చేతను
ആവർത്തനം 28:49
യഹോവ ദൂരത്തുനിന്നു, ഭൂമിയുടെ അറുതിയില്‍നിന്നു, ഒരു ജാതിയെ കഴുകന്‍ പറന്നു വരുന്നതുപോലെ നിന്റെമേല്‍ വരുത്തും. അവര്‍ നീ അറിയാത്ത ഭാഷ പറയുന്ന ജാതി;
യിരെമ്യാവു 5:15
യിസ്രായേല്‍ഗൃഹമേ, ഞാന്‍ ദൂരത്തുനിന്നു ഒരു ജാതിയെ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയുടെ അരുളപ്പാടുഅതു സ്ഥിരതയുള്ളോരു ജാതി; പുരാതനമായോരു ജാതി, ഭാഷ നിനക്കു അറിഞ്ഞുകൂടാത്തതും വാക്കു നിനക്കു തിരിയാത്തതുമായോരു ജാതി തന്നേ;
1 കൊരിന്ത്യർ 14:21
“അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാന്‍ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവര്‍ എന്റെ വാക്കു കേള്‍ക്കയില്ല എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നു.