స్త్రీలారా
യെശയ്യാവ് 3:16
യഹോവ പിന്നെയും അരുളിച്ചെയ്തതെന്തെന്നാല്‍സീയോന്‍ പുത്രിമാര്‍ നിഗളിച്ചു കഴുത്തു നീട്ടിയും എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കയും തത്തിത്തത്തി നടക്കയും കാല്‍കൊണ്ടു ചിലമ്പൊലി കേള്‍പ്പിക്കുകയും ചെയ്യുന്നു.
യെശയ്യാവ് 47:7
ഞാന്‍ എന്നേക്കും തമ്പുരാട്ടി ആയിരിക്കും എന്നു നീ പറഞ്ഞു അതു കൂട്ടാക്കാതെയും അതിന്റെ അവസാനം ഔര്‍ക്കാതെയും ഇരുന്നു.
യെശയ്യാവ് 47:8
ആകയാല്‍ഞാന്‍ മാത്രം; എനിക്കു തുല്യമായി മറ്റാരുമില്ല; ഞാന്‍ വിധവയായിരിക്കയില്ല; പുത്രനഷ്ടം അറികയുമില്ല എന്നു ഹൃദയത്തില്‍ പറയുന്ന സുഖഭോഗിനിയും നിര്‍ഭയവാസിനിയും ആയുള്ളവളേ, ഇതു കേള്‍ക്ക
ആവർത്തനം 28:56
ദേഹമാര്‍ദ്ദവംകൊണ്ടും കോമളത്വംകൊണ്ടും തന്റെ ഉള്ളങ്കാല്‍ നിലത്തുവെപ്പാന്‍ മടിക്കുന്ന തന്വംഗിയും സുഖഭോഗിനിയുമായ സ്ത്രീ തന്റെ മാര്‍വ്വിടത്തിലെ ഭര്‍ത്താവിന്നും തന്റെ മകന്നും മകള്‍ക്കും തന്റെ കാലുകളുടെ ഇടയില്‍നിന്നു പുറപ്പെടുന്ന മറുപ്പിള്ളയെയും താന്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും കൊടുക്കാതവണ്ണം ലുബ്ധയായി
യിരെമ്യാവു 6:2-6
2
സുന്ദരിയും സുഖഭോഗിനിയുമായ സീയോന്‍ പുത്രിയെ ഞാന്‍ മുടിച്ചുകളയും.
3
അവളുടെ അടുക്കല്‍ ഇടയന്മാര്‍ ആട്ടിന്‍ കൂട്ടങ്ങളോടുകൂടെ വരും; അവര്‍ അവള്‍ക്കെതിരെ ചുറ്റിലും കൂടാരം അടിക്കും; അവര്‍ ഔരോരുത്തന്‍ താന്താന്റെ ഭാഗത്തു മേയിക്കും.
4
അതിന്റെ നേരെ പടയൊരുക്കുവിന്‍ ! എഴുന്നേല്പിന്‍ ഉച്ചെക്കു തന്നേ നമുക്കു കയറിച്ചെല്ലാം! അയ്യോ കഷ്ടം! നേരം വൈകി നിഴല്‍ നീണ്ടുപോയി.
5
എഴുന്നേല്പിന്‍ ! രാത്രിയില്‍ നാം കയറിച്ചെന്നു അതിലെ അരമനകളെ നശിപ്പിക്കുക!
6
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നുവൃക്ഷം മുറിപ്പിന്‍ ! യെരൂശലേമിന്നു നേരെ വാട കോരുവിന്‍ ! സന്ദര്‍ശിക്കപ്പെടുവാനുള്ള നഗരം ഇതുതന്നേ; അതിന്റെ അകം മുഴുവനും പീഡനം നിറഞ്ഞിരിക്കുന്നു;
യിരെമ്യാവു 48:11
നിന്റെ അനാഥന്മാരെ ഉപേക്ഷിക്ക; ഞാന്‍ അവരെ ജീവനോടെ രക്ഷിക്കും; നിന്റെ വിധവമാര്‍ എന്നില്‍ ആശ്രയിക്കട്ടെ.
