జనములు
യെശയ്യാവ് 2:2-5
2
അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പര്‍വ്വതം പര്‍വ്വതങ്ങളുടെ ശിഖരത്തില്‍ സ്ഥാപിതവും കുന്നുകള്‍ക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും.
3
അനേകവംശങ്ങളും ചെന്നുവരുവിന്‍ , നമുക്കു യഹോവയുടെ പര്‍വ്വതത്തിലേക്കു, യാക്കോബിന്‍ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവന്‍ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളില്‍ നടക്കയും ചെയ്യും എന്നു പറയും. സീയോനില്‍നിന്നു ഉപദേശവും യെരൂശലേമില്‍നിന്നു യഹോവയുടെ വചനവും പുറപ്പെടും.
4
അവന്‍ ജാതികളുടെ ഇടയില്‍ ന്യായം വിധിക്കയും ബഹുവംശങ്ങള്‍ക്കു വിധികല്പിക്കയും ചെയ്യും; അവര്‍ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീര്‍ക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവര്‍ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.
5
യാക്കോബ്ഗൃഹമേ, വരുവിന്‍ ; നമുക്കു യഹോവയുടെ വെളിച്ചത്തില്‍ നടക്കാം.
യെശയ്യാവ് 11:10
അന്നാളില്‍ വംശങ്ങള്‍ക്കു കൊടിയായി നിലക്കുന്ന യിശ്ശായിവേരായവനെ ജാതികള്‍ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്വമുള്ളതായിരിക്കും.
യെശയ്യാവ് 19:23-25
23
അന്നാളില്‍ മിസ്രയീമില്‍നിന്നു അശ്ശൂരിലേക്കു ഒരു പെരുവഴി ഉണ്ടാകും; അശ്ശൂര്‍യ്യര്‍ മിസ്രയീമിലേക്കും മിസ്രയീമ്യര്‍ അശ്ശൂരിലേക്കും ചെല്ലും; മിസ്രയീമ്യര്‍ അശ്ശൂര്‍യ്യരോടുകൂടെ ആരാധന കഴിക്കും.
24
അന്നാളില്‍ യിസ്രായേല്‍ ഭൂമിയുടെ മദധ്യേ ഒരു അനുഗ്രഹമായി മിസ്രയീമിനോടും അശ്ശൂരിനോടുംകൂടെ മൂന്നാമതായിരിക്കും.
25
സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു; എന്റെ ജനമായ മിസ്രയീമും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു അരുളിച്ചെയ്യും.
യെശയ്യാവ് 45:14
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും ദീര്‍ഘകായന്മാരായ സെബായരും നിന്റെ അടുക്കല്‍ കടന്നുവന്നു നിനക്കു കൈവശമാകും; അവന്‍ നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവര്‍ കടന്നുവരും; അവര്‍ നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.
യെശയ്യാവ് 49:6
നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലില്‍ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാന്‍ നിന്നെ ജാതികള്‍ക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവന്‍ അരുളിച്ചെയ്യുന്നു.
യെശയ്യാവ് 49:12
ഇതാ, ഇവര്‍ ദൂരത്തുനിന്നും ഇവര്‍ വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവര്‍ സീനീംദേശത്തുനിന്നും വരുന്നു.
യെശയ്യാവ് 49:23
രാജാക്കന്മാര്‍ നിന്റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികള്‍ നിന്റെ പോറ്റമ്മമാരും ആയിരിക്കും; അവര്‍ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാന്‍ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവര്‍ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും.
യെശയ്യാവ് 54:1-3
1
പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്ക; നോവു കിട്ടീട്ടില്ലാത്തവളേ, പൊട്ടി ആര്‍ത്തു ഘോഷിക്ക; ഏകാകിനിയുടെ മക്കള്‍ ഭര്‍‍ത്താവുള്ളവളുടെ മക്കളെക്കാള്‍ അധികം എന്നു യഹോവ അരുളിച്ചെയ്യുന്നു
2
നിന്റെ കൂടാരത്തിന്റെസ്ഥലത്തെ വിശാലമാക്കുക; നീന്റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവര്‍‍ നിവിര്‍‍ക്കട്ടെ; തടുത്തുകളയരുതു; നിന്റെ കയറുകളെ നീട്ടുക; നിന്റെ കുറ്റികളെ ഉറപ്പിക്ക
3
നീ ഇടത്തോട്ടും വലത്തോട്ടും പരക്കും; നിന്റെ സന്‍ തതി ജാതികളുടെ ദേശം കൈവശമാക്കുകയും ശൂന്‍ യനഗരങ്ങളില്‍ നിവാസികളെ പാര്‍‍പ്പിക്കയും ചെയ്യും
യെശയ്യാവ് 66:12
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ക്കു കുടിപ്പാന്‍ വേണ്ടി ഞാന്‍ അവള്‍ക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും; നിങ്ങളെ പാര്‍‍ശ്വത്തില്‍ എടുത്തുകൊണ്ടു നടക്കയും മുഴങ്കാലിന്മേല്‍ ഇരുത്തി ലാളിക്കയും ചെയ്യും
യെശയ്യാവ് 66:19
ഞാന്‍ അവരുടെ ഇടയില്‍ ഒരു അടയാളം പ്രവര്‍‍ത്തിക്കും; അവരില്‍ രക്ഷിക്കപ്പെട്ട ചിലരെ ഞാന്‍ തര്‍‍ശീശ്, വില്ലാളികളായ പൂല്‍ , ലൂദ് എന്നിവരും തൂബാല്‍ യാവാന്‍ എന്നിവരുമായ ജാതികളുടെ അടുക്കലേക്കും എന്റെ കീര്‍‍ത്തി കേള്‍ക്കയും എന്റെ മഹത്വം കാണുകയും ചെയ്തിട്ടില്ലാത്ത ദൂരദ്വീപുകളിലേക്കും അയക്കും; അവര്‍‍ എന്റെ മഹത്വത്തെ ജാതികളുടെ ഇടയില്‍ പ്രസ്താവിക്കും;
യെശയ്യാവ് 66:20
യിസ്രായേല്‍ മക്കള്‍ യഹോവയുടെ ആലയത്തിലേക്കു വെടിപ്പുള്ള പാത്രങ്ങളില്‍ വഴിപാടു കൊണ്ടുവരുന്നതുപോലെ അവര്‍‍ സകലജാതികളുടെയും ഇടയില്‍ നിന്നു നിങ്ങളുടെ സഹോദരന്മാരെ ഒക്കെയും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവര്‍‍കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്റെ വിശുദ്ധപര്‍‍വ്വതമായ യെരൂശലേമിലേക്കു യഹോവേക്കു വഴിപാടായി കൊണ്ടുവരും എന്നു യഹോവ അരുളിച്ചെയ്യുന്നു
ആദിപുസ്തകം 49:10
അവകാശമുള്ളവന്‍ വരുവോളം ചെങ്കോല്‍ യെഹൂദയില്‍നിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയില്‍ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും.
സങ്കീർത്തനങ്ങൾ 22:27
ഭൂമിയുടെ അറുതികള്‍ ഒക്കെയും ഔര്‍ത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും.
സങ്കീർത്തനങ്ങൾ 67:1-4
1
ദൈവം നമ്മോടു കൃപ ചെയ്തു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ; അവന്‍ തന്റെ മുഖത്തെ നമ്മുടെമേല്‍ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.
2
നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകലജാതികളുടെ ഇടയിലും അറിയേണ്ടതിന്നു തന്നേ.
3
ദൈവമേ, ജാതികള്‍ നിന്നെ സ്തുതിക്കും; സകലജാതികളും നിന്നെ സ്തുതിക്കും.
4
ജാതികള്‍ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും; നീ വംശങ്ങളെ നേരോടെ വിധിച്ചു ഭൂമിയിലെ ജാതികളെ ഭരിക്കുന്നുവല്ലോ. സേലാ.
സങ്കീർത്തനങ്ങൾ 72:17-19
17
അവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂര്യന്‍ ഉള്ളേടത്തോളം നിലനിലക്കും; മനുഷ്യര്‍ അവന്റെ പേര്‍ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ഭാഗ്യവാന്‍ എന്നു പറയും.
18
താന്‍ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
19
അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേന്‍ , ആമേന്‍ .
സങ്കീർത്തനങ്ങൾ 98:2
യഹോവ തന്റെ രക്ഷയെ അറിയിച്ചും ജാതികള്‍ കാണ്‍കെ തന്റെ നീതിയെ വെളിപ്പെടുത്തിയുമിരിക്കുന്നു.
സങ്കീർത്തനങ്ങൾ 98:3
അവന്‍ യിസ്രായേല്‍ഗൃഹത്തിന്നു തന്റെ ദയയും വിശ്വസ്തതയും ഔര്‍ത്തിരിക്കുന്നു; ഭൂമിയുടെ അറുതികളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷ കണ്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 117:1
സകലജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിന്‍ ; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിന്‍ .
സങ്കീർത്തനങ്ങൾ 117:2
നമ്മോടുള്ള അവന്റെ ദയ വലുതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളതു. യഹോവയെ സ്തുതിപ്പിന്‍ .
ആമോസ് 9:12
ദാവീദിന്‍ കൂടാരത്തെ ഞാന്‍ അന്നാളില്‍ നിവിര്‍ത്തുകയും അതിന്റെ പിളര്‍പ്പുകളെ അടെക്കയും അവന്റെ ഇടിവുകളെ തീര്‍ക്കുംകയും അതിനെ പുരാതനകാലത്തില്‍ എന്നപോലെ പണിയുകയും ചെയ്യും എന്നാകുന്നു ഇതു അനുഷ്ഠിക്കുന്ന യഹോവയുടെ അരുളപ്പാടു.
മീഖാ 4:1
അന്ത്യകാലത്തു യഹോവയുടെ ആലയം ഉള്ള പര്‍വ്വതം പര്‍വ്വതങ്ങളുടെ ശിഖരത്തില്‍ സ്ഥാപിതവും കുന്നുകള്‍ക്കു മീതെ ഉന്നതവുമായിരിക്കും; ജാതികള്‍ അതിലേക്കു ഒഴുകിച്ചെല്ലും.
മീഖാ 4:2
അനേകവംശങ്ങളും ചെന്നുവരുവിന്‍ , നമുക്കു യഹോവയുടെ പര്‍വ്വതത്തിലേക്കും യാക്കോബിന്‍ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവന്‍ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളില്‍ നടക്കയും ചെയ്യും എന്നു പറയും. സീയോനില്‍നിന്നു ഉപദേശവും യെരൂശലേമില്‍നിന്നു യഹോവയുടെ വചനവും പുറപ്പെടും.
സെഖര്യാവ് 2:11
അന്നാളില്‍ പല ജാതികളും യഹോവയോടു ചേര്‍ന്നു എനിക്കു ജനമായ്തീരും; ഞാന്‍ നിന്റെ മദ്ധ്യേ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു നീ അറികയും ചെയ്യും.
സെഖര്യാവ് 8:20-23
20
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇനി ജാതികളും അനേക പട്ടണങ്ങളിലെ നിവാസികളും വരുവാന്‍ ഇടയാകും.
21
ഒരു പട്ടണത്തിലെ നിവാസികള്‍ മറ്റൊന്നിലേക്കു ചെന്നുവരുവിന്‍ , നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിന്നും പോകാം; ഞാനും പോരുന്നു എന്നു പറയും.
22
അങ്ങനെ അനേകജാതികളും ബഹുവംശങ്ങളും യെരൂശലേമില്‍ സൈന്യങ്ങളുടെ യഹോവയെ അന്വേഷിപ്പാനും യഹോവയെ പ്രസാദിപ്പിപ്പാനും വരും.
23
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുആ കാലത്തു ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേര്‍ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചുദൈവം നിങ്ങളോടു കൂടെ ഉണ്ടെന്നു ഞങ്ങള്‍ കേട്ടിരിക്കയാല്‍ ഞങ്ങള്‍ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.
മത്തായി 2:1-11
1
ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ളേഹെമില്‍ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാര്‍ യെരൂശലേമില്‍ എത്തി.
2
യെഹൂദന്മാരുടെ രാജാവായി പിറന്നവന്‍ എവിടെ? ഞങ്ങള്‍ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.
3
ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു,
4
ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തിക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു.
