వారికీలాగున జరుగును వారు వేడుకొనక మునుపు నేను ఉత్తరమిచ్చెదను వారు మనవి చేయుచుండగా నేను ఆలంకిచెదను.
യെശയ്യാവ് 58:9
അപ്പോള്‍ നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാന്‍ വരുന്നു എന്നു അവന്‍ അരുളിച്ചെയ്യും; നുകവും വിരല്‍ ചൂണ്ടുന്നതും വഷളത്വം സംസാരിക്കുന്നതും നീ നിന്റെ നടുവില്‍ നിന്നു നീക്കിക്കളകയും
ഞാന്‍ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.
ഇങ്ങനെ ഞാന്‍ പ്രാര്‍ത്ഥിക്കയും എന്റെ പാപവും എന്റെ ജനമായ യിസ്രായേലിന്റെ പാപവും ഏറ്റുപറകയും എന്റെ ദൈവത്തിന്റെ വിശുദ്ധപര്‍വ്വതത്തിന്നു വേണ്ടി എന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ അപേക്ഷ കഴിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍,
21
ഞാന്‍ എന്റെ പ്രാര്‍ത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ, ആദിയിങ്കല്‍ ഞാന്‍ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദര്‍ശനത്തില്‍ കണ്ട ഗബ്രീയേല്‍ എന്ന പുരുഷന്‍ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്തു എന്നോടു അടുത്തുവന്നു.
22
അവന്‍ വന്നു എന്നോടു പറഞ്ഞതെന്തെന്നാല്‍ദാനീയേലേ, നിനക്കു ബുദ്ധി ഉപദേശിച്ചുതരേണ്ടതിന്നു ഞാന്‍ ഇപ്പോള്‍ വന്നിരിക്കുന്നു.
23
നീ ഏറ്റവും പ്രിയനാകയാല്‍ നിന്റെ യാചനകളുടെ ആരംഭത്തിങ്കല്‍ തന്നേ കല്പന പുറപ്പെട്ടു, നിന്നോടു അറിയിപ്പാന്‍ ഞാന്‍ വന്നുമിരിക്കുന്നു; അതുകൊണ്ടു നീ കാര്യം ചിന്തിച്ചു ദര്‍ശനം ഗ്രഹിച്ചുകൊള്‍ക.
അവന്‍ എന്നോടു പറഞ്ഞതുദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിന്നും നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തേണ്ടതിന്നും മനസ്സുവെച്ച ആദ്യദിവസംമുതല്‍ നിന്റെ വാക്കു കേട്ടിരിക്കുന്നു; നിന്റെ വാക്കു ഹേതുവായി തന്നേ ഞാന്‍ വന്നിരിക്കുന്നു.
അതുകൊണ്ടു നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിന്‍ ; എന്നാല്‍ അതു നിങ്ങള്‍ക്കു ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
ഞാന്‍ എഴുന്നേറ്റു അപ്പന്റെ അടുക്കല്‍ ചെന്നു അവനോടുഅപ്പാ, ഞാന്‍ സ്വര്‍ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.
19
ഇനി നിന്റെ മകന്‍ എന്ന പേരിന്നു ഞാന്‍ യോഗ്യനല്ല; നിന്റെ കൂലിക്കാരില്‍ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.
20
അങ്ങനെ അവന്‍ എഴുന്നേറ്റു അപ്പന്റെ അടുക്കല്‍ പോയി. ദൂരത്തു നിന്നു തന്നേ അപ്പന്‍ അവനെ കണ്ടു മനസ്സലിഞ്ഞു ഔടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.
അതിന്നു കൊര്‍ന്നോല്യൊസ്നാലാകുന്നാള്‍ ഈ നേരത്തു ഞാന്‍ വീട്ടില്‍ ഒമ്പതാം മണിനേരത്തെ പ്രാര്‍ത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ശുഭ്രവസ്ത്രം ധരിച്ചോരു പുരുഷന്‍ എന്റെ മുമ്പില്‍ നിന്നു
31
കൊര്‍ന്നോല്യസേ, ദൈവം നിന്റെ പ്രാര്‍ത്ഥന കേട്ടു നിന്റെ ധര്‍മ്മം ഔര്‍ത്തിരിക്കുന്നു.
32
യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവന്‍ കടല്പുറത്തു തോല്‍ക്കൊല്ലനായ ശീമോന്റെ വീട്ടില്‍ പാര്‍ക്കുംന്നു എന്നു പറഞ്ഞു.
ഇങ്ങനെ പത്രൊസിനെ തടവില്‍ സൂക്ഷിച്ചുവരുമ്പോള്‍ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാര്‍ത്ഥന കഴിച്ചുപോന്നു.
6
ഹെരോദാവു അവനെ ജനത്തിന്റെ മുമ്പില്‍ നിറുത്തുവാന്‍ ഭാവിച്ചതിന്റെ തലെരാത്രിയില്‍ പത്രൊസ് രണ്ടു ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവില്‍ ഉറങ്ങുകയായിരുന്നു; വാതിലിന്റെ മുമ്പില്‍ കാവല്‍ക്കാര്‍ കാരാഗൃഹം കാത്തുകൊണ്ടിരുന്നു.
7
പെട്ടെന്നു കര്‍ത്താവിന്റെ ദൂതന്‍ അവിടെ പ്രത്യക്ഷനായി, അറയില്‍ ഒരു വെളിച്ചം പ്രകാശിച്ചു. അവന്‍ പത്രൊസിനെ വിലാപ്പുറത്തു തട്ടിവേഗം എഴുന്നേല്‍ക്ക എന്നു പറഞ്ഞു അവനെ ഉണര്‍ത്തി; ഉടനെ അവന്റെ ചങ്ങല കൈമേല്‍ നിന്നു വീണു പോയി.
8
ദൂതന്‍ അവനോടുഅര കെട്ടി ചെരിപ്പു ഇട്ടു മുറുക്കുക എന്നു പറഞ്ഞു. അവന്‍ അങ്ങനെ ചെയ്തു; നിന്റെ വസ്ത്രം പുതെച്ചു എന്റെ പിന്നാലെ വരിക എന്നു പറഞ്ഞു.
9
അവന്‍ പിന്നാലെ ചെന്നു, ദൂതന്‍ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താന്‍ ഒരു ദര്‍ശനം കാണുന്നു എന്നു നിരൂപിച്ചു.
10
അവര്‍ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തില്‍ ചെല്ലുന്ന ഇരിമ്പു വാതില്‍ക്കല്‍ എത്തി. അതു അവര്‍ക്കും സ്വതവെ തുറന്നു; അവര്‍ പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതന്‍ അവനെ വിട്ടുപോയി.
11
പത്രൊസിന്നു സുബോധം വന്നിട്ടു കര്‍ത്താവു തന്റെ ദൂതനെ അയച്ചു ഹെരോദാവിന്റെ കയ്യില്‍നിന്നും യെഹൂദജനത്തിന്റെ സകല പ്രതീക്ഷിയില്‍നിന്നും എന്നെ വിടുവിച്ചു എന്നു ഞാന്‍ ഇപ്പോള്‍ വാസ്തവമായി അറിയുന്നു എന്നു അവന്‍ പറഞ്ഞു.
12
ഇങ്ങനെ ഗ്രഹിച്ച ശേഷം അവന്‍ മര്‍ക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടില്‍ ചെന്നു. അവിടെ അനേകര്‍ ഒരുമിച്ചു കൂടി പ്രാര്‍ത്ഥിച്ചുകെണ്ടിരുന്നു.
13
അവന്‍ പടിപ്പുരവാതില്‍ക്കല്‍ മുട്ടിയാറെ രോദാ എന്നൊരു ബാല്യക്കാരത്തി വിളികേള്‍പ്പാന്‍ അടുത്തുവന്നു.
14
പത്രൊസിന്റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താല്‍ പടിവാതില്‍ തുറക്കാതെ അകത്തേക്കു ഔടി, പത്രൊസ് പടിപ്പുരെക്കല്‍ നിലക്കുന്നുഎന്നു അറിയിച്ചു.
15
അവര്‍ അവളോടുനിനക്കു ഭ്രാന്തുണ്ടു എന്നു പറഞ്ഞു; അവളോഅല്ല, ഉള്ളതു തന്നേ എന്നു ഉറപ്പിച്ചുപറയുമ്പോള്‍ അവന്റെ ദൂതന്‍ ആകുന്നു എന്നു അവര്‍ പറഞ്ഞു.
16
പത്രൊസ് മുട്ടിക്കൊണ്ടിരുന്നു; അവര്‍ തുറന്നപ്പോള്‍ അവനെ കണ്ടു വിസ്മയിച്ചു.