യിരെമ്യാവു 48:12
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുപാനപാത്രം കുടിപ്പാന്‍ അര്‍ഹതയില്ലാത്തവര്‍ കുടിക്കേണ്ടിവന്നു; പിന്നെ നിനക്കു ശിക്ഷ വരാതെ പോകുമോ? നിനക്കു ശിക്ഷ വരാതെ പോകയില്ല; നീയും കുടിക്കേണ്ടിവരും.
വിലാപങ്ങൾ 4:5
സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവര്‍ വീഥികളില്‍ പട്ടിണികിടക്കുന്നു; ധൂമ്രവസ്ത്രം ധരിച്ചു വളര്‍ന്നവര്‍ കുപ്പകളെ ആലിംഗനം ചെയ്യുന്നു.
ആമോസ് 6:1-6
1
സീയോനില്‍ സ്വൈരികളായി ശമര്‍യ്യാപര്‍വ്വതത്തില്‍ നിര്‍ഭയരായി ജാതികളില്‍ പ്രധാനമായതില്‍ ശ്രേഷ്ഠന്മാരായി യിസ്രായേല്‍ഗൃഹം വന്നു ചേരുന്നവരായുള്ളോരേ, നിങ്ങള്‍ക്കു അയ്യോ കഷ്ടം!
2
നിങ്ങള്‍ കല്നെക്കു ചെന്നു നോക്കുവിന്‍ ; അവിടെ നിന്നു മഹതിയായ ഹമാത്തിലേക്കു പോകുവിന്‍ ; ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലുവിന്‍ ; അവ ഈ രാജ്യങ്ങളെക്കാള്‍ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാള്‍ വിസ്താരമുള്ളതോ?
3
നിങ്ങള്‍ ദുര്‍ദ്ദിവസം അകറ്റിവെക്കുകയും സാഹസത്തിന്റെ ഇരിപ്പിടം അടുപ്പിക്കയും ചെയ്യുന്നു.
4
നിങ്ങള്‍ ആനക്കൊമ്പു കൊണ്ടുള്ള കട്ടിലുകളിന്മേല്‍ ചാരിയിരിക്കയും നിങ്ങളുടെ ശയ്യകളിന്മേല്‍ നിവിര്‍ന്നു കിടക്കയും ആട്ടിന്‍ കൂട്ടത്തില്‍നിന്നു കുഞ്ഞാടുകളെയും തൊഴുത്തില്‍നിന്നു പശുക്കിടാക്കളെയും തിന്നുകയും ചെയ്യുന്നു.
5
നിങ്ങള്‍ വീണാനാദത്തോടെ വ്യര്‍ത്ഥസംഗീതം ചെയ്തു ദാവീദ് എന്നപോലെ വാദിത്രങ്ങളെ ഉണ്ടാക്കുന്നു.
6
നിങ്ങള്‍ കലശങ്ങളില്‍ വീഞ്ഞു കുടിക്കയും വിശേഷതൈലം പൂശുകയും ചെയ്യുന്നു; യോസേഫിന്റെ കേടിനെക്കുറിച്ചു വ്യസനിക്കുന്നില്ലതാനും.
వినుడి
യെശയ്യാവ് 28:23
ചെവി തന്നു എന്റെ വാക്കു കേള്‍പ്പിന്‍ ; ശ്രദ്ധവെച്ചു എന്റെ വചനം കേള്‍പ്പിന്‍ .
ന്യായാധിപന്മാർ 9:7
ഇതിനെക്കുറിച്ചു യോഥാമിന്നു അറിവു കിട്ടിയപ്പോള്‍ അവന്‍ ഗെരിസ്സീംമലമുകളില്‍ ചെന്നു ഉച്ചത്തില്‍ അവരോടു വിളിച്ചുപറഞ്ഞതെന്തെന്നാല്‍ശെഖേംപൌരന്മാരേ, ദൈവം നിങ്ങളുടെ സങ്കടം കേള്‍ക്കേണ്ടതിന്നു നിങ്ങള്‍ എന്റെ സങ്കടം കേള്‍പ്പിന്‍ .
സങ്കീർത്തനങ്ങൾ 49:1
സകല ജാതികളുമായുള്ളോരേ, ഇതു കേള്‍പ്പിന്‍ ; സകലഭൂവാസികളുമായുള്ളോരേ, ചെവിക്കൊള്‍വിന്‍ .
സങ്കീർത്തനങ്ങൾ 49:2
സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നേ.
മത്തായി 13:9
ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.”