అధిపతి
പുറപ്പാട് 18:21
അതല്ലാതെ, ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തില്‍നിന്നും തിരഞ്ഞെടുത്തു അവരെ ആയിരംപേര്‍ക്കും അധിപതിമാരായും നൂറുപേര്‍ക്കും അധിപതിമാരായും അമ്പതുപേര്‍ക്കും അധിപതിമാരായും പത്തുപേര്‍ക്കും അധിപതിമാരായും നിയമിക്ക.
ആവർത്തനം 1:15
ആകയാല്‍ ഞാന്‍ നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരംപേര്‍ക്കും അധിപതിമാര്‍, നൂറുപേര്‍ക്കും അധിപതിമാര്‍, അമ്പതുപേര്‍ക്കും അധിപതിമാര്‍, പത്തുപേര്‍ക്കും അധിപതിമാര്‍ ഇങ്ങനെ നിങ്ങള്‍ക്കു തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു.
1 ശമൂവേൽ 8:12
അവന്‍ അവരെ ആയിരത്തിന്നും അമ്പതിന്നും അധിപന്മാരാക്കും; തന്റെ നിലം കൃഷി ചെയ്‍വാനും തന്റെ വിള കൊയ്‍വാനും തന്റെ പടക്കോപ്പും തേര്‍കോപ്പും ഉണ്ടാക്കുവാനും അവരെ നിയമിക്കും.
ఘనత వహించినవారిని
ന്യായാധിപന്മാർ 8:18
പിന്നെ അവന്‍ സേബഹിനോടും സല്‍മുന്നയോടുംനിങ്ങള്‍ താബോരില്‍വെച്ചു കൊന്ന പുരുഷന്മാര്‍ എങ്ങനെയുള്ളവര്‍ ആയിരുന്നു എന്നു ചേദിച്ചു. അവര്‍ നിന്നെപ്പോലെ ഔരോരുത്തന്‍ രാജകുമാരന്നു തുല്യന്‍ ആയിരുന്നു എന്നു അവര്‍ ഉത്തരം പറഞ്ഞു.
(మాంత్రికులను)
പുറപ്പാട് 4:10
മോശെ യഹോവയോടുകര്‍ത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാന്‍ വാക്സാമര്‍ത്ഥ്യമുള്ളവനല്ല; ഞാന്‍ വിക്കനും തടിച്ചനാവുള്ളവനും ആകുന്നു എന്നു പറഞ്ഞു.
പുറപ്പാട് 4:14-16
14
അപ്പോള്‍ യഹോവയുടെ കോപം മോശെയുടെ നേരെ ജ്വലിച്ചു, അവന്‍ അരുളിച്ചെയ്തുലേവ്യനായ അഹരോന്‍ നിന്റെ സഹോദരനല്ലയോ? അവന്നു നല്ലവണ്ണം സംസാരിക്കാമെന്നു ഞാന്‍ അറിയുന്നു. അവന്‍ നിന്നെ എതിരേല്പാന്‍ പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോള്‍ അവന്‍ ഹൃദയത്തില്‍ ആനന്ദിക്കും.
15
നീ അവനോടു സംസാരിച്ചു അവന്നു വാക്കു പറഞ്ഞു കൊടുക്കേണം. ഞാന്‍ നിന്റെ വായോടും അവന്റെ വായോടും കൂടെ ഇരിക്കും; നിങ്ങള്‍ ചെയ്യേണ്ടുന്നതു ഉപദേശിച്ചുതരും.
16
നിനക്കു പകരം അവന്‍ ജനത്തോടു സംസാരിക്കും; അവന്‍ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും.