నీవు చేయగా
പുറപ്പാട് 34:10
അതിന്നു അവന്‍ അരുളിച്ചെയ്തതെന്തെന്നാല്‍ഞാന്‍ ഒരു നിയമം ഉണ്ടാക്കുന്നു. ഭൂമിയിലെങ്ങും ഒരു ജാതിയിലും സംഭവിച്ചിട്ടില്ലാത്ത അത്ഭുതങ്ങള്‍ നിന്റെ സര്‍വ്വജനത്തിന്നും മുമ്പാകെ ഞാന്‍ ചെയ്യും; നീ സഹവാസം ചെയ്തുപോരുന്ന ജനം ഒക്കെയും യഹോവയുടെ പ്രവൃത്തിയെ കാണും; ഞാന്‍ നിന്നോടു ചെയ്‍വാനിരിക്കുന്നതു ഭയങ്കരമായുള്ളതു തന്നേ.
ആവർത്തനം 4:34
അല്ലെങ്കില്‍ നിങ്ങളുടെ ദൈവമായ യഹോവ മിസ്രയീമില്‍വെച്ചു നീ കാണ്‍കെ നിങ്ങള്‍ക്കുവേണ്ടി ചെയ്തതു പോലെ ഒക്കെയും പരീക്ഷകള്‍, അടയാളങ്ങള്‍, അത്ഭുതങ്ങള്‍, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, വലിയ ഭയങ്കരപ്രവൃത്തികള്‍ എന്നിവയാല്‍ ദൈവം ഒരു ജാതിയെ മറ്റൊരു ജാതിയുടെ നടുവില്‍ നിന്നു തനിക്കായി ചെന്നെടുപ്പാന്‍ ഉദ്യമിച്ചിട്ടുണ്ടോ?
ആവർത്തനം 10:21
അവന്‍ ആകുന്നു നിന്റെ പുകഴ്ച; അവന്‍ ആകുന്നു നിന്റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങളെ നിനക്കുവേണ്ടി ചെയ്തതു അവന്‍ തന്നേ.
ന്യായാധിപന്മാർ 5:4
യഹോവേ, നീ സേയീരില്‍നിന്നു പുറപ്പെടുകയില്‍, ഏദോമ്യദേശത്തുകൂടി നീ നടകൊള്‍കയില്‍, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങള്‍ വെള്ളം ചൊരിഞ്ഞു,
ന്യായാധിപന്മാർ 5:5
യഹോവാസന്നിധിയില്‍ മലകള്‍ കുലുങ്ങി, യിസ്രായേലിന്‍ ദൈവമായ യഹോവേക്കു മുമ്പില്‍ ആ സീനായി തന്നേ.
2 ശമൂവേൽ 7:23
നിനക്കു ജനമായി വീണ്ടെടുപ്പാനും നിനക്കു ഒരു നാമം സമ്പാദിപ്പാനും നീ ചെന്നിരിക്കുന്ന നിന്റെ ജനമായ യിസ്രായേലിന്നു തുല്യമായി ഭൂമിയില്‍ ഏതൊരു ജാതിയുള്ളു? ദൈവമേ, നീ മിസ്രയീമില്‍നിന്നും ജാതികളുടെയും അവരുടെ ദേവന്മാരുടെയും കൈവശത്തുനിന്നും നിനക്കായി വീണ്ടെടുത്തിരിക്കുന്ന നിന്റെ ജനം കാണ്‍കെ അവര്‍ക്കുംവേണ്ടി വന്‍ കാര്യവും അവരുടെ ദേശത്തിന്നുവേണ്ടി ഭയങ്കരകാര്യങ്ങളും പ്രവര്‍ത്തിച്ചുവല്ലോ.
സങ്കീർത്തനങ്ങൾ 65:6
അവന്‍ ബലം അരെക്കു കെട്ടിക്കൊണ്ടു തന്റെ ശക്തിയാല്‍ പര്‍വ്വതങ്ങളെ ഉറപ്പിക്കുന്നു.
സങ്കീർത്തനങ്ങൾ 66:3
നിന്റെ പ്രവൃത്തികള്‍ എത്ര ഭയങ്കരം. നിന്റെ ശക്തിയുടെ വലിപ്പത്താല്‍ ശത്രുക്കള്‍ നിനക്കു കീഴടങ്ങും;
സങ്കീർത്തനങ്ങൾ 66:5
വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിന്‍ ; അവന്‍ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയില്‍ ഭയങ്കരന്‍ .
സങ്കീർത്തനങ്ങൾ 68:8
ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയില്‍ പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പില്‍ കുലുങ്ങിപ്പോയി.
സങ്കീർത്തനങ്ങൾ 76:12
അവന്‍ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാര്‍ക്കും അവന്‍ ഭയങ്കരനാകുന്നു. സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തില്‍; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.
സങ്കീർത്തനങ്ങൾ 105:27-36
27
ഇവര്‍ അവരുടെ ഇടയില്‍ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതങ്ങളും കാണിച്ചു.
28
അവന്‍ ഇരുള്‍ അയച്ചു ദേശത്തെ ഇരുട്ടാക്കി; അവര്‍ അവന്റെ വചനത്തോടു മറുത്തതുമില്ല;
29
അവന്‍ അവരുടെ വെള്ളത്തെ രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
30
അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളില്‍പോലും നിറഞ്ഞു.
31
അവന്‍ കല്പിച്ചപ്പോള്‍ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു;
32
അവന്‍ അവര്‍ക്കും മഴെക്കു പകരം കല്‍മഴയും അവരുടെ ദേശത്തില്‍ അഗ്നിജ്വാലയും അയച്ചു.
33
അവന്‍ അവരുടെ മുന്തിരിവള്ളികളും അത്തി വൃക്ഷങ്ങളും തകര്‍ത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു.
34
അവന്‍ കല്പിച്ചപ്പോള്‍ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,
35
അവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.
36
അവന്‍ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും അവരുടെ സര്‍വ്വവീര്യത്തിന്‍ ആദ്യഫലത്തെയും സംഹരിച്ചു.
സങ്കീർത്തനങ്ങൾ 106:22
ചെങ്കടലിങ്കല്‍ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവര്‍ മറന്നുകളഞ്ഞു.
పర్వతములు
യെശയ്യാവ് 64:1
അയ്യോ, ജാതികള്‍ തിരുമുന്‍ പില്‍ വിറെക്കത്തക്കവണ്ണം നിന്റെ നാമത്തെ നിന്റെ വൈരികള്‍ക്കു വെളിപ്പെടുത്തുവാന്‍ തീയില്‍ ചുള്ളി കത്തുന്നതു പോലെയും
ഹബക്കൂക്ക് 3:3
ദൈവം തേമാനില്‍നിന്നും പരിശുദ്ധന്‍ പാറാന്‍ പര്‍വ്വതത്തില്‍നിന്നും വരുന്നു. സേലാ. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്റെ സ്തുതിയാല്‍ ഭൂമി നിറഞ്ഞിരിക്കുന്നു.
ഹബക്കൂക്ക് 3:6
അവന്‍ നിന്നു ഭൂമിയെ കുലുക്കുന്നു; അവന്‍ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപര്‍വ്വതങ്ങള്‍ പിളര്‍ന്നുപോകുന്നു; പുരാതനഗിരികള്‍ വണങ്ങി വീഴുന്നു; അവന്‍ പുരാതനപാതകളില്‍ നടക്കുന്നു.