నలిగిన రెల్లువంటి యీ ఐగుప్తును నీవు నమ్ముకొనుచున్నావు గదా; ఒకడు దానిమీద ఆనుకొన్నయెడల అది వాని చేతికి గుచ్చుకొని దూసిపోవును. ఐగుప్తురాజైన ఫరో అతని నమ్ముకొనువారికందరికి అట్టివాడే.
യെശയ്യാവ് 20:5
അങ്ങനെ അവര്‍ തങ്ങളുടെ പ്രത്യാശയായിരുന്ന കൂശും തങ്ങളുടെ പുകഴ്ചയായിരുന്ന മിസ്രയീമുംനിമിത്തം ഭ്രമിച്ചു ലജ്ജിക്കും.
യെശയ്യാവ് 20:6
ഈ കടല്‍ക്കരയിലെ നിവാസികള്‍ അന്നുഅശ്ശൂര്‍രാജാവിന്റെ കയ്യില്‍ നിന്നു വിടുവിക്കപ്പെടുവാന്‍ സഹായത്തിന്നായി നാം ഔടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപ്പെടും എന്നു പറയും.
യെശയ്യാവ് 30:1-7
1
പാപത്തോടു പാപം കൂട്ടുവാന്‍ തക്കവണ്ണം എന്നെ കൂടാതെ ആലോചന കഴിക്കയും എന്റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്കയും
2
ഫറവോന്റെ സംരക്ഷണയില്‍ തങ്ങളെത്തന്നേ സംരക്ഷിക്കേണ്ടതിന്നും മിസ്രയീമിന്റെ നിഴലില്‍ ശരണം പ്രാപിക്കേണ്ടതിന്നും എന്റെ അരുളപ്പാടു ചോദിക്കാതെ മിസ്രയീമിലേക്കു പോകയും ചെയ്യുന്ന മത്സരമുള്ള മക്കള്‍ക്കു അയ്യോ കഷ്ടം എന്നു യഹോവ അരുളിച്ചെയ്യുന്നു.
3
എന്നാല്‍ ഫറവോന്റെ സംരക്ഷണ നിങ്ങള്‍ക്കു നാണമായും മിസ്രയീമിന്റെ നിഴലിലെ ശരണം ലജ്ജയായും ഭവിക്കും.
4
അവന്റെ പ്രഭുക്കന്മാര്‍ സോവനില്‍ ആയി അവന്റെ ദൂതന്മാര്‍ ഹാനേസില്‍ എത്തിയിരിക്കുന്നു.
5
അവര്‍ ഒക്കെയും തങ്ങള്‍ക്കു ലജ്ജയും അപമാനവും അല്ലാതെ ഉപകാരമോ സഹായമോ പ്രയോജനമോ ഒന്നും വരാത്ത ഒരു ജാതിനിമിത്തം ലജ്ജിച്ചുപോകും.
6
തെക്കെ ദേശത്തിലെ മൃഗങ്ങളെക്കുറിച്ചുള്ള പ്രവാചകംസിംഹി, കേസരി, അണലി, പറക്കുന്ന അഗ്നിസര്‍പ്പം എന്നിവ വരുന്നതായി കഷ്ടവും ക്ളേശവും ഉള്ള ദേശത്തുകൂടി, അവര്‍ ഇളം കഴുതപ്പുറത്തു തങ്ങളുടെ സമ്പത്തും ഒട്ടകപ്പുറത്തു തങ്ങളുടെ നിക്ഷേപങ്ങളും കയറ്റി തങ്ങള്‍ക്കു ഉപകാരം വരാത്ത ഒരു ജാതിയുടെ അടുക്കല്‍ കൊണ്ടുപോകുന്നു.
7
മിസ്രയീമ്യരുടെ സഹായം വ്യര്‍ത്ഥവും നിഷ്ഫലവുമത്രെ; അതുകൊണ്ടു ഞാന്‍ അതിന്നുഅനങ്ങാതിരിക്കുന്ന സാഹസക്കാര്‍ എന്നു പേര്‍ വിളിക്കുന്നു.
