బోడి చేయును
ലേവ്യപുസ്തകം 13:29
ഒരു പുരുഷന്നു എങ്കിലും ഒരു സ്ത്രിക്കു എങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാല്‍ പുരോഹിതന്‍ വടു നോക്കേണം.
ലേവ്യപുസ്തകം 13:30
അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞും അതില്‍ പൊന്‍ നിറമായ നേര്‍മ്മയുള്ള രോമം ഉള്ളതായും കണ്ടാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠം തന്നേ.
ലേവ്യപുസ്തകം 13:43
പുരോഹിതന്‍ അതു നോക്കേണം; അവന്റെ പിന്‍ കഷണ്ടിയിലോ മുന്‍ കഷണ്ടിയിലോ ത്വക്കില്‍ കുഷ്ഠത്തിന്റെ കാഴ്ചപോലെ വടുവിന്റെ തിണര്‍പ്പു ചുവപ്പോടുകൂടി വെളുത്തതായിരുന്നാല്‍ അവന്‍ കുഷ്ഠരോഗി;
ലേവ്യപുസ്തകം 13:44
അവന്‍ അശുദ്ധന്‍ തന്നേ; പുരോഹിതന്‍ അവനെ അശുദ്ധന്‍ എന്നു തീര്‍ത്തു വിധിക്കേണം; അവന്നു തലയില്‍ കുഷ്ഠരോഗം ഉണ്ടു.
ആവർത്തനം 28:27
പരുക്കള്‍, മൂലവ്യാധി, ചൊറി, ചിരങ്ങു എന്നിവയാല്‍ ബാധിക്കും; അവ സൌഖ്യമാകുകയുമില്ല.
വെളിപ്പാട് 16:2
ഒന്നാമത്തവന്‍ പോയി തന്റെ കലശം ഭൂമിയില്‍ ഒഴിച്ചു; അപ്പോള്‍ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യര്‍ക്കും വല്ലാത്ത ദുര്‍വ്രണം ഉണ്ടായി.
బయలుపరచును
യെശയ്യാവ് 20:4
അശ്ശൂര്‍രാജാവു മിസ്രയീമില്‍നിന്നുള്ള ബദ്ധന്മാരെയും കൂശില്‍നിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്റെ ലജ്ജെക്കായിട്ടു നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറെക്കാത്തവരും ആയി പിടിച്ചു കൊണ്ടുപോകും.
യെശയ്യാവ് 47:2
തിരികല്ലു എടുത്തു മാവു പൊടിക്ക; നിന്റെ മൂടുപടം നീക്കുക; വസ്ത്രാന്തം എടുത്തു കുത്തി തുട മറെക്കാതെ നദികളെ കടക്ക.
യെശയ്യാവ് 47:3
നിന്റെ നഗ്നത അനാവൃതമാകും; നിന്റെ നാണിടം കാണും; ഞാന്‍ ഒരു മനുഷ്യനെയും ആദരിക്കാതെ പ്രതികാരം നടത്തും.
യിരെമ്യാവു 13:22
ജാതികളുടെ മിത്ഥ്യാമൂര്‍ത്തികളില്‍ മഴ പെയ്യിക്കുന്നവര്‍ ഉണ്ടോ? അല്ല, ആകാശമോ വര്‍ഷം നലക്കുന്നതു? ഞങ്ങളുടെ ദൈവമായ യഹോവേ, അതു നീ തന്നേ അല്ലയോ? നിനക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു; ഇവയെ ഒക്കെയും സൃഷ്ടിച്ചിരിക്കുന്നതു നീയല്ലോ.
യെഹെസ്കേൽ 16:36
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുജാരന്മാരുമായുള്ള നിന്റെ പരസംഗങ്ങളാല്‍ നിന്റെ പണം ചെലവഴിക്കയും നിന്റെ നഗന്ത അനാവൃതമാകയും ചെയ്കകൊണ്ടു നിന്റെ സകലമ്ളേച്ഛ വിഗ്രഹങ്ങളും നിമിത്തവും നീ അവേക്കു കൊടുത്ത നിന്റെ മക്കളുടെ രക്തംനിമിത്തവും
യെഹെസ്കേൽ 16:37
നീ രമിച്ച നിന്റെ സകലജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകെച്ച ഏവരെയും ഞാന്‍ കൂട്ടിവരുത്തും; ഞാന്‍ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവര്‍ നിന്റെ നഗ്നത ഒക്കെയും കാണത്തക്കവണ്ണം നിന്റെ നഗ്നത അവരുടെ മുമ്പില്‍ അനാവൃതമാക്കും.
യെഹെസ്കേൽ 23:25-29
25
ഞാന്‍ എന്റെ തീക്ഷണത നിന്റെ നേരെ പ്രയോഗിക്കും; അവര്‍ ക്രോധത്തോടെ നിന്നോടു പെരുമാറും; അവര്‍ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിപ്പുള്ളവര്‍ വാള്‍കൊണ്ടു വീഴും; അവര്‍ നിന്റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിപ്പുള്ളവര്‍ തീക്കിരയാകും.
26
അവര്‍ നിന്റെ വസ്ത്രം ഉരിഞ്ഞു ആഭരണങ്ങളെ എടുത്തുകളയും.
27
ഇങ്ങനെ ഞാന്‍ നിന്റെ ദുര്‍മ്മര്യാദയും, മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ വേശ്യാവൃത്തിയും നിര്‍ത്തലാക്കും; നീ ഇനി അവരെ തലപൊക്കി നോക്കുകയില്ല, മിസ്രയീമിനെ ഔര്‍ക്കുംകയുമില്ല.
28
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്നെ നീ പകെക്കുന്നവരുടെ കയ്യില്‍, നിനക്കു വെറുപ്പു തോന്നുന്നവരുടെ കയ്യില്‍ തന്നേ ഏല്പിക്കും.
29
അവര്‍ പകയോടെ നിന്നോടു പെരുമാറി നിന്റെ സമ്പാദ്യം ഒക്കെയും എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്റെ ദുര്‍മ്മര്യാദയും പരസംഗങ്ങളും വെളിപ്പെട്ടുവരും.
മീഖാ 1:11
ശാഫീര്‍ (അലങ്കാര) നഗരനിവാസികളേ, ലജ്ജയും നഗ്നതയും പൂണ്ടു കടന്നുപോകുവിന്‍ ; സയനാന്‍ (പുറപ്പാടു) നിവാസികള്‍ പുറപ്പെടുവാന്‍ തുനിയുന്നില്ല; ബേത്ത്--ഏസെലിന്റെ വിലാപം നിങ്ങള്‍ക്കു അവിടെ താമസിപ്പാന്‍ മുടക്കമാകും.
നാഹൂം 3:5
ഞാന്‍ നിന്റെ നേരെ വരും, ഞാന്‍ നിന്റെ വസ്ത്രാഗ്രങ്ങളെ നിന്റെ മുഖംവരെ പൊക്കി ജാതികളെ നിന്റെ നഗ്നതയും രാജ്യങ്ങളെ നിന്റെ നാണിടവും കാണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.