యెహోవా
യെശയ്യാവ് 45:14-18
14
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും ദീര്‍ഘകായന്മാരായ സെബായരും നിന്റെ അടുക്കല്‍ കടന്നുവന്നു നിനക്കു കൈവശമാകും; അവന്‍ നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവര്‍ കടന്നുവരും; അവര്‍ നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.
15
യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.
16
അവര്‍ എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും, വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവര്‍ ഒരുപോലെ അമ്പരപ്പില്‍ ആകും.
17
യിസ്രായേലോ യഹോവയാല്‍ നിത്യരക്ഷയായി രക്ഷിക്കപ്പെടും നിങ്ങള്‍ ഒരുനാളും ലജ്ജിക്കയില്ല, അമ്പരന്നു പോകയും ഇല്ല.
18
ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു -- അവന്‍ തന്നേ ദൈവം; അവന്‍ ഭൂമിയെ നിര്‍മ്മിച്ചുണ്ടാക്കി; അവന്‍ അതിനെ ഉറപ്പിച്ചു; വ്യര്‍ത്ഥമായിട്ടല്ല അവന്‍ അതിനെ സൃഷ്ടിച്ചതു; പാര്‍പ്പിന്നത്രേ അതിനെ നിര്‍മ്മിച്ചതു:-- ഞാന്‍ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.
യെശയ്യാവ് 45:21-18
യെശയ്യാവ് 45:22-18
യെശയ്യാവ് 44:8
നിങ്ങള്‍ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാന്‍ നിന്നോടു പ്രസ്താവിച്ചു കേള്‍പ്പിച്ചിട്ടില്ലയോ? നിങ്ങള്‍ എന്റെ സാക്ഷികള്‍ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാന്‍ ഒരുത്തനെയും അറിയുന്നില്ല.
യെശയ്യാവ് 46:9
പണ്ടുള്ള പൂര്‍വ്വകാര്യങ്ങളെ ഔര്‍ത്തുകൊള്‍വിന്‍ ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാന്‍ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.
ആവർത്തനം 4:35
നിനക്കോ ഇതു കാണ്മാന്‍ സംഗതിവന്നു; യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.
ആവർത്തനം 4:39
ആകയാല്‍ മീതെ സ്വര്‍ഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സില്‍ വെച്ചുകൊള്‍ക.
ആവർത്തനം 32:39
ഞാന്‍ , ഞാന്‍ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോള്‍ കണ്ടുകൊള്‍വിന്‍ . ഞാന്‍ കൊല്ലുന്നു; ഞാന്‍ ജീവിപ്പിക്കുന്നു; ഞാന്‍ തകര്‍ക്കുംന്നു; ഞാന്‍ സൌഖ്യമാക്കുന്നു; എന്റെ കയ്യില്‍നിന്നു വിടുവിക്കുന്നവന്‍ ഇല്ല.
1 രാജാക്കന്മാർ 8:60
അവന്‍ തന്റെ ദാസന്നും തന്റെ ജനമായ യിസ്രായേലിന്നും അന്നന്നു ആവശ്യമുള്ളതുപോലെ ന്യായം പാലിച്ചുകൊടുപ്പാന്‍ തക്കവണ്ണം ഞാന്‍ യഹോവയുടെ മുമ്പാകെ ആപേക്ഷിച്ചിരിക്കുന്ന എന്റെ ഈ വചനങ്ങള്‍ രാവും പകലും നമ്മുടെ ദൈവമായ യഹോവയുടെ സന്നിധാനത്തില്‍ ഇരിക്കുമാറാകട്ടെ.
യോവേൽ 2:27
ഞാന്‍ യിസ്രായേലിന്റെ നടുവില്‍ ഉണ്ടു; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങള്‍ അറിയും; എന്റെ ജനം ഒരു നാളും ലജ്ജിച്ചുപോകയുമില്ല.
യോഹന്നാൻ 1:1
ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
എബ്രായർ 1:8
പുത്രനോടോ“ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോല്‍ നേരുള്ള ചെങ്കോല്‍.
എബ്രായർ 1:9
നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാല്‍ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരില്‍ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും
నిన్ను సిద్ధపరచితిని
യെശയ്യാവ് 22:21
അവനെ ഞാന്‍ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാന്‍ അവന്റെ കയ്യില്‍ ഏല്പിക്കും; അവന്‍ യെരൂശലേം നിവാസികള്‍ക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും.
എസ്രാ 1:2
പാര്‍സിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നുസ്വര്‍ഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമില്‍ അവന്നു ഒരു ആലയം പണിവാന്‍ എന്നോടു കല്പിച്ചുമിരിക്കുന്നു.
ഇയ്യോബ് 12:18
രാജാക്കന്മാര്‍ ബന്ധിച്ചതിനെ അഴിക്കുന്നു; അവരുടെ അരെക്കു കയറു കെട്ടുന്നു.
ഇയ്യോബ് 12:21
അവന്‍ പ്രഭുക്കന്മാരുടെമേല്‍ ധിക്കാരം പകരുന്നു; ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു.
സങ്കീർത്തനങ്ങൾ 18:32
എന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്റെ വഴി കുറവുതീര്‍ക്കുംകയും ചെയ്യുന്ന ദൈവം തന്നേ.
സങ്കീർത്തനങ്ങൾ 18:39
യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിര്‍ത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.