5
അവര്‍ അവനോടുയെഹൂദ്യയിലെ ബേത്ത്ളേഹെമില്‍ തന്നേ
6
“യെഹൂദ്യദേശത്തിലെ ബേത്ത്ളേഹെമേ, നീ യെഹൂദ്യപ്രഭുക്കന്മാരില്‍ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവന്‍ നിന്നില്‍ നിന്നു പുറപ്പെട്ടുവരും” എന്നിങ്ങനെ പ്രവാചകന്‍ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.
7
എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.
8
അവരെ ബേത്ത്ളേഹെമിലേക്കു അയച്ചുനിങ്ങള്‍ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിന്‍ ; കണ്ടെത്തിയാല്‍ ഞാനും ചെന്നു അവനെ നമസ്ക്കുരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിന്‍ എന്നു പറഞ്ഞു.
9
രാജാവു പറഞ്ഞതു കേട്ടു അവര്‍ പുറപ്പെട്ടു; അവര്‍ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നു നിലക്കുവോളം അവര്‍ക്കുംമുമ്പായി പൊയ്ക്കൊണ്ടിരുന്നു.
10
നക്ഷത്രം കണ്ടതുകൊണ്ടു അവര്‍ അത്യന്തം സന്തോഷിച്ചു
11
ആ വീട്ടില്‍ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു.
മത്തായി 28:19
ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു” സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍ ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.
ലൂക്കോസ് 24:47
എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാന്‍ നിങ്ങളുടെ മേല്‍ അയക്കും. നിങ്ങളോ ഉയരത്തില്‍നിന്നു ശക്തി ധരിക്കുവോളം നഗരത്തില്‍ പാര്‍പ്പിന്‍ എന്നും അവരോടു പറഞ്ഞു.
യോഹന്നാൻ 12:20
പെരുനാളില്‍ നമസ്കരിപ്പാന്‍ വന്നവരില്‍ ചില യവനന്മാര്‍ ഉണ്ടായിരുന്നു.
യോഹന്നാൻ 12:21
ഇവര്‍ ഗലീലയിലെ ബേത്ത് സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കല്‍ ചെന്നു അവനോടുയജമാനനേ, ഞങ്ങള്‍ക്കു യേശുവിനെ കാണ്മാന്‍ താല്പര്യമുണ്ടു എന്നു അപേക്ഷിച്ചു.
യോഹന്നാൻ 12:32
ഞാനോ ഭൂമിയില്‍ നിന്നു ഉയര്‍ത്തപ്പെട്ടാല്‍ എല്ലാവരെയും എങ്കലേക്കു ആകര്‍ഷിക്കും എന്നു ഉത്തരം പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 13:47
“നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാന്‍ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കര്‍ത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 15:17
മനുഷ്യരില്‍ ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന തദസകലജാതികളും കര്‍ത്താവിനെ അന്വേഷിക്കും എന്നു .
റോമർ 11:11-15
11
എന്നാല്‍ അവര്‍ വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാന്‍ ചോദിക്കുന്നു. ഒരു നാളും അല്ല; അവര്‍ക്കും എരിവു വരുത്തുവാന്‍ അവരുടെ ലംഘനം ഹേതുവായി ജാതികള്‍ക്കു രക്ഷ വന്നു എന്നേയുള്ളു.
12
എന്നാല്‍ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികള്‍ക്കു സമ്പത്തും വരുവാന്‍ കാരണമായി എങ്കില്‍ അവരുടെ യഥാസ്ഥാനം എത്ര അധികം?
13
എന്നാല്‍ ജാതികളായ നിങ്ങളോടു ഞാന്‍ പറയുന്നതുജാതികളുടെ അപ്പൊസ്തലനായിരിക്കയാല്‍ ഞാന്‍ എന്റെ
14
സ്വജാതിക്കാര്‍ക്കും വല്ലവിധേനയും സ്പര്‍ദ്ധ ജനിപ്പിച്ചു, അവരില്‍ ചിലരെ രക്ഷിക്കാമെങ്കിലോ എന്നു വെച്ചു തന്നേ ഞാന്‍ എന്റെ ശുശ്രൂഷയെ പുകഴ്ത്തുന്നു.
