അങ്ങനെ ദാവീദ് ബാല്‍-പെരാസീമില്‍ ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചു; വെള്ളച്ചാട്ടംപോലെ യഹോവ എന്റെ മുമ്പില്‍ എന്റെ ശത്രുക്കളെ തകര്‍ത്തുകളഞ്ഞു എന്നു പറഞ്ഞു. അതുകൊണ്ടു ആ സ്ഥലത്തിന്നു ബാല്‍-പെരാസീം എന്നു പേര്‍ പറഞ്ഞുവരുന്നു.
അങ്ങനെ അവര്‍ ബാല്‍പെരാസീമില്‍ ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചുവെള്ളച്ചാട്ടംപോലെ ദൈവം എന്റെ ശത്രുക്കളെ എന്റെ കയ്യാല്‍ തകര്‍ത്തുകളഞ്ഞു എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ടു ആ സ്ഥലത്തിന്നു ബാല്‍-പെരാസീം എന്നു പേര്‍ പറഞ്ഞു വരുന്നു.
യഹോവ അവരെ യിസ്രായേലിന്റെ മുമ്പില്‍ കുഴക്കി ഗിബെയോനില്‍വെച്ചു അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഔടിച്ചു അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി.
എന്നാല്‍ യഹോവ അമോര്‍യ്യരെ യിസ്രായേല്‍മക്കളുടെ കയ്യില്‍ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ചു, യിസ്രായേല്‍മക്കള്‍ കേള്‍ക്കെസൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോന്‍ താഴ്വരയിലും നില്‍ക്ക എന്നു പറഞ്ഞു.
നിങ്ങളുടെ ശേഷം ഉണ്ടാകുന്ന തലമുറയായ നിങ്ങളുടെ മക്കളും ദൂരദേശത്തുനിന്നു വരുന്ന അന്യനും ദേശത്തിലെ ബാധകളും യഹോവ അവിടെ വരുത്തിയ രോഗങ്ങളും
22
യഹോവ തന്റെ കോപത്തിലും ക്രോധത്തിലും സോദോം, ഗൊമോര, അദമ, സെബോയീം എന്ന പട്ടണങ്ങളെ മറിച്ചുകളഞ്ഞതുപോലെ വിതയും വിളവും ഇല്ലാതെയും പുല്ലുപോലും മുളെക്കാതെയും ഗന്ധകവും ഉപ്പും കത്തിയിരിക്കുന്ന ദേശമൊക്കെയും കാണുമ്പോള്‍
23
യഹോവ ഈ ദേശത്തോടു ഇങ്ങനെ ചെയ്തതു എന്തു? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്തു എന്നു സകലജാതികളും ചോദിക്കും.
24
അതിന്നുണ്ടാകുന്ന മറുപടി എന്തെന്നാല്‍അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചപ്പോള്‍ അവരോടു ചെയ്തിരുന്ന നിയമം അവര്‍ ഉപേക്ഷിച്ചു;
കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവര്‍ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കിസൌന്ദര്യപൂര്‍ത്തി എന്നും സര്‍വ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നേയോ എന്നു ചോദിക്കുന്നു.
ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാം ആണ്ടു, പത്താം മാസം, അഞ്ചാം തിയ്യതി, യെരൂശലേമില്‍നിന്നു ചാടിപ്പോയ ഒരുത്തന്‍ എന്റെ അടുക്കല്‍ വന്നുനഗരം പിടിക്കപ്പെട്ടുപോയി എന്നു പറഞ്ഞു.