അവന്‍ പോകുമ്പോള്‍ വഴിയില്‍ ഒരു സിംഹം അവനെ കണ്ടു അവനെ കൊന്നു; അവന്റെ ശവം വഴിയില്‍ കിടന്നു, കഴുത അതിന്റെ അരികെ നിന്നു; സിംഹവും ശവത്തിന്റെ അരികെ നിന്നു.
25
വഴിപോകുന്ന ആളുകള്‍ ശവം വഴിയില്‍ കിടക്കുന്നതും ശവത്തിന്റെ അരികെ സിംഹം നിലക്കുന്നതും കണ്ടു; വൃദ്ധനായ പ്രവാചകന്‍ പാര്‍ക്കുംന്ന പട്ടണത്തില്‍ ചെന്നു അറിയിച്ചു.
26
അവനെ വഴിയില്‍ നിന്നു കൂട്ടിക്കൊണ്ടു വന്ന പ്രവാചകന്‍ അതു കേട്ടപ്പോള്‍അവന്‍ യഹോവയുടെ വചനം മറുത്ത ദൈവപുരുഷന്‍ തന്നേ; യഹോവ അവനോടു അരുളിച്ചെയ്ത വചനപ്രകാരം യഹോവ അവനെ സിംഹത്തിന്നു ഏല്പിച്ചു; അതു അവനെ കീറി കൊന്നുകളഞ്ഞു എന്നു പറഞ്ഞു.
അവന്‍ അവനോടുനീ യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു നീ എന്നെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം നിന്നെ കൊല്ലും എന്നു പറഞ്ഞു. അവന്‍ അവനെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ടു കൊന്നുകളഞ്ഞു.
ഞാന്‍ സ്വൈരമായി വസിച്ചിരുന്നു; അവനോ എന്നെ ചതെച്ചുകളഞ്ഞു; അവന്‍ എന്നെ പിടരിക്കു പിടിച്ചു തകര്‍ത്തുകളഞ്ഞു; എന്നെ തനിക്കു ലാക്കാക്കി നിര്‍ത്തിയിരിക്കുന്നു.
13
അവന്റെ അസ്ത്രങ്ങള്‍ എന്റെ ചുറ്റും വീഴുന്നു; അവന്‍ ആദരിക്കാതെ എന്റെ അന്തര്‍ഭാഗങ്ങളെ പിളര്‍ക്കുംന്നു; എന്റെ പിത്തത്തെ നിലത്തു ഒഴിച്ചുകളയുന്നു.
14
അവന്‍ എന്നെ ഇടിച്ചിടിച്ചു തകര്‍ക്കുംന്നു; മല്ലനെപ്പോലെ എന്റെ നേരെ പായുന്നു.
പിന്നെ രാജാവിന്റെ കല്പനയാല്‍, അവന്‍ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയില്‍ ഇട്ടുകളഞ്ഞു; അവര്‍ ഗുഹയുടെ അടിയില്‍ എത്തുമ്മുമ്പെ സിംഹങ്ങള്‍ അവരെ പിടിച്ചു, അവരുടെ അസ്ഥികളൊക്കെയും തകര്‍ത്തുകളഞ്ഞു.
ഞാന്‍ എഫ്രയീമിന്നു ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന്നു ഒരു ബാലസിംഹംപോലെയും ഇരിക്കും; ഞാന്‍ തന്നേ കടിച്ചുകീറി പൊയ്ക്കളയും; ഞാന്‍ പിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയുമില്ല.