15
അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിന്നു ഹേതുവായി എങ്കില്‍ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിര്‍പ്പെന്നല്ലാതെ എന്താകും?
റോമർ 15:9-12
9
ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീര്‍ന്നു എന്നും ജാതികള്‍ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാന്‍ പറയുന്നു.
10
“അതുകൊണ്ടു ഞാന്‍ ജാതികളുടെ ഇടയില്‍ നിന്നെ വാഴ്ത്തി നിന്റെ നാമത്തിന്നു സ്തുതി പാടും”
11
എന്നു എഴുതിയിരിക്കുന്നവല്ലോ. മറ്റൊരേടത്തു“ജാതികളേ, അവന്റെ ജനത്തൊടു ഒന്നിച്ചു ആനന്ദിപ്പിന്” എന്നും പറയുന്നു. “സകല ജാതികളുമായുള്ളോരേ, കര്‍ത്താവിനെ സ്തുതിപ്പിന്‍ , സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ” എന്നും പറയുന്നു.
12
“യിശ്ശയിയുടെ വേരും ജാതികളെ ഭരിപ്പാന്‍ എഴുന്നേലക്കുന്നവനുമായവന്‍ ഉണ്ടാകും; അവനില്‍ ജാതികള്‍ പ്രത്യാശവേക്കും”
రాజులు
യെശയ്യാവ് 60:10
അന്‍ യജാതിക്കാര്‍‍ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാര്‍‍ നിനക്കു ശുശ്രൂഷചെയ്യും; എന്റെ ക്രോധത്തില്‍ ഞാന്‍ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയില്‍ എനിക്കു നിന്നോടു കരുണ തോന്നും
യെശയ്യാവ് 60:16
നീ ജാതികളുടെ പാല്‍ കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാന്‍ നിന്റെ രക്ഷകന്‍ എന്നും യാക്കോബിന്റെ വല്ലഭന്‍ നിന്റെ വീണ്ടേടുപ്പുകാരന്‍ എന്നും നീ അറിയും
യെശയ്യാവ് 49:7
യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അവന്റെ പരിശുദ്ധനുമായ യഹോവ, സര്‍വ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോടു ഇപ്രകാരം അരുളിച്ചെയ്യുന്നുവിശ്വസ്തനായ യഹോവനിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിന്‍ പരിശുദ്ധന്‍ നിമിത്തവും രാജാക്കന്മാര്‍ കണ്ടു എഴുന്നേല്‍ക്കയും പ്രഭുക്കന്മാര്‍ കണ്ടു നമസ്കരിക്കയും ചെയ്യും.
യെശയ്യാവ് 49:23
രാജാക്കന്മാര്‍ നിന്റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികള്‍ നിന്റെ പോറ്റമ്മമാരും ആയിരിക്കും; അവര്‍ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാന്‍ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവര്‍ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും.
സങ്കീർത്തനങ്ങൾ 2:10
ആകയാല്‍ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിന്‍ ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്‍വിന്‍ .
സങ്കീർത്തനങ്ങൾ 68:29
യെരൂശലേമിലുള്ള നിന്റെ മന്ദിരംനിമിത്തം രാജാക്കന്മാര്‍ നിനക്കു കാഴ്ച കൊണ്ടുവരും.
സങ്കീർത്തനങ്ങൾ 72:11
സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ.
സങ്കീർത്തനങ്ങൾ 138:4
യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ വായിന്‍ വചനങ്ങളെ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും.
വെളിപ്പാട് 11:15
ഏഴാമത്തെ ദൂതന്‍ ഊതിയപ്പോള്‍ലോകരാജത്വം നമ്മുടെ കര്‍ത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീര്‍ന്നിരിക്കുന്നു; അവന്‍ എന്നെന്നേക്കും വാഴും എന്നു സ്വര്‍ഗ്ഗത്തില്‍ ഒരു മഹാഘോഷം ഉണ്ടായി.
വെളിപ്പാട് 21:24
ജാതികള്‍ അതിന്റെ വെളിച്ചത്തില്‍ നടക്കും; ഭൂമിയുടെ രാജാക്കന്മാര്‍ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും.