ఎదుగుదురు.
യെശയ്യാവ് 58:11
യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും
യെശയ്യാവ് 61:11
ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതില്‍ വിതെച്ച വിത്തിനെ കിളിര്‍‍പ്പിക്കുന്നതുപോലെയും യഹോവയായ കര്‍‍ത്താവു സകല ജാതികളും കാണ്‍കെ നീതിയെയും സ്തുതിയെയും മുളപ്പിക്കും
സങ്കീർത്തനങ്ങൾ 1:3
അവന്‍, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവന്‍ ചെയ്യുന്നതൊക്കെയും സാധിക്കും.
സങ്കീർത്തനങ്ങൾ 92:13-15
13
യഹോവയുടെ ആലയത്തില്‍ നടുതലയായവര്‍ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളില്‍ തഴെക്കും.
14
വാര്‍ദ്ധക്യത്തിലും അവര്‍ ഫലം കായിച്ചുകൊണ്ടിരിക്കും; അവര്‍ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.
15
യഹോവ നേരുള്ളവന്‍ , അവന്‍ എന്റെ പാറ, അവനില്‍ നീതികേടില്ല എന്നു കാണിക്കേണ്ടതിന്നു തന്നെ.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 2:41-47
41
അവര്‍ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാര്‍ത്ഥന കഴിച്ചും പോന്നു.
42
എല്ലാവര്‍ക്കും ഭയമായി; അപ്പൊസ്തലന്മാരാല്‍ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നു.
43
വിശ്വസിച്ചവര്‍ എല്ലാവരും ഒരുമിച്ചിരുന്നു
44
സകലവും പൊതുവക എന്നു എണ്ണുകയും ജന്മഭൂമികളും വസ്തുക്കളും വിറ്റു അവനവന്നു ആവശ്യം ഉള്ളതുപോലെ എല്ലാവര്‍ക്കും പങ്കിടുകയും,
45
ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തില്‍ കൂടിവരികയും വീട്ടില്‍ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാര്‍ത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കര്‍ത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേര്‍ത്തുകൊണ്ടിരുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 4:4
എന്നാല്‍ വചനം കേട്ടവരില്‍ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 5:14
മേലക്കുമേല്‍ അനവധി പുരുഷന്മാരും സ്ത്രീകളും കര്‍ത്താവില്‍ വിശ്വസിച്ചു ചേര്‍ന്നുവന്നു.
నిరవంజిచెట్లు
സങ്കീർത്തനങ്ങൾ 137:1
ബാബേല്‍ നദികളുടെ തീരത്തു ഞങ്ങള്‍ ഇരുന്നു, സീയോനെ ഔര്‍ത്തപ്പോള്‍ ഞങ്ങള്‍ കരഞ്ഞു.
സങ്കീർത്തനങ്ങൾ 137:2
അതിന്റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേല്‍ ഞങ്ങള്‍ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു.
യെഹെസ്കേൽ 17:5
അവന്‍ ദേശത്തിലെ തൈകളില്‍ ഒന്നു എടുത്തു ഒരു വിളനിലത്തു നട്ടു; അവന്‍ അതിനെ വളരെ വെള്ളത്തിന്നരികെ കൊണ്ടുചെന്നു അലരിവൃക്ഷംപോലെ നട്ടു.