യഹോവയുടെ ദൂതന് രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു
16
നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാന് മടിക്കായ്കകൊണ്ടു
17
ഞാന് നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങള്പോലെയും കടല്ക്കരയിലെ മണല്പോലെയും അത്യന്തം വര്ദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും.
18
നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാന് എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.
യഹോവയുടെ ക്രോധം ഹേതുവായി അതു നിവാസികള് ഇല്ലാതെ അശേഷം ശൂന്യമായിത്തീരും; ബാബേലിന്നരികത്തു കൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ചു അതിന്റെ സകല ബാധകളും നിമിത്തം ചൂളുകുത്തും.
യഹോവയായ കര്ത്താവു തന്നെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാടുഞാന് യാക്കോബിന്റെ ഗര്വ്വത്തെ വെറുത്തു അവന്റെ അരമനകളെ ദ്വേഷിക്കുന്നു; ഞാന് പട്ടണവും അതിലുള്ളതൊക്കെയും ഏല്പിച്ചുകൊടുക്കും;
ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോള് തന്നെക്കാള് വലിയവനെക്കൊണ്ടു സത്യം ചെയ്വാന് ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടു തന്നേ സത്യ ചെയ്തു
14
“ഞാന് നിന്നെ അനുഗ്രഹിക്കയും നിന്നെ വര്ദ്ധിപ്പിക്കയും ചെയ്യും” എന്നു അരുളിച്ചെയ്തു.
15
അങ്ങനെ അവന് ദീര്ഘക്ഷമയൊടിരുന്നു വാഗ്ദത്തവിഷയം പ്രാപിച്ചു.
16
തങ്ങളെക്കാള് വലിയവനെക്കൊണ്ടല്ലോ മനുഷ്യര് സത്യം ചെയ്യുന്നതു; ആണ അവര്ക്കും ഉറപ്പിന്നായി സകലവാദത്തിന്റെയും തീര്ച്ചയാകുന്നു.
17
അതുകൊണ്ടു ദൈവം വാഗ്ദത്തത്തിന്റെ അവകാശികള്ക്കു തന്റെ ആലോചന മാറാത്തതു എന്നു അധികം സ്പഷ്ടമായി കാണിപ്പാന് ഇച്ഛിച്ചു ഒരു ആണയാലും ഉറപ്പുകൊടുത്തു.
18
അങ്ങനെ നമ്മുടെ മുമ്പില് വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊള്വാന് ശരണത്തിന്നായി ഔടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷകുപറവാന് കഴിയാത്തതുമായ രണ്ടു കാര്യങ്ങളാല് ശക്തിയുള്ള പ്രബോധനം പ്രാപിപ്പാന് ഇടവരുന്നു.
എന്നാല് നീ സഹോദരനെ വിധിക്കുന്നതു എന്തു? അല്ല നീ സഹോദരനെ ധിക്കരിക്കുന്നതു എന്തു? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നില്ക്കേണ്ടിവരും.
11
“എന്നാണ എന്റെ മുമ്പില് എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കര്ത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
അന്നാളില് മിസ്രയീംദേശത്തുള്ള അഞ്ചു പട്ടണങ്ങള് കനാന് ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യംചെയ്യും; ഒന്നിന്നു സൂര്യനഗരം (ഈര് ഹഹേരെസ്) എന്നു പേര് വിളിക്കപ്പെടും.
19
അന്നാളില് മിസ്രയീം ദേശത്തിന്റെ നടുവില് യഹോവേക്കു ഒരു യാഗപീഠവും അതിന്റെ അതൃത്തിയില് യഹോവേക്കു ഒരു തൂണും ഉണ്ടായിരിക്കും.
20
അതു മിസ്രയീംദേശത്തു സൈന്യങ്ങളുടെ യഹോവേക്കു ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാര് നിമിത്തം അവര് യഹോവയോടു നിലവിളിക്കും; അവന് അവര്ക്കും ഒരു രക്ഷകനെ അയക്കും; അവന് പെരുതു അവരെ വിടുവിക്കും.
21
അങ്ങനെ യഹോവ മിസ്രയീമിന്നു തന്നെ വെളിപ്പെടുത്തുകയും മിസ്രയീമ്യര് അന്നു യഹോവയെ അറിഞ്ഞു യാഗവും വഴിപാടും കഴിക്കയും യഹോവേക്കു ഒരു നേര്ച്ച നേര്ന്നു അതിനെ നിവര്ത്തിക്കയും ചെയ്യും.
ദാഹിച്ചിരിക്കുന്നെടത്തു ഞാന് വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേല് എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേല് എന്റെ അനുഗ്രഹത്തെയും പകരും.
ഞാന് യഹോവേക്കുള്ളവന് എന്നു ഒരുത്തന് പറയും; മറ്റൊരുത്തന് തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തന് തന്റെ കൈമേല്യഹോവേക്കുള്ളവന് എന്നു എഴുതി, യിസ്രായേല് എന്നു മറുപേര് എടുക്കും.
അബ്രാഹാമിന്റെ ദൈവവും നാഹോരിന്റെ ദൈവവും അവരുടെ പിതാവിന്റെ ദൈവവുമായവന് നമുക്കു മദ്ധ്യേ വിധിക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ ഭയമായവനെച്ചൊല്ലി സത്യം ചെയ്തു.
എല്ലായെഹൂദ്യരും സത്യംനിമിത്തം സന്തോഷിച്ചു; അവര് പൂര്ണ്ണഹൃദയത്തോടെ സത്യംചെയ്തു പൂര്ണ്ണതാല്പര്യത്തോടുംകൂടെ അവനെ അന്വേഷിച്ചതുകൊണ്ടു അവര് അവനെ കണ്ടെത്തുകയും യഹോവ അവര്ക്കും ചുറ്റും വിശ്രമം നലകുകയും ചെയ്തു.
എന്നാല് രാജാവു ദൈവത്തില് സന്തോഷിക്കും അവന്റെ നാമത്തില് സത്യം ചെയ്യുന്നവനെല്ലാം പുകഴും; എങ്കിലും ഭോഷകു പറയുന്നവരുടെ വായ് അടഞ്ഞുപോകും. (സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്ത്തനം.)