కన్నులెత్తి
യെശയ്യാവ് 49:18
തലപൊക്കി ചുറ്റും നോക്കുക; ഇവര്‍ എല്ലാവരും നിന്റെ അടുക്കല്‍ വന്നു കൂടുന്നു. എന്നാണ, നീ അവരെ ഒക്കെയും ആഭരണംപോലെ അണികയും ഒരു മണവാട്ടി എന്നപോലെ അവരെ അരെക്കു കെട്ടുകയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു.
യോഹന്നാൻ 4:35
വിതെക്കുന്നതു ഒരുത്തന്‍ , കൊയ്യുന്നതു മറ്റൊരുത്തന്‍ എന്നുള്ള പഴഞ്ചൊല്‍ ഇതില്‍ ഒത്തിരിക്കുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 13:44
പിറ്റെ ശബ്ബത്തില്‍ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേള്‍പ്പാന്‍ വന്നു കൂടി.
వచ్చుచున్నారు
യെശയ്യാവ് 42:6
കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയില്‍ നിന്നും അന്ധകാരത്തില്‍ ഇരിക്കുന്നവരെ കാരാഗൃഹത്തില്‍നിന്നും വിടുവിപ്പാനും
യെശയ്യാവ് 49:20-22
20
നിന്റെ പുത്രഹീനതയിലെ മക്കള്‍സ്ഥലം പോരാതിരിക്കുന്നു; പാര്‍പ്പാന്‍ സ്ഥലം തരിക എന്നു നിന്നോടു പറയും.
21
അപ്പോള്‍ നീ നിന്റെ ഹൃദയത്തില്‍ഞാന്‍ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞു നടക്കുന്നവളും ആയിരിക്കേ ആര്‍ ഇവരെ പ്രസവിച്ചു വളര്‍ത്തിത്തന്നിരിക്കുന്നു? ഞാന്‍ ഏകാകിയായിരുന്നുവല്ലോ; ഇവര്‍ എവിടെ ആയിരുന്നു എന്നു പറയും.
22
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ജാതികള്‍ക്കു എന്റെ കൈ ഉയര്‍ത്തുകയും വംശങ്ങള്‍ക്കു എന്റെ കൊടി കാണിക്കയും ചെയ്യും; അവര്‍ നിന്റെ പുത്രന്മാരെ തങ്ങളുടെ മാര്‍വ്വില്‍ അണെച്ചും പുത്രിമാരെ തോളില്‍ എടുത്തുംകൊണ്ടു വരും.
യെശയ്യാവ് 66:11
അവളുടെ സാന്‍ ത്വനസ്തനങ്ങളെ പാനം ചെയ്തു തൃപ്തരാകയും അവളുടെ തേജസ്സിന്‍ കുചാഗ്രങ്ങളെ നുകര്‍‍ന്നു രമിക്കയും ചെയ്വിന്‍ ‍
യെശയ്യാവ് 66:12
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ക്കു കുടിപ്പാന്‍ വേണ്ടി ഞാന്‍ അവള്‍ക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും; നിങ്ങളെ പാര്‍‍ശ്വത്തില്‍ എടുത്തുകൊണ്ടു നടക്കയും മുഴങ്കാലിന്മേല്‍ ഇരുത്തി ലാളിക്കയും ചെയ്യും
മത്തായി 8:11
കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകര്‍ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗ്ഗരാജ്യത്തില്‍ പന്തിക്കിരിക്കും.
ഗലാത്യർ 3:28
അതില്‍ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങള്‍ എല്ലാവരും ക്രിസ്തു യേശുവില്‍ ഒന്നത്രേ.
ഗലാത്യർ 3:29
ക്രിസ്തുവിന്നുള്ളവര്‍ എങ്കിലോ നിങ്ങള്‍ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.