ഈ സ്ഥലത്തുവെച്ചു പ്രാര്‍ത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചന കേള്‍ക്കേണമേ. നിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍ കേള്‍ക്കേണമേ; കേട്ടു ക്ഷമിക്കേണമേ.
നീയോ പ്രാര്‍ത്ഥിക്കുമ്പോള്‍ അറയില്‍ കടന്നു വാതില്‍ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്ക; രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.