పరిశుద్ధ
2 രാജാക്കന്മാർ 25:9
അവന്‍ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ എല്ലാവീടുകളും പ്രധാനഭവനങ്ങളൊക്കെയും അവന്‍ തീ വെച്ചു ചുട്ടുകളഞ്ഞു.
2 ദിനവൃത്താന്തം 36:19
അവര്‍ ദൈവാലയം ചുട്ടു, യെരൂശലേമിന്റെ മതില്‍ ഇടിച്ചു, അതിലെ അരമനകള്‍ എല്ലാം തീക്കിരയാക്കി അതിലെ മനോഹരസാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു.
സങ്കീർത്തനങ്ങൾ 74:5-7
5
അവര്‍ മരക്കൂട്ടത്തിന്മേല്‍ കോടാലി ഔങ്ങുന്നതുപോലെ തോന്നി.
6
ഇതാ, അവര്‍ മഴുകൊണ്ടും ചുറ്റികകൊണ്ടും അതിന്റെ ചിത്രപ്പണികളെ ആകപ്പാടെ തകര്‍ത്തുകളയുന്നു.
7
അവര്‍ നിന്റെ വിശുദ്ധമന്ദിരത്തിന്നു തീവെച്ചു; തിരുനാമത്തിന്റെ നിവാസത്തെ അവര്‍ ഇടിച്ചുനിരത്തി അശുദ്ധമാക്കി.
യിരെമ്യാവു 52:13
അവ യഹോവയുടെ ആലയവും രാജധാനിയും ചുട്ടു, യെരൂശലേമിലെ എല്ലാ വീടുകളും പ്രധാനഭവനങ്ങളൊക്കെയും തീ വെച്ചു ചുട്ടുകളഞ്ഞു.
വിലാപങ്ങൾ 2:7
കര്‍ത്താവു തന്റെ യാഗപീഠം തള്ളിക്കളഞ്ഞു, തന്റെ വിശുദ്ധമന്ദിരം വെറുത്തിരിക്കുന്നു; അവളുടെ അരമനമതിലുകളെ അവന്‍ ശത്രുവിന്റെ കയ്യില്‍ ഏല്പിച്ചു; അവര്‍ ഉത്സവത്തില്‍ എന്നപോലെ യഹോവയുടെ ആലയത്തില്‍ ആരവം ഉണ്ടാക്കി.
യെഹെസ്കേൽ 7:20
അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവര്‍ ഡംഭത്തിന്നായി പ്രയോഗിച്ചു; അതുകൊണ്ടു അവര്‍ തങ്ങള്‍ക്കു മ്ളേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാല്‍ ഞാന്‍ അതു അവര്‍ക്കും മലമാക്കിയിരിക്കുന്നു.
യെഹെസ്കേൽ 7:21
ഞാന്‍ അതു അന്യന്മാരുടെ കയ്യില്‍ കവര്‍ച്ചയായും ഭൂമിയിലെ ദുഷ്ടന്മാര്‍ക്കും കൊള്ളയായും കൊടുക്കും; അവര്‍ അതു അശുദ്ധമാക്കും.
യെഹെസ്കേൽ 24:21
നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ഗര്‍വ്വിക്കുന്ന ശരണവും നിങ്ങളുടെ കണ്ണിന്റെ ആനന്ദവും നിങ്ങളുടെ ഹൃദയത്തിന്റെ വാഞ്ഛയും ആയിരിക്കുന്ന എന്റെ വിശുദ്ധമന്ദിരത്തെ ഞാന്‍ അശുദ്ധമാക്കും; നിങ്ങള്‍ വിട്ടേച്ചുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാള്‍കൊണ്ടു വീഴും.
യെഹെസ്കേൽ 24:25
മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാന്‍ അവരില്‍നിന്നു എടുത്തുകളയുന്ന നാളില്‍
മത്തായി 24:2
അവന്‍ അവരോടു“ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേല്‍ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
కీర్తించుచుండిన
1 രാജാക്കന്മാർ 8:14
പിന്നെ യിസ്രായേല്‍സഭ മുഴുവനും നിന്നുകൊണ്ടിരിക്കെ രാജാവു മുഖം തിരിച്ചു യിസ്രായേലിന്റെ സര്‍വ്വസഭയെയും അനുഗ്രഹിച്ചു പറഞ്ഞതു എന്തെന്നാല്‍
1 രാജാക്കന്മാർ 8:56
താന്‍ വാഗ്ദാനം ചെയ്തതുപോലെ ഒക്കെയും തന്റെ ജനമായ യിസ്രായേലിന്നു സ്വസ്ഥത നല്കിയിരിക്കുന്ന യഹോവ വാഴ്ത്തപ്പെട്ടവന്‍ ; അവന്‍ തന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്ത അവന്റെ നല്ല വാഗ്ദാനങ്ങളെല്ലാറ്റിലും വെച്ചു ഒന്നെങ്കിലും നിഷ്ഫലമായിട്ടില്ലല്ലോ.
2 ദിനവൃത്താന്തം 6:4
അനുഗ്രഹിച്ചു പറഞ്ഞതു എന്തെന്നാല്‍എന്റെ അപ്പനായ ദാവീദിനോടു തിരുവായ് കൊണ്ടു അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവര്‍ത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ .
2 ദിനവൃത്താന്തം 7:3
തീ ഇറങ്ങിയതും ആലയത്തില്‍ യഹോവയുടെ തേജസ്സും യിസ്രായേല്‍മക്കളൊക്കെയും കണ്ടപ്പോള്‍ അവര്‍ കല്‍ക്കളത്തില്‍ സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചുഅവന്‍ നല്ലവന്‍ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു എന്നു ചൊല്ലി സ്തുതിച്ചു.
2 ദിനവൃത്താന്തം 7:6
പുരോഹിതന്മാര്‍ തങ്ങളുടെ ഉദ്യോഗം അനുസരിച്ചും ലേവ്യര്‍അവന്റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ അവര്‍മുഖാന്തരം ദാവീദ് സ്തോത്രം ചെയ്ത സമയത്തു യഹോവയെ സ്തുതിപ്പാന്‍ ദാവീദ്‍രാജാവു ഉണ്ടാക്കിയ യഹോവയുടെ വാദ്യങ്ങളോടുകൂടെയും നിന്നു; യിസ്രായേല്‍ ഒക്കെയും നില്‍ക്കേ പുരോഹിതന്മാര്‍ അവരുടെ മുമ്പില്‍ കാഹളം ഊതി.
2 ദിനവൃത്താന്തം 29:25-30
25
അവന്‍ ദാവീദിന്റെയും രാജാവിന്റെ ദര്‍ശകനായ ഗാദിന്റെയും നാഥാന്‍ പ്രവാചകന്റെയും കല്പനപ്രകാരം ലേവ്യരെ കൈത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടും കൂടെ യഹോവയുടെ ആലയത്തില്‍ നിര്‍ത്തി; അങ്ങനെ പ്രവാചകന്മാര്‍മുഖാന്തരം യഹോവ കല്പിച്ചിരുന്നു.
26
ലേവ്യര്‍ ദാവീദിന്റെ വാദ്യങ്ങളോടും പുരോഹിതന്മാര്‍ കാഹളങ്ങളോടുംകൂടെ നിന്നു.
27
പിന്നെ യെഹിസ്കീയാവു യാഗപീഠത്തിന്മേല്‍ ഹോമയാഗം കഴിപ്പാന്‍ കല്പിച്ചു. ഹോമയാഗം തുടങ്ങിയപ്പോള്‍ തന്നേ അവര്‍ കാഹളങ്ങളോടും യിസ്രായേല്‍രാജാവായ ദാവീദിന്റെ വാദ്യങ്ങളോടും കൂടെ യഹോവേക്കു പാട്ടുപാടുവാന്‍ തുടങ്ങി.
28
ഉടനെ സര്‍വ്വസഭയും നമസ്കരിച്ചു, സംഗീതക്കാര്‍ പാടുകയും കാഹളക്കാര്‍ ഊതുകയും ചെയ്തു; ഇതൊക്കെയും ഹോമയാഗം കഴിയുന്നതുവരെ ചെയ്തുകൊണ്ടിരുന്നു.
29
യാഗം കഴിച്ചു തീര്‍ന്നപ്പോള്‍ രാജാവും കൂടെ ഉണ്ടായിരുന്ന എല്ലാവരും വണങ്ങി നമസ്കരിച്ചു.
30
പിന്നെ യെഹിസ്കീയാരാജാവും പ്രഭുക്കന്മാരും ലേവ്യരോടു ദാവീദിന്റെയും ആസാഫ് ദര്‍ശകന്റെയും വചനങ്ങളാല്‍ യഹോവേക്കു സ്തോത്രം ചെയ്‍വാന്‍ കല്പിച്ചു. അവന്‍ സന്തോഷത്തോടെ സ്തോത്രം ചെയ്തു തല കുനിച്ചു നമസ്കരിച്ചു.
మాకు మనోహరములైనవన్నియు
വിലാപങ്ങൾ 1:7
കഷ്ടാരിഷ്ടതകളുടെ കാലത്തു യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഔര്‍ക്കുംന്നു; സഹായിപ്പാന്‍ ആരുമില്ലാതെ അവളുടെ ജനം വൈരിയുടെ കയ്യില്‍ അകപ്പെട്ടപ്പോള്‍, വൈരികള്‍ അവളെ നോക്കി അവളുടെ നാശത്തെക്കുറിച്ചു ചിരിച്ചു.
വിലാപങ്ങൾ 1:10
അവളുടെ സകലമനോഹരവസ്തുക്കളിന്മേലും വൈരി കൈവെച്ചിരിക്കുന്നു; നിന്റെ സഭയില്‍ പ്രവേശിക്കരുതെന്നു നീ കല്പിച്ച ജാതികള്‍ അവളുടെ വിശുദ്ധമന്ദിരത്തില്‍ കടന്നതു അവള്‍ കണ്ടുവല്ലോ.
വിലാപങ്ങൾ 1:11
അവളുടെ സര്‍വ്വജനവും നെടുവീര്‍പ്പിട്ടുകൊണ്ടു ആഹാരം തിരയുന്നു; വിശപ്പടക്കുവാന്‍ ആഹാരത്തിന്നു വേണ്ടി അവര്‍ തങ്ങളുടെ മനോഹര വസ്തുക്കളെ കൊടുത്തുകളയുന്നു; യഹോവേ, ഞാന്‍ നിന്ദിതയായിരിക്കുന്നതു കടാക്ഷിക്കേണമേ.