యెహోవాను బట్టి మిమ్మును నమ్మించియెహోవా మనలను విడిపించును; ఈ పట్టణము అష్షూరు రాజు చేతిలో చిక్కక పోవునని హిజ్కియా చెప్పుచున్నాడే.
യെശയ്യാവ് 36:7
അല്ല നീ എന്നോടുഞങ്ങളുടെ ദൈവമായ യഹോവയില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു എന്നു പറയുന്നുവെങ്കില്‍ അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവു നീക്കക്കളഞ്ഞിട്ടല്ലോ യെഹൂദയോടും യെരൂശലേമ്യരോടുംനിങ്ങള്‍ ഈ യാഗപീഠത്തിന്റെ മുമ്പില്‍ നമസ്കരിപ്പിന്‍ എന്നു കല്പിച്ചതു?
യെശയ്യാവ് 37:23
നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചതു? ആര്‍ക്കും വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയര്‍ത്തുകയും ചെയ്തതു? യിസ്രായേലിന്റെ പരിശുദ്ധന്നു വിരോധമായിട്ടു തന്നെയല്ലോ?
യെശയ്യാവ് 37:24
നിന്റെ ഭൃത്യന്മാര്‍മുഖാന്തരം നീ കര്‍ത്താവിനെ നിന്ദിച്ചു; എന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാന്‍ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാന്‍ മുറിക്കും; അതിന്റെ അറ്റത്തെ കൊടുമുടിവരെയും അതിന്റെ ചെഴിപ്പുള്ള കാടുവരെയും ഞാന്‍ കടന്നുചെല്ലും;
സങ്കീർത്തനങ്ങൾ 4:2
പുരുഷന്മാരേ, നിങ്ങള്‍ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ.
സങ്കീർത്തനങ്ങൾ 22:7
എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവര്‍ അധരം മലര്‍ത്തി തല കുലുക്കുന്നു;
സങ്കീർത്തനങ്ങൾ 22:8
യഹോവയിങ്കല്‍ നിന്നെത്തന്നേ സമര്‍പ്പിക്ക! അവന്‍ അവനെ രക്ഷിക്കട്ടെ! അവന്‍ അവനെ വിടുവിക്കട്ടെ! അവനില്‍ പ്രസാദമുണ്ടല്ലോ.
സങ്കീർത്തനങ്ങൾ 71:9-11
9
വാര്‍ദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോള്‍ എന്നെ ഉപേക്ഷിക്കയുമരുതേ.
10
എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചു സംസാരിക്കുന്നു; എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവര്‍ കൂടിയാലോചിക്കുന്നു.
11
ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടര്‍ന്നു പിടിപ്പിന്‍ ; വിടുവിപ്പാന്‍ ആരുമില്ല എന്നു അവര്‍ പറയുന്നു.
മത്തായി 27:43
അവന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു; അവന്നു ഇവനില്‍ പ്രസാദമുണ്ടെങ്കില്‍ ഇപ്പോള്‍ വിടുവിക്കട്ടെ; ഞാന്‍ ദൈവപുത്രന്‍ എന്നു അവന്‍ പറഞ്ഞുവല്ലോ എന്നു പറഞ്ഞു.