യെശയ്യാവ് 31:3
മിസ്രയീമ്യര്‍ ദൈവമല്ല, മനുഷ്യരത്രേ; അവരുടെ കുതിരകള്‍ ആത്മാവല്ല, ജഡമത്രേ; യഹോവ തന്റെ കൈ നീട്ടുമ്പോള്‍ സഹായിക്കുന്നവന്‍ ഇടറുകയും സഹായിക്കപ്പെടുന്നവന്‍ വീഴുകയും അവരെല്ലാവരും ഒരുപോലെ നശിച്ചുപോകയും ചെയ്യും.
2 രാജാക്കന്മാർ 17:4
എന്നാല്‍ ഹോശേയ മിസ്രയീംരാജാവായ സോവിന്റെ അടുക്കല്‍ ദൂതന്മാരെ അയക്കയും അശ്ശൂര്‍രാജാവിന്നു ആണ്ടുതോറുമുള്ള കപ്പം കൊടുത്തയക്കാതിരിക്കയും ചെയ്തതുനിമിത്തം അശ്ശൂര്‍ രാജാവു അവനില്‍ ദ്രോഹം കണ്ടിട്ടു അവനെ പിടിച്ചു ബന്ധിച്ചു കാരാഗൃഹത്തില്‍ ആക്കി.
2 രാജാക്കന്മാർ 18:21
ചതെഞ്ഞ ഔടക്കോലായ ഈ മിസ്രയീമിലല്ലോ നീ ആശ്രയിക്കുന്നതു; അതിന്മേല്‍ ഒരുത്തന്‍ ഊന്നിയാല്‍ അതു അവന്റെ ഉള്ളംകയ്യില്‍ തറെച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോന്‍ തന്നില്‍ ആശ്രയിക്കുന്ന ഏവര്‍ക്കും അങ്ങനെ തന്നേയാകുന്നു.
യിരെമ്യാവു 37:5-8
5
സിദെക്കീയാരാജാവുഇതാ, അവന്‍ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്നു; നിങ്ങള്‍ക്കു വിരോധമായി ഒന്നും ചെയ്‍വാന്‍ രാജാവിന്നു കഴിവില്ലല്ലോ എന്നു പറഞ്ഞു.
6
അവര്‍ യിരെമ്യാവെ പിടിച്ചു കാവല്‍പുരമുറ്റത്തു രാജകുമാരനായ മല്‍ക്കീയാവിന്നുള്ള കുഴിയില്‍ ഇറക്കി; കയറുകൊണ്ടായിരുന്നു അവര്‍ യിരെമ്യാവെ ഇറക്കിയതു; കുഴിയില്‍ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവു ചെളിയില്‍ താണു.
7
അവര്‍ യിരെമ്യാവെ കുഴിയില്‍ ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തില്‍ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്--മേലെക്‍ എന്ന ഷണ്ഡന്‍ കേട്ടു; അന്നു രാജാവു ബെന്യാമീന്‍ വാതില്‍ക്കല്‍ ഇരിക്കയായിരുന്നു.
8
ഏബെദ്-മേലെക്‍ രാജഗൃഹത്തില്‍നിന്നു ഇറങ്ങിച്ചെന്നു രാജാവിനോടു സംസാരിച്ചു
യെഹെസ്കേൽ 29:6
മിസ്രയീംനിവാസികള്‍ യിസ്രായേല്‍ഗൃഹത്തിന്നു ഒരു ഔടക്കോലായിരുന്നതുകൊണ്ടു അവരൊക്കെയും ഞാന്‍ യഹോവ എന്നു അറിയും.
യെഹെസ്കേൽ 29:7
അവര്‍ നിന്നെ കയ്യില്‍ പിടിച്ചപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ തോള്‍ ഒക്കെയും കീറിക്കളഞ്ഞു; അവര്‍ ഊന്നിയപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ നടുവൊക്കെയും കുലുങ്ങുമാറാക്കി.