ఉన్నతమైన మహాపర్వతముమీద నీ పరుపు వేసి కొంటివి బలి అర్పించుటకు అక్కడికే యెక్కితివి తలుపువెనుకను ద్వారబంధము వెనుకను నీ జ్ఞాపకచిహ్నము ఉంచితివి
യിരെമ്യാവു 2:20
പണ്ടു തന്നേ നീ നുകം തകര്‍ത്തു നിന്റെ കയറു പൊട്ടിച്ചുഞാന്‍ അടിമവേല ചെയ്കയില്ല എന്നു പറഞ്ഞു; ഉയര്‍ന്ന കുന്നിന്മേല്‍ ഒക്കെയും പച്ചയായ വൃക്ഷത്തിന്‍ കീഴൊക്കെയും നീ വേശ്യയായി കിടന്നു.
മൊട്ടക്കുന്നുകളിലേക്കു തലപൊക്കി നോക്കുക; നീ പരസംഗം ചെയ്യാത്ത സ്ഥലം ഏതുള്ളു? മരുഭൂമിയില്‍ അരാബ്യര്‍ എന്ന പോലെ നീ വഴികളില്‍ അവര്‍ക്കായി പതിയിരുന്നു; നിന്റെ പരസംഗത്താലും വഷളത്വത്താലും ദേശത്തെ മലിനമാക്കിയിരിക്കുന്നു.
നിന്റെ വസ്ത്രങ്ങളില്‍ ചിലതു നീ എടുത്തു, പല നിറത്തില്‍ പൂജാഗിരികളെ തീര്‍ത്തലങ്കരിച്ചു, അവയുടെമേല്‍ പരസംഗം ചെയ്തു; ഈവക സംഭവിച്ചിട്ടില്ല, സംഭവിക്കയും ഇല്ല.
അങ്ങനെ ബാബേല്‍ക്കാര്‍ പ്രേമശയനത്തിന്നായി അവളുടെ അടുക്കല്‍ വന്നു പരസംഗംകൊണ്ടു അവളെ മലിനയാക്കി; അവള്‍ അവരാല്‍ മലിനയായ്തീര്‍ന്നു; പിന്നെ അവള്‍ക്കു അവരോടു വെറുപ്പുതോന്നി.