దుష్టులకు నెమ్మదియుండదని యెహోవా సెలవిచ్చుచున్నాడు.
യെശയ്യാവ് 57:21
ദുഷ്ടന്മാര്‍‍കൂ സമാധാനമില്ല എന്നു എന്റെ ദൈവം അരുളിച്ചെയ്യുന്നു
ഇയ്യോബ് 15:20-24
20
ദുഷ്ടന്‍ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു; നിഷ്ഠൂരന്നു വെച്ചിരിക്കുന്ന ആണ്ടുകള്‍ തികയുവോളം തന്നേ.
21
ഘോരനാദം അവന്റെ ചെവിയില്‍ മുഴങ്ങുന്നു; സുഖമായിരിക്കയില്‍ കവര്‍ച്ചക്കാരന്‍ അവന്റെ നേരെ വരുന്നു.
22
അന്ധകാരത്തില്‍നിന്നു മടങ്ങിവരുമെന്നു അവന്‍ വിശ്വസിക്കുന്നില്ല; അവന്‍ വാളിന്നിരയായി നിയമിക്കപ്പെട്ടിരിക്കുന്നു.
23
അവന്‍ അപ്പം തെണ്ടിനടക്കുന്നു; അതു എവിടെ കിട്ടും? അനര്‍ത്ഥദിവസം തനിക്കു അടുത്തിരിക്കുന്നു എന്നു അവന്‍ അറിയുന്നു.
24
കഷ്ടവും വ്യാകുലവും അവനെ അരട്ടുന്നു; പടെക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു.
ലൂക്കോസ് 19:42
ഈ നാളില്‍ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കില്‍ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു.
റോമർ 3:17
സമാധാനമാര്‍ഗ്ഗം അവര്‍ അറിഞ്ഞിട്ടില്ല.