പില് അവയെ നിരത്തിവേക്കും.
എന്നാല് തങ്ങളുടെ മലിനബിംബങ്ങളുടെയും മ്ളേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ചു നടക്കുന്നവര്ക്കും ഞാന് അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേല് പകരം കൊടുക്കും എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.
ആകയാല് ഞാന് എന്റെ ക്രോധം അവരുടെമേല് പകര്ന്നു എന്റെ കോപാഗ്നികൊണ്ടു അവരെ മുടിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ നടപ്പിന്നു തക്കവണ്ണം ഞാന് അവര്ക്കും പകരം കൊടുത്തിരിക്കുന്നു എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.
സോരും സീദോനും സകലഫെലിസ്ത്യപ്രദേശങ്ങളുമായുള്ളോവേ, നിങ്ങള്ക്കു എന്നോടു എന്തു കാര്യം? നിങ്ങളോടു ചെയ്തതിന്നു നിങ്ങള് എനിക്കു പകരം ചെയ്യുമോ? അല്ല, നിങ്ങള് എന്നോടു വല്ലതും ചെയ്യുന്നു എങ്കില് ഞാന് വേഗമായും ശിഘ്രമായും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേല് തന്നേ വരുത്തും.