ആദിപുസ്തകം പുറപ്പാട് ലേവ്യപുസ്തകം സംഖ്യാപുസ്തകം ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമൂവേൽ 2 ശമൂവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്രാ നെഹെമ്യാവു എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സദൃശ്യവാക്യങ്ങൾ സഭാപ്രസംഗി ഉത്തമഗീതം യെശയ്യാവ് യിരെമ്യാവു വിലാപങ്ങൾ യെഹെസ്കേൽ ദാനീയേൽ ഹോശേയ യോവേൽ ആമോസ് ഒബദ്യാവ് യോനാ മീഖാ നാഹൂം ഹബക്കൂക്ക് സെഫന്യാവ് ഹഗ്ഗായി സെഖര്യാവ് മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ അപ്പൊസ്തലരുടെ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലൊസ്സ്യർ 1 തെസ്സലൊനീക്യർ 2 തെസ്സലൊനീക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തൊസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദാ വെളിപ്പാട്
మౌనముగా
യെശയ്യാവ് 49:1
ദ്വീപുകളേ, എന്റെ വാക്കു കേള്‍പ്പിന്‍ ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിന് ; യഹോവ എന്നെ ഗര്‍ഭംമുതല്‍ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തില്‍ ഇരിക്കയില് തന്നേ എന്റെ പേര് പ്രസ്താവിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 46:10
മിണ്ടാതിരുന്നു, ഞാന്‍ ദൈവമെന്നു അറിഞ്ഞു കൊള്‍വിന്‍ ; ഞാന്‍ ജാതികളുടെ ഇടയില്‍ ഉന്നതന് ആകും; ഞാന്‍ ഭൂമിയില്‍ ഉന്നതന് ആകും.
ഹബക്കൂക്ക് 2:20
എന്നാല്‍ യഹോവ തന്റെ വിശുദ്ധമന്ദിരത്തില്‍ ഉണ്ടു; സര്‍വ്വ ഭൂമിയും അവന്റെ സന്നിധിയില്‍ മൌനമായിരിക്കട്ടെ.
സെഖര്യാവ് 2:13
സകലജഡവുമായുള്ളോരേ, യഹോവയുടെ മുമ്പില്‍ മിണ്ടാതിരിപ്പിന്‍ ; അവന് തന്റെ വിശുദ്ധനിവാസത്തില്‍നിന്നു എഴുന്നരുളിയിരിക്കുന്നു.
జనములారా
യെശയ്യാവ് 41:6
അവര്‍ അന്യോന്യം സഹായിച്ചു; ഒരുത്തന് മറ്റേവനോടുധൈര്യമായിരിക്ക എന്നു പറഞ്ഞു.
യെശയ്യാവ് 41:7
അങ്ങനെ ആശാരി തട്ടാനെയും കൊല്ലന് കൂടം തല്ലുന്നവനെയും ധൈര്യപ്പെടുത്തി കൂട്ടിവിളക്കുന്നതിന്നു ചേലായി എന്നു പറഞ്ഞു, ഇളകാതെയിരിക്കേണ്ടതിന്നു അവന് അതിനെ ആണികൊണ്ടു ഉറപ്പിക്കുന്നു.
യെശയ്യാവ് 41:21
നിങ്ങളുടെ വ്യവഹാരം കൊണ്ടുവരുവിന്‍ എന്നു യഹോവ കല്പിക്കുന്നു; നിങ്ങളുടെ ന്യായങ്ങളെ കാണിപ്പിന്‍ എന്നു യാക്കോബിന്റെ രാജാവു കല്പിക്കുന്നു.
യെശയ്യാവ് 41:22
സംഭവിപ്പാനുള്ളതു അവര്‍ കാണിച്ചു നമ്മോടു പ്രസ്താവിക്കട്ടെ; നാം വിചാരിച്ചു അതിന്റെ അവസാനം അറിയേണ്ടതിന്നു ആദ്യകാര്യങ്ങള്‍ ഇന്നിന്നവയെന്നു അവര്‍ പ്രസ്താവിക്കട്ടെ; അല്ലെങ്കില്‍ സംഭവിപ്പാനുള്ളതു നമ്മെ കേള്‍പ്പിക്കട്ടെ.
