అలసియున్నావు
യെശയ്യാവ് 57:10
വഴിയുടെ ദൂരംകൊണ്ടു നീ തളര്‍‍ന്നുപോയിട്ടും അതു നിഷ്ഫലമെന്നു നീ പറഞ്ഞില്ല; നിന്റെ കൈവശം ജീവശക്തി കണ്ടതുകൊണ്ടു നിനക്കു ക്ഷീണം തോന്നിയില്ല
യെഹെസ്കേൽ 24:12
അവള്‍ അദ്ധ്വാനംകൊണ്ടു തളര്‍ന്നുപോയി; അവളുടെ കനത്ത ക്ളാവു അവളെ വിട്ടുപോകുന്നില്ല. അവളുടെ ക്ളാവു തീയാലും വിട്ടുപോകുന്നില്ല.
ഹബക്കൂക്ക് 2:13
ജാതികള്‍ തീക്കു ഇരയാകുവാന്‍ അദ്ധ്വാനിക്കുന്നതും വംശങ്ങള്‍ വെറുതെ തളര്‍ന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താല്‍ അല്ലയോ?
(రక్షించుదురేమో )
യെശയ്യാവ് 44:25
ഞാന്‍ ജല്പകന്മാരുടെ ശകുനങ്ങളെ വ്യര്‍ത്ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്വമാക്കുകയും ചെയ്യുന്നു.
ദാനീയേൽ 2:2-10
2
രാജാവിനോടു സ്വപ്നം അറിയിപ്പാന്‍ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിപ്പാന്‍ രാജാവു കല്പിച്ചു; അവര്‍ വന്നു രാജസന്നിധിയില്‍ നിന്നു.
3
രാജാവു അവരോടുഞാന്‍ ഒരു സ്വപ്നംകണ്ടു; സ്വപ്നം ഔര്‍ക്കാഞ്ഞിട്ടു എന്റെ മനസ്സു വ്യാകുലപ്പെട്ടിരിക്കുന്നു എന്നു കല്പിച്ചു.
4
അതിന്നു കല്ദയര്‍ അരാമ്യഭാഷയില്‍ രാജാവിനോടുരാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അര്‍ത്ഥം ബോധിപ്പിക്കാം എന്നുണര്‍ത്തിച്ചു.
5
രാജാവു കല്ദയരോടു ഉത്തരം അരുളിയതുവിധി കല്പിച്ചു പോയി; സ്വപ്നവും അര്‍ത്ഥവും അറിയിക്കാഞ്ഞാല്‍ നിങ്ങളെ കഷണംകഷണമായി ശകലിക്കയും വീടുകളെ കുപ്പക്കുന്നാക്കുകയും ചെയ്യും,
6
സ്വപ്നവും അര്‍ത്ഥവും അറിയിച്ചാലോ നിങ്ങള്‍ക്കു സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ടു സ്വപ്നവും അര്‍ത്ഥവും അറിയിപ്പിന്‍ .
7
അവര്‍ പിന്നെയുംരാജാവു സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അര്‍ത്ഥം ബോധിപ്പിക്കാം എന്നു ഉണര്‍ത്തിച്ചു.
8
അതിന്നു രാജാവു മറുപടി കല്പിച്ചതുവിധികല്പിച്ചുപോയി എന്നു കണ്ടിട്ടു നിങ്ങള്‍ കാലതാമസം വരുത്തുവാന്‍ നോക്കുന്നു എന്നു എനിക്കു മനസ്സിലായി.
9
നിങ്ങള്‍ സ്വപ്നം അറിയിക്കാഞ്ഞാല്‍ നിങ്ങള്‍ക്കു ഒരു വിധി മാത്രമേയുള്ളു; സമയം മാറുവോളം എന്റെ മുമ്പില്‍ വ്യാജവും പൊളിവാക്കും പറവാന്‍ നിങ്ങള്‍ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിന്‍ ; എന്നാല്‍ അര്‍ത്ഥവും അറിയിപ്പാന്‍ നിങ്ങള്‍ക്കു കഴിയും എന്നു എനിക്കു ബോധ്യമാകും.
10
കല്ദയര്‍ രാജസന്നിധിയില്‍ ഉത്തരം ബോധിപ്പിച്ചതുരാജാവിന്റെ കാര്യം അറിയിപ്പാന്‍ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയില്‍ ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങിനെയുള്ള കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല.
ദാനീയേൽ 5:7
രാജാവു ഉറക്കെ വിളിച്ചുആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാന്‍ കല്പിച്ചു. രാജാവു ബാബേലിലെ വിദ്വാന്മാരോടുആരെങ്കിലും ഈ എഴുത്തു വായിച്ചു അര്‍ത്ഥം അറിയിച്ചാല്‍, അവന്‍ ധൂമ്രവസ്ത്രവും കഴുത്തില്‍ പൊന്‍ മാലയും ധരിച്ചു, രാജ്യത്തില്‍ മൂന്നാമനായി വാഴും എന്നു കല്പിച്ചു.
ദാനീയേൽ 5:8
അങ്ങനെ രാജാവിന്റെ വിദ്വാന്മാരൊക്കെയും അകത്തുവന്നു; എങ്കിലും എഴുത്തു വായിപ്പാനും രാജാവിനെ അര്‍ത്ഥം അറിയിപ്പാനും അവര്‍ക്കും കഴിഞ്ഞില്ല.
ദാനീയേൽ 5:15
ഇപ്പോള്‍ ഈ എഴുത്തു വായിച്ചു അര്‍ത്ഥം അറിയിക്കേണ്ടതിന്നു വിദ്വാന്മാരെയും ആഭിചാരകന്മാരെയും എന്റെ മുമ്പാകെ വരുത്തിയിരുന്നു; എങ്കിലും കാര്യത്തിന്റെ അര്‍ത്ഥം അറിയിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
ദാനീയേൽ 5:16
എന്നാല്‍ അര്‍ത്ഥം പറവാനും സംശയച്ഛേദനം ചെയ്‍വാനും നീ പ്രാപ്തനെന്നു ഞാന്‍ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു; ആകയാല്‍ ഈ എഴുത്തു വായിച്ചു, അതിന്റെ അര്‍ത്ഥം അറിയിപ്പാന്‍ നിനക്കു കഴിയുമെങ്കില്‍ നീ ധൂമ്രവസ്ത്രവും കഴുത്തില്‍ പൊന്മാലയും ധരിച്ചു, രാജ്യത്തിലെ മൂന്നാമനായി വാഴും.
ദാനീയേൽ 5:30
ആ രാത്രിയില്‍ തന്നെ കല്ദയരാജാവായ ബേല്‍ശസ്സര്‍ കൊല്ലപ്പെട്ടു.