నా జనులు
പുറപ്പാട് 33:19
അതിന്നു അവന്‍ ഞാന്‍ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും; കൃപ ചെയ്‍വാന്‍ എനിക്കു മനസ്സുള്ളവനോടു ഞാന്‍ കൃപ ചെയ്യും; കരുണ കാണിപ്പാന്‍ എനിക്കു മനസ്സുള്ളവന്നു ഞാന്‍ കരുണ കാണിക്കും എന്നരുളിച്ചെയ്തു.
പുറപ്പാട് 34:5-7
5
അപ്പോള്‍ യഹോവ മേഘത്തില്‍ ഇറങ്ങി അവിടെ അവന്റെ അടുക്കല്‍ നിന്നു യഹോവയുടെ നാമത്തെ ഘോഷിച്ചു.
6
യഹോവ അവന്റെ മുമ്പാകെ കടന്നു ഘോഷിച്ചതു എന്തെന്നാല്‍യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവന്‍ ; ദീര്‍ഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവന്‍ .
7
ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവന്‍ ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവന്‍ ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദര്‍ശിക്കുന്നവന്‍ .
സങ്കീർത്തനങ്ങൾ 48:10
ദൈവമേ, നിന്റെ നാമംപോലെ തന്നേ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്റെ വലങ്കയ്യില്‍ നീതി നിറഞ്ഞിരിക്കുന്നു.
യെഹെസ്കേൽ 20:44
യിസ്രായേല്‍ഗൃഹമേ, നിങ്ങളുടെ ദോഷമായുള്ള വഴികള്‍ക്കു തക്കവണ്ണമല്ല, നിങ്ങളുടെ വഷളായുള്ള പ്രവൃത്തികള്‍ക്കു തക്കവണ്ണവുമല്ല, എന്റെ നാമംനിമിത്തം തന്നേ ഞാന്‍ നിങ്ങളോടു പ്രവര്‍ത്തിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
യെഹെസ്കേൽ 37:13
അങ്ങനെ എന്റെ ജനമേ, ഞാന്‍ നിങ്ങളുടെ ശവകൂഴി തുറന്നു നിങ്ങളെ ശവകൂഴിയില്‍നിന്നു കയറ്റുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
യെഹെസ്കേൽ 37:14
നിങ്ങള്‍ ജീവക്കേണ്ടതിന്നു ഞാന്‍ എന്റെ ആത്മാവിനെ നിങ്ങളില്‍ ആക്കും; ഞാന്‍ നിങ്ങളെ സ്വദേശത്തു പാര്‍പ്പിക്കും; യഹോവയായ ഞാന്‍ അരുളിച്ചെയ്തു നിവര്‍ത്തിച്ചുമിരിക്കുന്നു എന്നു നിങ്ങള്‍ അറിയും എന്നു യഹോവയുടെ അരുളപ്പാടു.
യെഹെസ്കേൽ 39:27-29
27
ആരും അവരെ ഭയപ്പെടുത്താതെ അവര്‍ തങ്ങളുടെ ദേശത്തു നിര്‍ഭയമായി വസിക്കുമ്പോള്‍, തങ്ങളുടെ ലജ്ജയും എന്നോടു ചെയ്തിരിക്കുന്ന സര്‍വ്വദ്രോഹങ്ങളും മറക്കും.
28
ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ ബദ്ധരായി കൊണ്ടുപോകുമാറാക്കുകയും അവരില്‍ ആരെയും അവിടെ വിട്ടേക്കാതെ അവരുടെ ദേശത്തേക്കു കൂട്ടിവരുത്തുകയും ചെയ്തതിനാല്‍ ഞാന്‍ അവരുടെ ദൈവമായ യഹോവ എന്നു അവര്‍ അറിയും.
29
ഞാന്‍ യിസ്രായേല്‍ഗൃഹത്തിന്മേല്‍ എന്റെ ആത്മാവിനെ പകര്‍ന്നിരിക്കയാല്‍ ഇനി എന്റെ മുഖം അവര്‍ക്കും മറെക്കയുമില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
സെഖര്യാവ് 10:9-12
9
ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ വിതറും; ദൂരദേശങ്ങളില്‍വെച്ചു അവര്‍ എന്നെ ഔര്‍ക്കും; അവര്‍ മക്കളോടുകൂടെ ജീവിച്ചു മടങ്ങിവരും.
10
ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും; അശ്ശൂരില്‍നിന്നു അവരെ ശേഖരിക്കും; ഗിലെയാദ് ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും; അവര്‍ക്കും ഇടം പോരാതെവരും.
11
അവന്‍ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു, സമുദ്രത്തിലെ ഔളങ്ങളെ അടിക്കും; നീലനദിയുടെ ആഴങ്ങളൊക്കെയും വറ്റിപ്പോകയും അശ്ശൂരിന്റെ ഗര്‍വ്വം താഴുകയും മിസ്രയീമിന്റെ ചെങ്കോല്‍ നീങ്ങിപ്പോകയും ചെയ്യും.
12
ഞാന്‍ അവരെ യഹോവയില്‍ ബലപ്പെടുത്തും; അവര്‍ അവന്റെ നാമത്തില്‍ സഞ്ചരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
എബ്രായർ 8:10
ഈ കാലം കഴിഞ്ഞശേഷം ഞാന്‍ യിസ്രായേല്‍ഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നുഞാന്‍ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും; ഞാന്‍ അവര്‍ക്കും ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും.
എബ്രായർ 8:11
ഇനി അവരില്‍ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും കര്‍ത്താവിനെ അറിക എന്നു ഉപദേശിക്കയില്ല; അവര്‍ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും.
నేనే
യെശയ്യാവ് 42:9
പണ്ടു പ്രസ്താവിച്ചതു ഇതാ, സംഭവിച്ചിരിക്കുന്നു; ഞാന്‍ പുതിയതു അറിയിക്കുന്നു; അതു ഉത്ഭവിക്കുമ്മുമ്പെ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കുന്നു.
സംഖ്യാപുസ്തകം 23:19
വ്യാജം പറവാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യപുത്രനുമല്ല; താന്‍ കല്പിച്ചതു ചെയ്യാതിരിക്കുമോ? താന്‍ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോ?
എബ്രായർ 6:14-18
14
“ഞാന്‍ നിന്നെ അനുഗ്രഹിക്കയും നിന്നെ വര്‍ദ്ധിപ്പിക്കയും ചെയ്യും” എന്നു അരുളിച്ചെയ്തു.
15
അങ്ങനെ അവന്‍ ദീര്‍ഘക്ഷമയൊടിരുന്നു വാഗ്ദത്തവിഷയം പ്രാപിച്ചു.
16
തങ്ങളെക്കാള്‍ വലിയവനെക്കൊണ്ടല്ലോ മനുഷ്യര്‍ സത്യം ചെയ്യുന്നതു; ആണ അവര്‍ക്കും ഉറപ്പിന്നായി സകലവാദത്തിന്റെയും തീര്‍ച്ചയാകുന്നു.
17
അതുകൊണ്ടു ദൈവം വാഗ്ദത്തത്തിന്റെ അവകാശികള്‍ക്കു തന്റെ ആലോചന മാറാത്തതു എന്നു അധികം സ്പഷ്ടമായി കാണിപ്പാന്‍ ഇച്ഛിച്ചു ഒരു ആണയാലും ഉറപ്പുകൊടുത്തു.
18
അങ്ങനെ നമ്മുടെ മുമ്പില്‍ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊള്‍വാന്‍ ശരണത്തിന്നായി ഔടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷകുപറവാന്‍ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാല്‍ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാന്‍ ഇടവരുന്നു.