യെശയ്യാവ് 8:9
ജാതികളേ, കലഹിപ്പിന് ; തകര്ന്നുപോകുവിന് ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊള്വിന് ; അര കെട്ടിക്കൊള്വിന് ; തകര്ന്നുപോകുവിന് . അര കെട്ടിക്കൊള്വിന് , തകര്ന്നുപോകുവിന് .
യെശയ്യാവ് 8:10
കൂടി ആലോചിച്ചുകൊള്വിന് ; അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറെപ്പിന് ; സാദ്ധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടു കൂടെ ഉണ്ടു.
ഇയ്യോബ് 38:3
നീ പുരുഷനെപ്പോലെ അര മുറുക്കികൊള്‍ക; ഞാന്‍ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക.
ഇയ്യോബ് 40:7
നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്‍ക; ഞാന്‍ നിന്നോടു ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചുതരിക.
യോവേൽ 3:10
നിങ്ങളുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിപ്പിന് ! ദുര്ബ്ബലന് തന്നെത്താന്‍ വീരനായി മതിക്കട്ടെ.
യോവേൽ 3:11
ചുറ്റുമുള്ള സകലജാതികളുമായുള്ളോരേ, ബദ്ധപ്പെട്ടു വന്നുകൂടുവിന്‍ ! യഹോവേ, അവിടേക്കു നിന്റെ വീരന്മാരെ ഇറങ്ങുമാറാക്കേണമേ.
మనము
യെശയ്യാവ് 1:18
വരുവിന്‍ , നമുക്കു തമ്മില്‍ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങള്‍ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.
ഇയ്യോബ് 23:3-7
3
അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കില് കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കല് ഞാന്‍ ചെല്ലുമായിരുന്നു.
4
ഞാന്‍ അവന്റെ മുമ്പില്‍ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു.
5
അവന്റെ ഉത്തരം അറിയാമായിരുന്നു; അവന് എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു.
6
അവന് ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ? ഇല്ല; അവന് എന്നെ ആദരിക്കേയുള്ളു.
7
അവിടെ നേരുള്ളവന് അവനോടു വാദിക്കുമായിരുന്നു; ഞാന്‍ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യില്‍നിന്നു രക്ഷപ്പെടുമായിരുന്നു.
ഇയ്യോബ് 31:35
അയ്യോ, എന്റെ സങ്കടം കേള്ക്കുന്നവന് ഉണ്ടായിരുന്നുവെങ്കില്‍ കൊള്ളായിരുന്നു!- ഇതാ, എന്റെ ഒപ്പു! സര്വ്വശക്തന് എനിക്കുത്തരം നലകുമാറാകട്ടെ. എന്റെ പ്രതിയോഗി എഴുതിയ അന്യായ രേഖ കിട്ടിയെങ്കില്‍ കൊള്ളായിരുന്നു!
ഇയ്യോബ് 31:36
അതു ഞാന്‍ എന്റെ ചുമലില്‍ വഹിക്കുമായിരുന്നു; ഒരു മകുടമായിട്ടു അതു അണിയുമായിരുന്നു.
ഇയ്യോബ് 40:8-10
8
നീ എന്റെ ന്യായത്തെ ദുര്‍ബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന്നു എന്നെ കുറ്റം പറയുമോ?
9
ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ?
10
നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്‍ക. തേജസ്സും പ്രഭാവവും ധരിച്ചുകൊള്‍ക.
മീഖാ 6:1-3
1
യഹോവ അരുളിച്ചെയ്യുന്നതു കേള്‍പ്പിന്‍ ; നീ എഴുന്നേറ്റു പര്‍വ്വതങ്ങളുടെ മുമ്പാകെ വ്യവഹരിക്ക; കുന്നുകള്‍ നിന്റെ വാക്കു കേള്‍ക്കട്ടെ;
2
പര്‍വ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേള്‍പ്പിന്‍ ! യഹോവേക്കു തന്റെ ജനത്തോടു ഒരു വ്യവഹാരം ഉണ്ടു; അവന് യിസ്രായേലിനോടു വാദിക്കും.
3
എന്റെ ജനമേ, ഞാന്‍ നിന്നോടു എന്തു ചെയ്തു? ഏതൊന്നിനാല് ഞാന്‍ നിന്നെ മുഷിപ്പിച്ചു? എന്റെ നേരെ സാക്ഷീകരിക്ക.